പ്രധാന്‍ മന്ത്രി ജന്‍ധന്‍ യോജനയിലൂടെ നേടാം 1.30 ലക്ഷം രൂപ! കൂടുതല്‍ വിവരങ്ങള്‍ അറിയേണ്ടേ?

സാധാരണക്കാരെ സാമ്പത്തീകമായി മുന്നിലേക്കെത്തിക്കുന്നതിനായി സര്‍ക്കാര്‍ പല പദ്ധതികളും ആവിഷ്‌കരിച്ചു നടപ്പിലാക്കി വരുന്നുണ്ട്. അത്തരത്തില്‍ ഉള്ള ഒരു പദ്ധതിയാണ് പ്രധാന്‍ മന്ത്രി ജന്‍ധന്‍ യോജന. സാധാരണക്കാരായ പൗരന്മാര്‍ക്ക് സാ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സാധാരണക്കാരെ സാമ്പത്തീകമായി മുന്നിലേക്കെത്തിക്കുന്നതിനായി സര്‍ക്കാര്‍ പല പദ്ധതികളും ആവിഷ്‌കരിച്ചു നടപ്പിലാക്കി വരുന്നുണ്ട്. അത്തരത്തില്‍ ഉള്ള ഒരു പദ്ധതിയാണ് പ്രധാന്‍ മന്ത്രി ജന്‍ധന്‍ യോജന. സാധാരണക്കാരായ പൗരന്മാര്‍ക്ക് സാമ്പത്തീക സഹായം നല്‍കുന്നതിനായി നരേന്ദ്ര മോദി സര്‍ക്കാര്‍ ആവിഷ്‌കരിച്ചിരിക്കുന്ന പദ്ധതിയാണിത്.

 

 

പ്രധാന്‍ മന്ത്രി ജന്‍ധന്‍ യോജനയിലൂടെ നേടാം 1.30 ലക്ഷം രൂപ! കൂടുതല്‍ വിവരങ്ങള്‍ അറിയേണ്ടേ?

സീറോ ബാലന്‍സ് അക്കൗണ്ട് ആരംഭിക്കുന്നതിനായി മാത്രമാണ് പ്രധാന്‍ മന്ത്രി ജന്‍ധന്‍ യോജന എന്നാണ് നിങ്ങള്‍ കരുതിയിരിക്കുന്നതെങ്കില്‍ നിങ്ങള്‍ക്ക് തെറ്റി. പ്രധാന്‍ മന്ത്രി ജന്‍ധന്‍ യോജന പദ്ധതിയ്ക്ക് കീഴില്‍ അക്കൗണ്ട് ഉടമയ്ക്ക് നിരവധി നേട്ടങ്ങളാണ് വാഗ്ദാനം ചെയ്യുന്നത്. ഇതിന് പുറമേ സാമ്പത്തീക സഹായവും മറ്റ് സാമ്പത്തീക നേട്ടങ്ങളും അക്കൗണ്ട് ഉടമകള്‍ ലഭിക്കും.

 

Also Read : എസ്ബിഐയുടെ ചൈല്‍ഡ് പ്ലാനില്‍ നിക്ഷേപിക്കൂ, 1 കോടി രൂപ നേടാം!Also Read : എസ്ബിഐയുടെ ചൈല്‍ഡ് പ്ലാനില്‍ നിക്ഷേപിക്കൂ, 1 കോടി രൂപ നേടാം!

പ്രധാന്‍ മന്ത്രി ജന്‍ധന്‍ യോജന പദ്ധതിയ്ക്ക് കീഴില്‍ അക്കൗണ്ട് ആരംഭിക്കുന്നതിലൂടെ ലഭിക്കുന്ന നേട്ടങ്ങള്‍ എന്തൊക്കെയാണെന്ന് നമുക്കൊന്ന് നോക്കാം. ഇതിലൂടെ എങ്ങനെയാണ് പദ്ധതിയ്ക്ക് കീഴില്‍ അക്കൗണ്ട് ആരംഭിക്കേണ്ടതെന്ന് മനസ്സിലാക്കുവാനും നിങ്ങള്‍ക്ക് സാധിക്കും.

Also Read : 3 വര്‍ഷ സ്ഥിര നിക്ഷേപങ്ങള്‍ക്ക് മുതിര്‍ന്ന പൗരന്മാര്‍ക്ക് 7.25% പലിശ നിരക്ക് നല്‍കുന്ന ബാങ്കുകള്‍ ഇവയാണ്Also Read : 3 വര്‍ഷ സ്ഥിര നിക്ഷേപങ്ങള്‍ക്ക് മുതിര്‍ന്ന പൗരന്മാര്‍ക്ക് 7.25% പലിശ നിരക്ക് നല്‍കുന്ന ബാങ്കുകള്‍ ഇവയാണ്

പ്രധാന്‍ മന്ത്രി ജന്‍ധന്‍ യോജന പദ്ധതി പ്രകാരം പല തരത്തിലുള്ള നേട്ടങ്ങള്‍ നിങ്ങള്‍ക്ക് ലഭിക്കും. അക്കൗണ്ട് ഉടമകള്‍ക്ക് ലഭിക്കുന്ന അപകട ഇന്‍ഷുറന്‍സ് പരിരക്ഷ അതിലൊന്നാണ്. ഇന്‍ഷുറന്‍സ് പരിരക്ഷയിലൂടെ ആകെ 1.30 ലക്ഷം രൂപയുടെ നേട്ടമാണ് പ്രധാന്‍ മന്ത്രി ജന്‍ധന്‍ യോജന അക്കൗണ്ട് ഉടമകള്‍ക്ക് ലഭിക്കുക.

Also Read : സീറോ ബാലന്‍സുമായി ക്രെഡിറ്റ് കാര്‍ഡുകള്‍ കൈയ്യില്‍ വയ്ക്കുന്നത് നിങ്ങളുടെ ക്രെഡിറ്റ് സ്‌കോറിനെ ബാധിക്കുമോ?Also Read : സീറോ ബാലന്‍സുമായി ക്രെഡിറ്റ് കാര്‍ഡുകള്‍ കൈയ്യില്‍ വയ്ക്കുന്നത് നിങ്ങളുടെ ക്രെഡിറ്റ് സ്‌കോറിനെ ബാധിക്കുമോ?

പദ്ധതിയ്ക്ക് കീഴില്‍ ആകെ നല്‍കുന്ന അപകട ഇന്‍ഷുറന്‍സ് പരിരക്ഷ 1 ലക്ഷം രൂപയും ഹാബിച്വല്‍ ഇന്‍ഷുറന്‍സ് പരിരക്ഷയായി 30,000 രൂപയമാണ് ലഭിക്കും. അക്കൗണ്ട് ഉടമയ്ക്ക് ഏതെങ്കിലും തരത്തിലുള്ള അപകടം സംഭവിച്ചാല്‍ 1 ലക്ഷം രൂപയാണ് പദ്ധതി പ്രകാരം നല്‍കുക. അക്കൗണ്ട് ഉടമ മരണപ്പെട്ടാല്‍ അയാളുടെ കുടുംബത്തിന് 30000 രൂപയും നല്‍കും.

Also Read : എടിഎം ഇടപാടുകളില്‍ തടസ്സം സംഭവിച്ചാല്‍ ഈ ബാങ്ക് ദിവസം 100 രൂപാ വീതം നിങ്ങള്‍ക്ക് തരുംAlso Read : എടിഎം ഇടപാടുകളില്‍ തടസ്സം സംഭവിച്ചാല്‍ ഈ ബാങ്ക് ദിവസം 100 രൂപാ വീതം നിങ്ങള്‍ക്ക് തരും

പ്രധാന്‍ മന്ത്രി ജന്‍ ധന്‍ യോജന പദ്ധയ്ക്ക് കീഴില്‍ അക്കൗണ്ട് ആരംഭിക്കുന്നതിനായി ആധാര്‍ കാര്‍ഡ്, പാന്‍ കാര്‍ഡ്, ഡ്രൈവിഗ് ലൈസന്‍സ്, വരുമാന സര്‍ട്ടിഫിക്കറ്റ്, ലോക്കല്‍ റസിഡന്റ് സര്‍ട്ടിഫിക്കറ്റ്, എംഎന്‍ആര്‍ഇജിഎ ജോബ് കാര്‍ഡ്, റേഷന്‍ കാര്‍ഡ്, മൊബൈല്‍ നമ്പര്‍, പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ എന്നീ രേഖകള്‍ ആവശ്യമാണ്.

Also Read : ഭവന വായ്പയെടുക്കുന്നത് വനിതകളാണെങ്കില്‍ ലഭിക്കും അധിക നേട്ടങ്ങള്‍!Also Read : ഭവന വായ്പയെടുക്കുന്നത് വനിതകളാണെങ്കില്‍ ലഭിക്കും അധിക നേട്ടങ്ങള്‍!

