ജോലിയോടൊപ്പം പെന്‍ഷന്റെ ആകര്‍ഷണീയത കൂടി സര്‍ക്കാര്‍ ജോലിക്ക് ലഭിക്കും. എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ടിലുള്ള സ്വകാര്യ ജീവനക്കാര്‍ക്ക് അതുവഴിയും പെന്‍ഷന്‍ ലഭിക്കും. അസംഘടിത മേഖലയിലെ തൊഴിലാളികളാണ് പെന്‍ഷന്‍ പദ്ധതികളില്ലാതെ തൊഴിലെടുക്കേണ്ടി വരുന്നത്. ഇവര്‍ക്ക് ഉപകാരപ്പെടുന്ന, ചെറിയ ചെലവില്‍ പെന്‍ഷന്‍ നേടാന്‍ സാധിക്കുന്നൊരു പദ്ധതിയാണ് പ്രധാനമന്ത്രി ശ്രാം യോഗി മാന്‍ധന്‍ യോജന. 2 രൂപ ദിവസം കരുതിയാല്‍ മാസ പെന്‍ഷന്‍ എന്നതാണ് ഈ പദ്ധതിയുടെ ഏറ്റവും വലിയ ആകര്‍ഷണീയത.

പ്രധാനമന്ത്രി ശ്രാം യോഗി മാന്‍ധന്‍ യോജന
2019 ലെ ഇടക്കാല ബജറ്റില്‍ അസംഘടിത തൊഴിലാളികളുടെ ക്ഷേമത്തിനായി കേന്ദ്രസര്‍ക്കാര്‍ അവതരിപ്പിച്ച പദ്ധതിയാണ് പ്രധാനമന്ത്രി ശ്രാം യോഗി മാന്‍ധന്‍ യോജന. അസംഘടിത മേഖലയിലെ തൊഴിലാളികള്‍ക്ക് മാസ പെന്‍ഷന്‍ പദ്ധതി ഉറപ്പാക്കുന്നു. തൊഴിലാളികള്‍ക്ക് 60-ാം വയസില്‍ മാസന്തോറും 3,000 രൂപയുടെ പെന്‍ഷനാണ് പദ്ധതി വഴി ലഭിക്കുന്നത്. കേന്ദ്ര തൊഴില്‍ മന്ത്രാലയത്തിന്റെ പദ്ധതി ലൈഫ് ഇന്‍ഷൂറന്‍സ് കോര്‍പ്പറേഷന്‍ വഴിയാണ് നടപ്പിലാക്കുന്നത്.
Also Read: സ്ഥിര നിക്ഷേപത്തിന് പലിശ 9.26% വരെ; ഉയര്‍ന്ന പലിശ നല്കുന്ന 2 ബാങ്കുകള്‍ നോക്കാം

വിശദാംശങ്ങള്‍
* 18 വയസിനും 40 വയസിനും ഇടയില്‍ പ്രായമുള്ളവര്‍ക്കാണ് ഈ പദ്ധതിയില്‍ ചേരാന്‍ സാധിക്കുക.
* അംഘടിത മേഖലയിലെ തൊഴിലാളികള്‍ക്ക് എളുപ്പത്തില്‍ പദ്ധതിയില്‍ ചേരാം. ഇതിനായി ആധാര്‍ കാര്‍ഡും ബാങ്ക് അക്കൗണ്ടുമാണ് ആവശ്യമായി വരുന്നത്. ഇവ ഉപയോഗിച്ച് പ്രധാനമന്ത്രി ശ്രാം യോഗി മാന്‍ധന്‍ യോജനയില്‍ രജിസ്റ്റര്‍ ചെയ്യാം.
* പദ്ധതിയില്‍ ചേരുന്നൊരാള്‍ മാസത്തില്‍ 15,000 രൂപയില്‍ കുറവ് ശമ്പളം വാങ്ങുന്ന തൊഴിലാളികളായിരിക്കണം.
* നാഷണല്‍ പെന്‍ഷന്‍ സ്‌കീം, എംപ്ലോയിമെന്റ് പ്രൊവിഡന്റ് ഫണ്ട്, എംപ്ലോയീസ് സ്റ്റേറ്റ് ഇന്‍ഷൂറന്‍സ് സ്‌കീം എന്നീ പദ്ധതികളില്‍ അംഗങ്ങളായവര്‍ക്ക് ചേരാന്‍ സാധിക്കില്ല.
Also Read: വീട്ടില്‍ സൂക്ഷിക്കാവുന്ന സ്വര്‍ണത്തിനും പണത്തിനും പരിധിയുണ്ടോ? അറിഞ്ഞിരിക്കാം നിയമങ്ങള്‍

