ആധാറും പാന്‍ കാര്‍ഡും ലിങ്ക് ചെയ്തില്ലേ? മാര്‍ച്ച് 31ന് ശേഷം ലേറ്റ് ഫീ നല്‍കാന്‍ തയ്യാറായിക്കോളൂ

നിങ്ങളുടെ ആധാറും പാന്‍ കാര്‍ഡും തമ്മില്‍ ബന്ധിപ്പിക്കാനുള്ള സമയ പരിധി ദിവസങ്ങള്‍ക്കുള്ളില്‍ അവസാനിക്കുകയാണ്. മാര്‍ച്ച് 31 ആണ് ഇതിനുള്ള അവസാന ദിവസം.

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നിങ്ങളുടെ ആധാറും പാന്‍ കാര്‍ഡും തമ്മില്‍ ബന്ധിപ്പിക്കാനുള്ള സമയ പരിധി ദിവസങ്ങള്‍ക്കുള്ളില്‍ അവസാനിക്കുകയാണ്. മാര്‍ച്ച് 31 ആണ് ഇതിനുള്ള അവസാന ദിവസം.

ആധാറും പാന്‍ കാര്‍ഡും ലിങ്ക് ചെയ്തില്ലേ? മാര്‍ച്ച് 31ന് ശേഷം ലേറ്റ് ഫീ നല്‍കാന്‍ തയ്യാറായിക്കോളൂ

2021 മാര്‍ച്ച് 23ന് ലോക് സഭ പാസ്സാക്കിയ സാമ്പത്തിക ബില്ലില്‍ ആധാര്‍ പാനുമായി ബന്ധിപ്പിക്കുന്നതില്‍ വീഴ്ച വരുത്തുന്നവര്‍ 1,000 രൂപ ലേറ്റ് ഫീ നല്‍കണമെന്നത് സംബന്ധിച്ച് ഭേദഗതി പാസ്സാക്കിയിരിക്കുകയാണ്. 234H എന്ന പുതിയ ഭേദഗതിയാണ് ലോക് സഭയിലെ സാമ്പത്തിക ബില്ലില്‍ പാസാക്കിയിരിക്കുന്നത്. 2021 മാര്‍ച്ച് 31ന് മുമ്പ് പാന്‍ ആധാറുമായി ബന്ധിപ്പിക്കാത്തവര്‍ 1,000 രൂപ പിഴ അടയ്‌ക്കേണ്ടതുണ്ട്. പാന്‍ പ്രവര്‍ത്തന യോഗ്യമല്ലാത്തതിനാല്‍ അതുകൊണ്ടുണ്ടാകുന്ന ചിലവുകള്‍ക്ക് പുറമേയാണ് ഈ തുക. നേരത്തെ പാന്‍ ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള സമയ പരിധി നേരത്തെ സര്‍ക്കാര്‍ നീട്ടി നല്‍കിയിരുന്നു.

139AA വകുപ്പ് പ്രകാരം എല്ലാ വ്യക്തികളും ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യുമ്പോള്‍ ആധാര്‍ നമ്പറും ചേര്‍ക്കേണ്ടതാണ്. പാന്‍ കാര്‍ഡിനായി അപേക്ഷിക്കുമ്പോഴും ആധാര്‍ നമ്പര്‍ സമര്‍പ്പിക്കേണ്ടതുണ്ട്. 2017 ജൂലൈ ഒന്ന് മുതല്‍ പാന്‍ കാര്‍ഡ് ലഭ്യമായവരില്‍ അപേക്ഷിച്ച സമയത്ത് ആധാര്‍ നമ്പര്‍ നല്‍കാത്തവരാണ് 2021 മാര്‍ടച്ച് 31നകം പാന്‍ കാര്‍ഡും ആധാറും ബന്ധിപ്പിക്കേണ്ടത്.

144AAA നിയമ പ്രകാരം ഒരു വ്യക്തി പാന്‍ സമര്‍പ്പിക്കേണ്ട സ്ഥലത്ത് പ്രവര്‍ത്തനക്ഷമമല്ലാത്ത പാനാണ് നല്‍കുന്നതെങ്കില്‍ അയാല്‍ പാന്‍ നല്‍കിയിട്ടില്ല എന്നാണ് കണക്കാക്കുക. ആദായ നികുതി വകുപ്പിലെ ചില വകുപ്പുകള്‍ പ്രകാരം പാന്‍ സമര്‍പ്പിക്കാതിരിക്കുകയോ, പ്രവര്‍ത്തനക്ഷമമല്ലാത്ത പാന്‍ സമര്‍പ്പിക്കുകയോ ചെയ്യുന്ന വ്യക്തി ഉയര്‍ന്ന ടിഡിഎസ്, ടിസിഎസ് എന്നിവ അടയ്‌ക്കേണ്ടതായി വരും. ഒപ്പം ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യുവാനും സാധിക്കുകയില്ല. അതുകൊണ്ടുണ്ടാകുന്ന പ്രത്യാഘാതങ്ങളും അയാല്‍ അഭിമുഖീകരിക്കേണ്ടതായി വരും.

പാന്‍ ആധാര്‍ ലിങ്കിംഗ് പ്രക്രിയ പൂര്‍ത്തിയാക്കാത്തവര്‍ ഇനിയും വൈകാതെ പാന്‍ കാര്‍ഡ് ആധാറുമായി ബന്ധിപ്പിക്കേണ്ടതാണ്.

പാന്‍-ആധാര്‍ ലിങ്കിംഗ്; ഈ തീയ്യതിക്ക് ശേഷം നിങ്ങളുടെ പാന്‍ കാര്‍ഡ് ഉപയോഗശൂന്യമാകുംപാന്‍-ആധാര്‍ ലിങ്കിംഗ്; ഈ തീയ്യതിക്ക് ശേഷം നിങ്ങളുടെ പാന്‍ കാര്‍ഡ് ഉപയോഗശൂന്യമാകും

Read more about: aadhar card
English summary

pan- aadhar linking last date - failures are liable for late fee

pan- aadhar linking last date - failures are liable for late fee
Story first published: Wednesday, March 24, 2021, 14:21 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X