ഒരു കുടുംബത്തില്‍ ഒരാള്‍ക്കെങ്കിലും ബാങ്ക് അക്കൗണ്ട് എന്ന ലക്ഷ്യത്തോടെ 2014 ആഗസ്റ്റ് 28-ന് കേന്ദ്ര സര്‍ക്കാര്‍ ആരംഭിച്ച പദ്ധതിയാണ് പ്രധാന്‍മന്ത്രി ജന്‍ ധന്‍ യോജന (പിഎംജെഡിവൈ). നരേന്ദ്ര മോദി സര്‍ക്കാറിന്റെ ഏറ്റവും ജനപ്രിയ പദ്ധതികളില്‍ ഒന്നുകൂടിയാണ് ഇത്. എല്ലാ മേഖലകളിലെയും ആളുകളെ ബാങ്കിംഗ് സംവിധാനവുമായി ബന്ധിപ്പിക്കുക എന്നതാണ് ഈ പദ്ധതിയുടെ പ്രധാന ലക്ഷ്യം. പിഎംജെഡിവൈ പദ്ധതി പ്രകാരം ഏതൊരാള്‍ക്കും ഇന്ത്യയിലെ ദേശ സാത്കൃത ബാങ്കുകളിലെ ഏതൊരു ശാഖയിലും സീറോ ബാലന്‍സ് അക്കൗണ്ട് തുടങ്ങാവുന്നതാണ്.

Also Read : ചെക്കുകള്‍ ഇഷ്യൂ ചെയ്യാറുണ്ടോ നിങ്ങള്‍? എങ്കില്‍ ഇനി ഇടപാടുകള്‍ ശ്രദ്ധിച്ചാകാം - ഇക്കാര്യങ്ങള്‍ അറിയൂAlso Read : ചെക്കുകള്‍ ഇഷ്യൂ ചെയ്യാറുണ്ടോ നിങ്ങള്‍? എങ്കില്‍ ഇനി ഇടപാടുകള്‍ ശ്രദ്ധിച്ചാകാം - ഇക്കാര്യങ്ങള്‍ അറിയൂ

10 വയസ്സിന് മുകളിലുള്ള പ്രായപൂര്‍ത്തിയാകാത്തവര്‍ക്കും ഈ പദ്ധതി പ്രകാരം ബാങ്ക് അക്കൗണ്ട് തുറക്കാന്‍ അര്‍ഹതയുണ്ട്. എന്നാല്‍ 10,000 രൂപ വരെയുള്ള ഓവര്‍ ഡ്രാഫ്റ്റ് സൗകര്യം ഒരു വീട്ടിലെ ഒരു അക്കൗണ്ടില്‍ മാത്രമേ ലഭ്യമാകൂ. ഈ സ്‌കീമിലെ ഓരോ അക്കൗണ്ട് ഉടമയ്ക്കും ഒരു രൂപേ ഡെബിറ്റ് കാര്‍ഡും ലഭിക്കും. പ്രധാന്‍ മന്ത്രി ജന്‍ ധന്‍ യോജനയുടെ ഫോം നിങ്ങള്‍ക്ക് പിഎംജെഡിവൈയുടെ ഔദ്യോഗിക വെബ്സൈറ്റില്‍ നിന്നോ മറ്റേതെങ്കിലും ബാങ്ക് വെബ്സൈറ്റില്‍ നിന്നോ ലഭിക്കുന്നതാണ്.

Also Read : ഇപിഎഫില്‍ നിന്നും യാതൊരു രേഖകളും സമര്‍പ്പിക്കാതെ 1 ലക്ഷം രൂപ മുന്‍കൂര്‍ പിന്‍വലിക്കല്‍ നടത്താം!Also Read : ഇപിഎഫില്‍ നിന്നും യാതൊരു രേഖകളും സമര്‍പ്പിക്കാതെ 1 ലക്ഷം രൂപ മുന്‍കൂര്‍ പിന്‍വലിക്കല്‍ നടത്താം!

മുഴുവന്‍ കെവൈസി വിശദാംശങ്ങളും നല്‍കിക്കൊണ്ട് പിഎംജെഡിവൈ ഫോം പൂരിപ്പിച്ച ശേഷം തിരിച്ചറിയല്‍ രേഖകള്‍, വിലാസം തെളിയിക്കുന്ന രേഖകള്‍ എന്നിവ ഇതിനോടൊപ്പം അറ്റാച്ചുചെയ്യുക. അക്കൗണ്ട് തുറക്കുന്നതിനുള്ള ഫോമിനൊപ്പം ആവശ്യമായ രേഖകളും അടുത്തുള്ള ഒരു ബാങ്ക് ശാഖയില്‍ സമര്‍പ്പിക്കുക. അവിടെ നിന്ന് നിങ്ങള്‍ ജന്‍ ധന്‍ അക്കൗണ്ട് തുറക്കാന്‍ കഴിയും.

Read more about: scheme
English summary

Pradhan Mantri Jan Dhan Yojana; get benefit of Rs 1.30 lakh in insurance cover with many more facilities | പ്രധാന്‍ മന്ത്രി ജന്‍ധന്‍ യോജനയിലൂടെ നേടാം 1.30 ലക്ഷം രൂപ! കൂടുതല്‍ വിവരങ്ങള്‍ അറിയേണ്ടേ?

Pradhan Mantri Jan Dhan Yojana; get benefit of Rs 1.30 lakh in insurance cover with many more facilities
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X