പ്രീമിയം
പ്രായത്തിന് അനുസരിച്ചാണ് പ്രീമിയം കണക്കാക്കുന്നത്. ഇത് മാസത്തിലാണ് അടയ്‌ക്കേണ്ടത്. ബാങ്ക് അക്കൗണ്ടില്‍ നിന്ന് ഓട്ടോ ഡെബിറ്റ് രീതിയിലാണ് പ്രീമിയം ഈടാക്കുക. തൊഴിലാളി അടയ്ക്കുന്ന വിഹിതത്തിനൊപ്പം കേന്ദ്ര സര്‍ക്കാറും തുല്യമായ വിഹിതം അടയ്ക്കും. 18 വയസുകാരന്റെ മാസ പ്രീമിയം 05 രൂപയാണ്.
ഇതേ തുക കേന്ദ്രസര്‍ക്കാറും അടയ്ക്കുന്നതോടെ 18 വയസില്‍ ശ്രാം യോഗി മാന്‍ധന്‍ യോജനയില്‍ ചേരുന്നയാളുടെ ആകെ വിഹിതം 110 രൂപയാകും. 25 വയസുള്ള വ്യക്തി മാസത്തില്‍ 80 രൂപയാണ് അടക്കേണ്ടത്. 30ാം വയസില്‍ 105 രൂപയും 35ാം വയസില്‍ 150 രൂപയും പ്രീമിയമായി അടയ്ക്കണം.

കാല്‍ക്കുലേറ്റര്‍
18 വയസുകാരന്‍ മാസം 55 രൂപയാണ് പ്രധാനമന്ത്രി ശ്രാം യോഗി മാന്‍ധന്‍ യോജനയിലേക്കുള്ള വിഹിതമായി അടയ്‌ക്കേണ്ടത്. ദിവസത്തില്‍ കണക്കാക്കിയാല്‍ 2 രൂപ മതിയാകും. 60 വയസിന് ശേഷം മാസത്തില്‍ 3,000 രൂപ പെന്‍ഷന്‍ നേടാന്‍ സാധിക്കും. വര്‍ഷത്തിലിത് 36,000 രൂപയാണ്. 40 വയസുകാരന് 200 രൂപയാണ് മാസത്തില്‍ പ്രധാനമന്ത്രി ശ്രാം യോഗി മന്‍ ധാന്‍ യോജനയിലേക്കുള്ള വിഹിതമായി അടയ്‌ക്കേണ്ടത്. ദിവസത്തില്‍ 6.50 രൂപ കരുതുന്നൊരാള്‍ക്ക് എളുപ്പത്തില്‍ പദ്ധതിയിലെ അടവ് പൂര്‍ത്തിയാക്കാനാകും.

എങ്ങനെ ചേരാം
പ്രധാനമന്ത്രി ശ്രാം യോഗി മാന്‍ധന്‍ യോജനയില്‍ ചേരാന്‍ തൊഴിലാളികള്‍ക്ക് പൊതു സേവന കേന്ദ്രങ്ങളിലെത്തി രജിസ്റ്റര്‍ ചെയ്യാം.ഇതിനായി ആധാര്‍ കാര്‍ഡ്, സേവിംഗസ് ബാങ്ക് പാസ്ബുക്ക് അല്ലെങ്കില്‍ ജന്‍ധന്‍ ബാങ്ക് അക്കൗണ്ട്, മൊബൈല്‍ നമ്പര്‍ എന്നിവ ആവശ്യമാണ്.

കുടുംബാംഗങ്ങള്‍ക്കും പെന്‍ഷന്‍
പ്രധാനമന്ത്രി ശ്രാം യോഗി മാന്‍ധന്‍ യോജന ഗുണഭോക്താവിന് മാത്രമാല്ല പങ്കാളിക്കും പെന്‍ഷന്‍ ലഭിക്കും. 60 വയസിന് ശേഷം പെന്‍ഷന്‍ ഉടമ മരണപ്പെട്ടാല്‍ ഭാര്യയ്ക്ക് പകുതി പെന്‍ഷന്‍ ലഭിക്കും. അറുപത് വയസ് പൂര്‍ത്തിയാകുന്നതിന് മുന്‍പ് തൊഴിലാളി മരണപ്പെട്ടാല്‍ ഭാര്യ/ ഭര്‍ത്താവിന് തുക അടച്ച് പെന്‍ഷന്‍ മുന്നോട്ട് കൊണ്ടുപോകാം. അല്ലെങ്കില്‍ പണം പിന്‍വലിക്കാം.