പഞ്ചാബ് നാഷണല്‍ ബാങ്കില്‍ ഈ അക്കൗണ്ട് ആരംഭിച്ചാല്‍ നിങ്ങള്‍ക്ക് സൗജന്യമായി ലഭിക്കുന്നത് 23 ലക്ഷം രൂപയുടെ സൗജന്യ നേട്ടമാണ്. ശമ്പള വരുമാനക്കാരനായ ഒരു വ്യക്തിയാണ് നിങ്ങളെങ്കില്‍ ഉടന്‍ തന്നെ പിഎന്‍ബിയില്‍ നിങ്ങള്‍ക്ക് ഈ അക്ക
പഞ്ചാബ് നാഷണല്‍ ബാങ്കില്‍ ഈ അക്കൗണ്ട് ആരംഭിച്ചാല്‍ നിങ്ങള്‍ക്ക് സൗജന്യമായി ലഭിക്കുന്നത് 23 ലക്ഷം രൂപയുടെ നേട്ടമാണ്. ശമ്പള വരുമാനക്കാരനായ ഒരു വ്യക്തിയാണ് നിങ്ങളെങ്കില്‍ ഉടന്‍ തന്നെ പിഎന്‍ബിയില്‍ നിങ്ങള്‍ക്ക് ഈ അക്കൗണ്ട് ആരംഭിക്കാവുന്നതാണ്. പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ ഈ പ്രത്യേക അക്കൗണ്ടിന്റെ പേര് പിഎന്‍ബി മൈ സാലറി അക്കൗണ്ട് എന്നാണ്.
3 ലക്ഷം രൂപയുടെ ഓവര്‍ ഡ്രാഫ്റ്റ് സൗകര്യം
ഈ അക്കൗണ്ട് ആരംഭിക്കുന്നതോടെ 3 ലക്ഷം രൂപയുടെ ഓവര്‍ ഡ്രാഫ്റ്റ് സൗകര്യം അക്കൗണ്ട് ഉടമയ്ക്ക് ലഭിക്കും. അത് കൂടാതെ 20 ലക്ഷം രൂപയുടെ സൗജന്യ ഇന്‍ഷുറന്‍സ് പരിരക്ഷയും ഉപയോക്താവിന് ലഭ്യമാകും. അങ്ങനെ ആകെ 23 ലക്ഷം രൂപയുടെ നേട്ടങ്ങള്‍ പിഎന്‍ബി മൈ സാലറി അക്കൗണ്ട് വഴി സ്വന്തമാക്കാം.
പിഎന്‍ബി മൈ സാലറി അക്കൗണ്ട്
പഞ്ചാബ് നാഷണല്‍ ബാങ്ക് ഉപയോക്താക്കള്‍ക്കായി പല സേവനങ്ങളും വാഗ്ദാനം ചെയ്യുന്നുണ്ട്. അതില്‍ പിഎന്‍ബി മൈ സാലറി അക്കൗണ്ടിന്റെ സവിശേഷതകള്‍ എന്തൊക്കെയാണെന്ന് നമുക്ക് വിശദമായി പരിശോധിക്കാം. സാലറി അക്കൗണ്ട് പഞ്ചാബ് നാഷണല്‍ ബാങ്കിലൂടെ കൃത്യമായി കൈകാര്യം ചെയ്യാം എന്നത് തന്നെയാണ് പിഎന്‍ബി മൈ സാലറി അക്കൗണ്ടിന്റെ പ്രധാന പ്രത്യേകത. ഇതിലൂടെ അക്കൗണ്ട് ഉടമകള്‍ക്ക് ഓവര്‍ ഡ്രാഫ്റ്റ് സൗകര്യത്തോടു കൂടിയ (എക്സസ് വിത്ഡ്രോവല്‍) വ്യക്തിഗത അപകട ഇന്‍ഷുറന്‍സ് പരിരക്ഷയും സ്വീപ് ഫെസിലിറ്റിയും ലഭിക്കും.
ഇന്‍ഷുറന്‍സ് പരിരക്ഷയും
ഇന്‍ഷുറന്‍സ് പരിരക്ഷ ഉള്‍പ്പെടെയുള്ള പല അധിക നേട്ടങ്ങളും സാലറി അക്കൗണ്ടില്‍ പിഎന്‍ബി വാഗ്ദാനം ചെയ്യുന്നുണ്ട്. സീറോ ബാലന്സോട് കൂടി ഒരു സാലറി അക്കൗണ്ട് ആരംഭിക്കുന്ന വ്യക്തിയ്ക്ക് 20 ലക്ഷം രൂപയുടെ വ്യക്തിഗത അപകട ഇന്‍ഷുറന്‍സ് പരിരക്ഷയാണ് ലഭിക്കുക. നാല് വിഭാഗങ്ങളിലായാണ് പിഎന്‍ബി മൈ സാലറി അക്കൗണ്ടില്‍ അക്കൗണ്ട് ഉടമകളെ തരംതിരിച്ചിരിക്കുന്നത്.
സില്‍വര്‍, ഗോള്‍ഡ്, പ്രീമിയം, പ്ലാറ്റിനം എന്നീ വിഭാഗങ്ങള്‍
അത് പ്രകാരം 10,000 രൂപ മുതല്‍ 25,000 രൂപ വരെ പ്രതിമാസ വേതനമുള്ള അക്കൗണ്ട് ഉടമകള്‍ സില്‍വര്‍ വിഭാഗത്തിലും 25,000 രൂപ മുതല്‍ 75,000 രൂപ വരെ പ്രതിമാസ വേതനമുള്ള വ്യക്തികള്‍ ഗോള്‍ഡ് വിഭാഗത്തിലും ഉള്‍പ്പെടും. 75,001 രൂപ മുതല്‍ 1,50000 രൂപ വരെ പ്രതിമാസ വേതനമുള്ള അക്കൗണ്ട് ഉടമകള്‍ പ്രീമിയം വിഭാഗത്തിലാണ് ഉള്‍പ്പെടുക. അതേ സമയം 1,50001 രൂപയ്ക്ക് മുകളില്‍ പ്രതിമാസ വേതനമുള്ള അക്കൗണ്ട് ഉടമകള്‍ പ്ലാറ്റിനം വിഭാഗത്തിലും ഉള്‍പ്പെടും.
ഓവര്‍ഡ്രാഫ്റ്റ് തുക
ഉപയോക്താക്കള്‍ക്ക് ഓവര്‍ ഡ്രാഫ്റ്റ് സൗകര്യവും ലഭ്യമാകുമെന്ന് പറഞ്ഞല്ലോ. സില്‍വര്‍ വിഭാഗത്തില്‍ ഉള്‍പ്പെടുന്ന അക്കൗണ്ട് ഉടമകള്‍ക്ക് 50,000 രൂപ വരെയാണ് ഓവര്‍ ഡ്രാഫ്റ്റ് സേവനം ലഭ്യമാവുക. ഗോള്‍ഡ് വിഭാഗത്തിലുള്ള അക്കൗണ്ട് ഉടമകള്‍ക്ക് 1,50000 രൂപയും, പ്രീമിയം വിഭാഗത്തിലുള്ള അക്കൗണ്ട് ഉടമകള്കക്ക് 2,25000 രൂപയും, പ്ലാറ്റിനും വിഭാഗത്തില്‍ ഉള്‍പ്പെടുന്ന അക്കൗണ്ട് ഉടമകള്‍ക്ക് 3,00000 രൂപയും ഓവര്‍ ഡ്രാഫ്റ്റായി ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്കായി ബാങ്കിന്റെ ഔദ്യോഗിക വെബ്സൈറ്റ് പരിശോധിക്കാം. ലിങ്ക് https://www.pnbindia.in/salary-saving-products.html.
സേവിംഗ്സ് ബാങ്ക് അക്കൗണ്ടുകളിലെ പലിശ നിരക്ക്
അതിന് പുറമേ, പഞ്ചാബ് നാഷണല്‍ ബാങ്ക് തങ്ങളുടെ സേവിംഗ്സ് ബാങ്ക് അക്കൗണ്ടുകളിലെ പലിശ നിരക്കുകളില്‍ മാറ്റം വരുത്തിയിട്ടുണ്ട്. സെപ്തംബര്‍ 1 മുതലാണ് മാറിയ പുതിയ നിരക്കുകള്‍ പ്രാബല്യത്തില്‍ വന്നത്. ഓറിയന്റല്‍ ബാങ്ക് ഓഫ് കൊമേഴ്സും, യുനൈറ്റഡ് ബാങ്ക് ഓഫ് ഇന്ത്യയും പഞ്ചാബ് നാഷണല്‍ ബാങ്കുമായി ലയിച്ചിരുന്നു.
പുതുക്കിയ നിരക്ക് ഇങ്ങനെ
കഴിഞ്ഞ വര്‍ഷമാണ് ലയന പ്രക്രിയകള്‍ പൂര്‍ത്തിയാക്കുന്നത്. ഇപ്പോള്‍ ഈ രണ്ടു ബാങ്കുകളുടെയും ശാഖകള്‍ പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ ശാഖകളായാണ് പ്രവര്‍ത്തിച്ചു വരുന്നത്. പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ ഔദ്യോഗിക വെബ്സൈറ്റില്‍ നിന്നും ലഭിക്കുന്ന വിവരങ്ങള്‍ പ്രകാരം ബാങ്കിന്റെ സേവിംഗ്സ് അക്കൗണ്ട് പലിശ നിരക്കുകളില്‍ 0.10 ശതമാനത്തിന്റെ കുറവാണ് വരുത്തിയിരിക്കുന്നത്. വര്‍ഷം 2.90 ശതമാനമാണ് പഞ്ചാബ് നാഷണല്‍ ബാങ്കിലെ സേവിംഗ്സ് അക്കൗണ്ടുകളുടെ പുതുക്കിയ പലിശ നിരക്ക്.
More From GoodReturns

കാനറ ബാങ്ക് ഒന്നാം പാദ ഫലം: നിക്ഷേപകർക്ക് വൻ നേട്ടം നൽകുമോ ഈ ഓഹരി?

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭം ഇത്രയോ? ഇന്ത്യയുമായുള്ള വില വ്യത്യാസം ഞെട്ടിക്കും!

മുംബൈ-അഹമ്മദാബാദ് യാത്ര പ്ലാൻ ചെയ്തവർ ശ്രദ്ധിക്കുക; ട്രെയിൻ വൈകിയാൽ റീഫണ്ട് ലഭിക്കാൻ ഈ വഴികൾ നോക്കൂ



Click it and Unblock the Notifications