തൊഴിലധിഷ്ഠിക വിദ്യാഭ്യാസ കോഴ്സുകളോ പരിശീലനമോ ആഗ്രഹിക്കുന്ന വ്യക്തിയാണോ നിങ്ങള്‍? കൈയ്യില്‍ മതിയായ പണമില്ലാതെ കോഴ്സിന് എങ്ങനെ ചേരും എന്ന് ആശങ്കപ്പെട്ട് ഇരിക്കുന്നവരില്‍ ഒരാളോണോ നിങ്ങള്‍?
തൊഴിലധിഷ്ഠിക വിദ്യാഭ്യാസ കോഴ്സുകളോ പരിശീലനമോ ആഗ്രഹിക്കുന്ന വ്യക്തിയാണോ നിങ്ങള്‍? കൈയ്യില്‍ മതിയായ പണമില്ലാതെ കോഴ്സിന് എങ്ങനെ ചേരും എന്ന് ആശങ്കപ്പെട്ട് ഇരിക്കുന്നവരില്‍ ഒരാളോണോ നിങ്ങള്‍? എങ്കില്‍ അത്തരം ആശങ്കകള്‍ ഒക്കെ മാറ്റി വച്ച് വേഗം തന്നെ ഇഷ്ടപ്പെട്ട കോഴ്സിന് ചേരാന്‍ തയ്യാറെടുത്തോളു. ഫീസിന്റെ കാര്യമോര്‍ത്ത് ഇനി ടെന്‍ഷന്‍ വേണ്ട പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ പുതിയ വിദ്യാഭ്യാസ വായ്പാ പദ്ധതി നിങ്ങള്‍ ആഗ്രഹിച്ച കോഴ്സില്‍ ചേര്‍ന്നു പഠിക്കുവാന്‍ നിങ്ങളെ സഹായിക്കും.

നൈപുണ്യ വികസന പരിശീലനം ആഗ്രഹിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് പ്രത്യേകമായി പഞ്ചാബ് നാഷണല്‍ ബാങ്ക് അവതരിപ്പിച്ചിരിക്കുന്ന വിദ്യാഭ്യാസ വായ്പാ പദ്ധതിയാണ് പിഎന്‍ബി കൗശല്‍. ബാങ്കിന്റെ ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെ പുതിയ വായ്പാ പദ്ധതി സംബന്ധിച്ച വിവരങ്ങള്‍ പഞ്ചാബ് നാഷണല്‍ ബാങ്ക് പങ്കുവച്ചിട്ടുണ്ട്.
കോഴ്സിനാവശ്യമായ ട്യൂഷന് അല്ലെങ്കില്‍ കോഴ്സ് ഫീ, പരീക്ഷാ ഫീസ്, ലൈബ്രറി ഫീസ്, ലാബ് ഫീസ്, കോഷന്‍ ഡെപ്പോസിറ്റ്, പുസ്തകങ്ങള്‍, പഠനോപകരണങ്ങള്‍ തുടങ്ങിയ വാങ്ങിക്കുവാന്‍ എന്നിങ്ങനെ പഠനവുമായി ബന്ധപ്പെട്ട എന്ത് ആവശ്യങ്ങള്‍ക്കും വായ്പാ തുക ഉപയോഗപ്പെടുത്താവുന്നതാണ്.
ഇന്ത്യന്‍ പൗരന്മാരായ വ്യക്തികള്‍ക്ക് മാത്രമാണ് പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ പിഎന്‍ബി കൗശല്‍ വായ്പാ പദ്ധതിയ്ക്കായി അപേക്ഷിക്കുവാന്‍ സാധിക്കുക. നാഷണല്‍ സ്കില്‍ ക്വാളിഫിക്കേഷന്‍ ഫ്രെയിംവര്‍ക്ക് (എന്എസ്ക്വുഎഫ്) പ്രകാരമുള്ള സെര്‍ട്ടിഫിക്കറ്റ്, ഡിപ്ലോമ ഡിഗ്രീ കോഴ്സുകള്‍ക്കാണ് വായ്പ ലഭിക്കുക. അപേക്ഷകന് ഇന്‍ഡസ്ട്രിയല്‍ ട്രെയിനിംഗ് ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍ (ഐടിഐ), പോളിടെക്നിക് കോളേജുകളോ, കേന്ദ്ര, സംസ്ഥാന വിദ്യാഭ്യാസ ബോര്‍ഡുകളുടെയോ യൂണിവേഴ്സിറ്റികളുടേയോ അംഗീകാരമുള്ള ഏതെങ്കിലും വിദ്യാഭ്യാസ സ്ഥാപനത്തിലോ കോഴ്സിന് പ്രവേശനം നേടിയിരിക്കണം.
പഠിക്കുന്ന കോഴ്സ് അനുസരിച്ച് ചുരുങ്ങിയത് 5000 രൂപ മുതല്‍ പരമാവധി 1,50,000 രൂപ വരെയാണ് പിഎന്‍ബി കൗശല്‍ വായ്പാ പദ്ധതി പ്രകാരം വായ്പ ലഭിക്കുക.
വായ്പയ്ക്കായി അപേക്ഷകന്റെ മാതാപിതാക്കളില്‍ ഒരാളോ രക്ഷിതാവോ വായ്പാ പങ്കാളിയാകേണ്ടതുണ്ട്. മറ്റ് ഈടുകളോ മൂന്നാം കക്ഷി ജാമ്യമോ പിഎന്‍ബി കൗശല്‍ വായ്പയ്ക്കായി ആവശ്യമില്ല.
50,000 രൂപ വരെയുള്ള വായ്പകള്‍ക്ക് 3 വര്‍ഷമാണ് തിരിച്ചടവ് കാലാവധി. 50,000 രൂപ മുതല്‍ 1 ലക്ഷം രൂപ വരെയുള്ള വായ്പകള്‍ക്ക് 5 വര്‍ഷം വരെ തിരിച്ചടവ് കാലയളവ് അനുവദിക്കും. 1 ലക്ഷം രൂപയ്ക്ക് മുകളിലുള്ള വായ്പയ്ക്ക് 7 വര്‍ഷം വരെയാണ് വായ്പാ തിരിച്ചടവ് കാലാവധി.
1 വര്‍ഷത്തെ കോഴ്സിനാണ് ചേര്‍ന്നിരിക്കുന്നത് എങ്കില്‍ കോഴ്സ് പൂര്‍ത്തിയാക്കി 6 മാസത്തിന് ശേഷം വായ്പാ തിരിച്ചടവ് ആരംഭിച്ചാല്‍ മതിയാകും. 1 വര്‍ഷത്തിന് മുകളിലുള്ള കോഴ്സുകള്‍ക്ക് പഠനം പൂര്‍ത്തിയാക്കി 12 മാസങ്ങള്‍ക്ക് ശേഷമാണ് തിരിച്ചടവ് ആരംഭിക്കേണ്ടത്.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications