ഉയര്‍ന്ന മൂല്യമുള്ള പര്‍ച്ചേസുകളില്‍ സാധാരണ ഉപയോക്താക്കള്‍ ഏവര്‍ക്കും ആശ്വാസം നല്കുന്ന ഒന്നാണ് നോ കോസ്റ്റ് ഇഎംഐകള്‍ ( ഇക്വേറ്റഡ് മന്ത്ലി ഇന്‍സ്റ്റാള്‍മെന്റുകള്‍).
ഉയര്‍ന്ന മൂല്യമുള്ള പര്‍ച്ചേസുകളില്‍ സാധാരണ ഉപയോക്താക്കള്‍ ഏവര്‍ക്കും ആശ്വാസം നല്കുന്ന ഒന്നാണ് നോ കോസ്റ്റ് ഇഎംഐകള്‍ ( ഇക്വേറ്റഡ് മന്ത്ലി ഇന്‍സ്റ്റാള്‍മെന്റുകള്‍). രണ്ട് ഗുണങ്ങളാണ് നോ കോസ്റ്റ് ഇഎംഐകള്‍ ഉപയോക്താവിന് വാഗ്ദാനം ചെയ്യുന്നത്. ഒന്ന്, ഇന്സ്റ്റാള്മെന്റില് നമുക്ക് ആഗ്രഹമുള്ള ഉത്പ്പന്നം വാങ്ങിക്കുവാന്‍ സാധിക്കുന്നു. രണ്ട്, ഇന്‍സ്റ്റാള്‍മെന്റുകളായി തുക അടച്ചുതീര്കകമ്പോഴും അതിന് പലിശയോ മറ്റ് ചാര്‍ജുകളോ അധികമായി നല്‍കേണ്ടി വരുന്നുമില്ല.

എന്നാല്‍ പേരില്‍ പറയും പോലെ നോ കോസ്റ്റ് ഇഎംഐയില്‍ പലിശയെ വേണ്ടെന്ന് വയ്ക്കുകയോ, ഉപേക്ഷിക്കുകയോ ചെയ്യുന്നില്ല എന്നതാണ് സത്യം. നിര്‍മാതാവില്‍ നിന്നോ വില്‍പ്പനക്കാരില്‍ നിന്നോ സബ്സിഡിയോ ഡിസ്കൗണ്ടോ ലഭിക്കപ്പെടുന്നതാണ് നോ കോസ്റ്റ് ഇഎംഐകള്‍.
ഉത്പ്പന്നം വാങ്ങിക്കുന്ന വ്യക്തിയ്ക്ക് ലഭിക്കുന്ന ഇളവ് വില്പ്പനക്കാരനോ നിര്‍മാതാവോ ആണ് വഹിക്കുന്നത്.
ഉദാഹരണത്തിന് നിങ്ങള്‍ 42,000 രൂപയുടെ ഒരു എയര്‍ കണ്ടീഷണര്‍ വാങ്ങിക്കുവാന്‍ ഉദ്ദേശിക്കുന്നു എന്ന് കരുതുക. വില്പ്പനക്കാരന് നിങ്ങള്‍ക്ക് രണ്ട് സാധ്യതകള്‍ തരുന്നു. ഒന്നുകില്‍ നിങ്ങള്‍ക്ക് പണം പൂര്‍ണമായും അടച്ച് ഏസി വാങ്ങിക്കാം. അല്ലെങ്കില്‍ ഒരു വര്‍ഷത്തെക്ക് വായ്പയായി പ്രതിമാസം 3,500 രൂപ ഇഎംഐയില്‍ ഏസി വാങ്ങിക്കാം.
ആ വായ്പയുടെ പലിശ നിരക്ക് 18 ശതമാനമാണെന്ന് കരുതുക. ആ സാഹചര്യത്തില്‍ 1 വര്‍ഷത്തേക്ക് പലിശ ഇനത്തില്‍ ഉപയോക്താവ് നല്കേണ്ടുന്ന തുക 4,207 രൂപയാണ്. ആ പലിശ നിരക്ക്് ഉപയോക്താവിനെ ഏല്‍പ്പിക്കുന്നതിന് പകരം വില്‍പ്പന നടത്തുന്ന സ്ഥാപനമോ, നിര്‍മാതാവോ അത് ഏറ്റെടുക്കുന്നു. ഇവരില്‍ ആരെങ്കിലും ഒരാളായിരിക്കും ആ തുക അടയ്ക്കുക.
നോ കോസ്റ്റ് ഇഎംഐ എന്നത് എപ്പോഴും പ്രലോഭിപ്പിക്കുന്ന ഒന്നാണ്. എന്നാല്‍ അത് തിരഞ്ഞെടുക്കുന്നതിന് മുമ്പായി ചില കാര്യങ്ങള്‍ നിങ്ങള്‍ മനസ്സില്‍ ഓര്‍ക്കേണ്ടതുണ്ട്. ചില നിബന്ധനങ്ങള്‍ ഇക്കാര്യത്തില്‍ ഉണ്ടായേക്കാം.
ഒരു വ്യാപാര സ്ഥാപനത്തിലെ മുഴുവന്‍ ഉത്പ്പന്നങ്ങള്‍ക്കും ഈ സേവനം ലഭ്യമാകണമെന്നില്ല. ഏതെങ്കിലും ഒരു പ്രത്യേക മോഡലിനെ മാത്രമായിരിക്കും നിര്‍മാതാവോ വ്യാപാര സ്ഥാപനമോ പ്രസ്തുത പദ്ധതിയില്‍ ഉള്പ്പെടുത്തിയിട്ടുണ്ടായിരിക്കുക. ഉപയോക്താവ് നോ കോസ്റ്റ് ഇഎംഐ തിരഞ്ഞെടുക്കാതിരുന്നാല്‍ സ്ഥാപനമോ നിര്‍മാതാവോ ക്യാഷ് ബാക്ക് ആനുകൂല്യമോ, ഡിസ്കൗണ്ടോ നല്‍കിയേക്കാം. എന്നാല്‍ ഇഎംഐയില്‍ വാങ്ങുമ്പോള്‍ ഇത്തരം ആനുകൂല്യങ്ങള്‍ ലഭിക്കുകയില്ല. ചില സാഹചര്യങ്ങളില്‍ അധിക ചിലവായി പ്രൊസസിംഗ് ചാര്‍ജ് കൂടെ നല്കേണ്ടതായും വരും.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
