സൊമാറ്റോയിലും ടെസ്ലയിലും നിക്ഷേപം നടത്തുകയില്ലെന്ന് രാകേഷ് ജുന്‍ജുന്‍വാല; കാരണമറിയാമോ?

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വിപണിയില്‍ ഞെട്ടിപ്പിക്കുന്ന പ്രകടനവുമായി അരങ്ങേറിയിട്ടും സൊമാറ്റോയ്ക്ക് പ്രഗത്ഭ നിക്ഷേപകന്‍ രാകേഷ് ജുന്‍ജുന്‍വാലെ ആകര്‍ഷിക്കുവാന്‍ കഴിഞ്ഞില്ല. കഴിഞ്ഞ ദിവസം നടന്ന ഒരു വെബിനാറിലാണ് താന്‍ സൊമാറ്റോയിലോ ടെസ്ലയിലോ നിക്ഷേപിക്കുവാന്‍ പോകുന്നില്ല എന്ന് രാകേഷ് ജുന്‍ജുന്‍വാല വ്യക്തമാക്കിയത്. ഇക്വിറസ് സംഘടിപ്പിച്ച വെബിനാറില്‍ ഇന്‍ഫോസിസിന്റെ മുന്‍ ഡയറക്ടറും നിലവിലെ മണിപ്പാല്‍ യൂണിവേഴ്‌സിറ്റി ചെയര്‍മാനുമായ മോഹന്‍ദാസ് പൈയും പങ്കെടുത്തിരുന്നു.

 
സൊമാറ്റോയിലും ടെസ്ലയിലും നിക്ഷേപം നടത്തുകയില്ലെന്ന് രാകേഷ് ജുന്‍ജുന്‍വാല; കാരണമറിയാമോ?

ഞാന്‍ എന്താണ് വാങ്ങിക്കുന്നത് എന്നത് പ്രധാനപ്പെട്ട കാര്യമാണ്, എന്നാല്‍ എന്ത് വിലയില്‍ ഞാന്‍ വാങ്ങിക്കുന്നു എന്നത് പരമ പ്രധാനമായ കാര്യമാണ്. സൊമാറ്റോ 99,000 കോടി മൂല്യത്തിലായിക്കൊള്ളട്ടെ, ടെസ്ല 600 ബില്യണ്‍ ഡോളറോ 6 ട്രില്യണ്‍ ഡോളറോ ആയിക്കൊള്ളട്ടെ, ഞാന്‍ ഈ ഓഹരികളൊന്നും വാങ്ങിക്കുവാന്‍ പോകുന്നില്ല. - വെബിനാറില്‍ രാകേഷ് ജുന്‍ജുന്‍വാല പറഞ്ഞു. ടൗണിലെ എല്ലാ പാര്‍ട്ടിക്കും താന്‍ പോകേണ്ട കാര്യമില്ലെന്നും, തൊട്ടടുത്ത ദിവസത്തേക്ക് മാത്രമായിരിക്കും ഹാങ് ഓവര്‍ ഉണ്ടായിരിക്കുക എന്നും അദ്ദേഹം വ്യംഗമായി പറഞ്ഞു.

കോവിഡ് കാലത്ത് കുടുംബ ബഡ്ജറ്റ് അവതാളത്തിലാകാതിരിക്കാന്‍ ഈ കുഞ്ഞു 'വലിയ' കാര്യങ്ങള്‍ ശ്രദ്ധിക്കാം

സംരഭകര്‍ക്ക് പണം ഓക്‌സിജന്‍ പോലെയാണ്. എന്നാല്‍ ബിസിനസ് മോഡലിനെ പോലെ പ്രാധാന്യം മൂലധനത്തിന് ഇല്ല എന്നും രാകേഷ് ജുന്‍ജുന്‍ വാല പറഞ്ഞു. വാല്യുവേഷനെക്കാളും തനിക്കിഷ്ടം ക്യാഷ് ഫ്‌ളോ ബിസിനസ് മോഡലാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബിസിനസ് മോഡലിനേക്കാളും അതിന്റെ നിലനില്‍പ്പിനേക്കാളും പ്രാധാന്യം വാല്യുവേഷനുകള്‍ക്ക് ഉണ്ടാകരുതെന്നും രാകേഷ് ജുന്‍ജുന്‍വാല അഭിപ്രായപ്പെട്ടു.

വിശ്വസിക്കരുത് ലൈഫ് ