ബാങ്ക് നിക്ഷേപത്തേക്കാള്‍ കൂടിയ പലിശ ലഭിക്കുന്ന 3 പോസ്റ്റ് ഓഫീസ് പദ്ധതികള്‍; നികുതി ഇളവും കിട്ടും

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

റിസര്‍വ് ബാങ്കിന്റെ ധനനയ സമിതി അടിസ്ഥാന പലിശ നിരക്കുകള്‍ വര്‍ധിപ്പിച്ചതോടെ സ്ഥിര നിക്ഷേപങ്ങളുടെ പലിശയും വര്‍ധിക്കാനുള്ള സാഹചര്യമൊരുങ്ങി. നിലവില്‍ ഹ്രസ്വകാല നിക്ഷേപങ്ങളില്‍ പലിശ വര്‍ധന വരുത്താന്‍ ബാങ്കുകള്‍ തയ്യാറായിട്ടുണ്ടെങ്കിലും ദീര്‍ഘകാല നിക്ഷേപകര്‍ക്ക് മെച്ചം ലഭിച്ചിട്ടില്ല.

ജൂണില്‍ റിപ്പോ നിരക്ക് 4.90 ശതമാനത്തിലേക്ക് ഉയര്‍ത്തിയെങ്കിലും പണപ്പെരുപ്പത്തിന്റെ തോതിനേക്കാള്‍ തഴെയാണിത്. നിലവിലെ നിരക്ക് വര്‍ധനയുടെ അടിസ്ഥാനത്തില്‍ വിലയിരുത്തിയാലും 2022-ല്‍ മുന്‍നിര ബാങ്കുകളിലെ സ്ഥിര നിക്ഷേപത്തിന്റെ പലിശ പോസ്റ്റ് ഓഫീസിലെ വിവിധ പദ്ധതികളേക്കാള്‍ താഴ്ന്നു നില്‍ക്കും. സുരക്ഷിതവും ഉയര്‍ന്ന പലിശയും തേടുന്നവര്‍ക്കായി 3 പദ്ധതികള്‍ താഴേ ചേര്‍ക്കുന്നു.

എസ്‌സിഎസ്എസ്

എസ്‌സിഎസ്എസ്

സീനിയര്‍ സിറ്റിസണ്‍ സേവിങ്‌സ് സ്‌കീം അഥവാ എസ്‌സിഎസ്എസ് എന്നത് ഒരു ലഘു സമ്പാദ്യ പദ്ധതിയാണ്. ദേശീയ പെന്‍ഷന്‍ പദ്ധതി (NPS), പ്രധാന്‍ മന്ത്രി വയ വന്ദന യോജന (PMVVY) എന്നിവ പോലെ മുതിര്‍ന്ന പൗരന്മാര്‍ക്ക് ഉപകാരപ്പെടുന്ന നിക്ഷേപ പദ്ധതിയാണിത്.

60 വയസ് പൂര്‍ത്തിയായവര്‍, 55-നും 60-നും ഇടയില്‍ പ്രായമുള്ള വിരമിച്ച സര്‍ക്കാര്‍ ജീവനക്കാര്‍, 50-നും 60-നും ഇടയില്‍ പ്രായമുള്ള വിമുക്ത ഭടന്മാര്‍ക്കും എസ്.സി.എസ്.എസ് പദ്ധതിയില്‍ അക്കൗണ്ട് ആരംഭിക്കാനാകും.

Also Read: ആര്‍ക്കും സംഭവിക്കാവുന്ന 4 തെറ്റുകള്‍; ക്രെഡിറ്റ് സ്‌കോര്‍ മോശമാകാതെ എങ്ങനെ നോക്കാംAlso Read: ആര്‍ക്കും സംഭവിക്കാവുന്ന 4 തെറ്റുകള്‍; ക്രെഡിറ്റ് സ്‌കോര്‍ മോശമാകാതെ എങ്ങനെ നോക്കാം

അക്കൗണ്ട്

വ്യക്തിഗതമായോ പങ്കാളിയുമായി സംയുക്തമായോ മുതിര്‍ന്ന പൗരന്മാര്‍ക്ക് എസ്‌സിഎസ്എസ് അക്കൗണ്ട് ആരംഭിക്കാം. കുറഞ്ഞ നിക്ഷേപം 1,000 രൂപയും പരമാവധി തുക 15 ലക്ഷവുമാണ്. ഈ പദ്ധതിയിലെ നിക്ഷേപത്തിന് 80-സി വകുപ്പിന് കീഴില്‍ 1.5 ലക്ഷം രൂപ വരെ ആദായ നികുതി ഇളവും ലഭിക്കും.

ഏറ്റവുമൊടുവില്‍ നിക്ഷേപത്തിന് ലഭിക്കുന്ന പലിശ 7.4 ശതമാനമാണ്. ഓരോ സാമ്പത്തിക പാദത്തിലും പലിശ എസ്‌സിഎസ്എസ് അക്കൗണ്ടിലേക്ക് വരവ് വെയ്ക്കും. 5 വര്‍ഷമാണ് കാലാവധി. എങ്കിലും പിഴ നില്‍കിയാല്‍ എപ്പോള്‍ വേണമെങ്കിലും നിക്ഷേപം പിന്‍വലിക്കാനാകും.

എസ്എസ്എ

 

മകളുടെ സാമ്പത്തിക ഭാവി സുരക്ഷിതമാക്കണമെന്ന് കരുതുന്ന രക്ഷിതാക്കള്‍ക്ക് ഏറെ പ്രയോജനകരമായ പദ്ധതിയാണ് സുകന്യ സമൃദ്ധി അക്കൗണ്ട്‌സ് (എസ്എസ്എ). 10 വയസില്‍ താഴെ പ്രായമുള്ള പെണ്‍കുട്ടികളുടെ മാതാപിതാക്കന്മാര്‍ക്ക് അക്കൗണ്ട് ആരംഭിക്കാം. ഒരു കുട്ടിയുടെ പേരില്‍ ഒരു അക്കൗണ്ട് മാത്രമേ അനുവദിക്കൂ. പരമാവധി കുടുംബത്തിലെ 2 പെണ്‍കുട്ടികളുടെ പേരില്‍ എസ്എസ്എ അക്കൗണ്ട് ആരംഭിക്കാം.

കുറഞ്ഞത് 250 രൂപയും പരമാവധി 1.5 ലക്ഷം രൂപയും നിക്ഷേപിച്ചു കൊണ്ട് അക്കൗണ്ട് ആരംഭിക്കാനാകും. പിന്നീടുള്ള 15 വര്‍ഷത്തേക്ക് തുടര്‍ നിക്ഷേപം നടത്താനാകും. 80-സി വകുപ്പിന് കീഴില്‍ 1.5 ലക്ഷം രൂപയുടെ നികുതി ഇളവും അനുവദിക്കുന്നുണ്ട്.

പെണ്‍കുട്ടി

നിലവില്‍ എസ്എസ്എ പദ്ധതിയുടെ വാര്‍ഷിക പലിശ നിരക്ക് 7.6 ശതമാനമാണ്. ഇത് കൂട്ടുപലിശ രൂപത്തിലാണ് അക്കൗണ്ടിലേക്ക് വരവ് വയ്ക്കുക. ഇതിനും 80-സി പ്രകാരമുള്ള നികുതിയിളവ് ലഭിക്കും. പെണ്‍കുട്ടിക്ക് 18 വയസ് പൂര്‍ത്തിയാകുന്നത് വരെ രക്ഷിതാവിനാകും അക്കൗണ്ടിന്റെ നിയന്ത്രണം. പെണ്‍കുട്ടിക്ക് 21 വയസ് പൂര്‍ത്തിയാകുമ്പോള്‍ അക്കൗണ്ട് അവസാനിപ്പിക്കാനും എസ്എസ്എ പദ്ധതിയുടെ നേട്ടം മുഴുവന്‍ കൈപ്പറ്റാനും സാധിക്കും.

18 വയസ് പൂര്‍ത്തിയായ പെണ്‍കുട്ടികളുടെ കല്യാണത്തിന് വേണ്ടിയും മെച്യൂറിറ്റി നേട്ടത്തോടെ വിവാഹത്തിന് ഒരു മാസം മുന്നെയോ മൂന്ന് മാസത്തിനകമോ എസ്എസ്എ അക്കൗണ്ട് പിന്‍വലിക്കാനാകും. പത്താം ക്ലാസ് പൂര്‍ത്തിയാക്കിയ പെണ്‍കുട്ടിക്ക് 18 വയസ് തികയുമ്പോള്‍ 50 ശതമാനം തുക വരെ പിന്‍വലിക്കാനാകും. അക്കൗണ്ട് ആരംഭിച്ച് 5 വര്‍ഷത്തിനു ശേഷം അടിയന്തര സാഹചര്യങ്ങളില്‍ അക്കൗണ്ട് അവസാനിപ്പിക്കാന്‍ അനുവദിക്കും.

പിപിഎഫ്

പിപിഎഫ്

സാധാരണക്കാര്‍ക്കിടയില്‍ സമ്പാദ്യശീലം വളര്‍ത്തുന്നതിനും സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്നവര്‍ക്ക് റിട്ടയര്‍മെന്റ് സുരക്ഷ ഉറപ്പാക്കുന്നതിനുമായാണ് പബ്ലിക് പ്രൊവിഡന്റ് ഫണ്ട് (പിപിഎഫ) കേന്ദ്രസര്‍ക്കാര്‍ അവതരിപ്പിച്ചത്. ഇന്ത്യയിലെ ഏറ്റവും ദീര്‍ഘകാല നിക്ഷേപ പദ്ധതികളിലൊന്നാണിത്. ഉയര്‍ന്ന വരുമാനം, നികുതി ആനുകൂല്യങ്ങള്‍, സുരക്ഷിതത്വം എന്നിവയാണ് പിപിഎഫിനെ ആകര്‍ഷമാക്കുന്നത്. ഏതൊരു വ്യക്തിക്കും പിപിഎഫ് അക്കൗണ്ട് ആരംഭിക്കാവുന്നതാണ്. നിലവില്‍ 7.1 ശതമാനമാണ് പലിശ നിരക്ക്. നിക്ഷേപ പദ്ധതിയുടെ പലിശ നിരക്ക് ഓരോ സാമ്പത്തിക പാദത്തിലും പുതുക്കും. പിപിഎഫ് അക്കൗണ്ടിന്റെ കാലയളവ് 15 വര്‍ഷമാണ്.

Also Read: ഡിസ്‌കൗണ്ട് റേറ്റ്! ബുക്ക് വാല്യൂവിനേക്കാളും താഴെ നില്‍ക്കുന്ന 16 ബ്ലൂചിപ് ഓഹരികള്‍Also Read: ഡിസ്‌കൗണ്ട് റേറ്റ്! ബുക്ക് വാല്യൂവിനേക്കാളും താഴെ നില്‍ക്കുന്ന 16 ബ്ലൂചിപ് ഓഹരികള്‍

ഫണ്ടുകള്‍

വര്‍ഷം തോറും നിക്ഷേപിക്കാവുന്ന ഏറ്റവും ചുരുങ്ങിയ തുക 500 രൂപയാണ്. പരമാവധി നിക്ഷേപ തുക 1,50,000 രൂപയും. ഒറ്റത്തവണയായോ ഗഢുക്കളായോ നിക്ഷേപം നടത്താം. കാലാവധി പൂര്‍ത്തിയായതിനുശേഷം മാത്രമേ ഫണ്ടുകള്‍ പൂര്‍ണ്ണമായി പിന്‍വലിക്കൂ. 7 വര്‍ഷം പൂര്‍ത്തിയാക്കിയ ശേഷം എല്ലാ വര്‍ഷവും ഭാഗിക പിന്‍വലിക്കല്‍ അനുവദനീയമാണ്.

പ്രതിവര്‍ഷം 1.5 ലക്ഷം രൂപ വരെയുള്ള പിപിഎഫ് നിക്ഷേപങ്ങള്‍ക്ക് ആദായ നികുതി നിയമത്തിലെ സെക്ഷന്‍ 80-സി പ്രകാരം നികുതി ആനുകൂല്യങ്ങള്‍ ലഭിക്കും. പിപിഎഫ് അക്കൗണ്ടില്‍ നിന്ന് നേടിയ പലിശയും കാലാവധി പൂര്‍ത്തിയാക്കുന്ന തുകയും ആദായ നികുതിയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

Read more about: investment interest scss ppf
English summary

Post Office Savings Schemes: SCSS SSA PPF Do Gets More Interest Income Than Bank Fixed Deposit

Post Office Savings Schemes: SCSS SSA PPF Do Gets More Interest Income Than Bank Fixed Deposit
Story first published: Wednesday, June 29, 2022, 19:58 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X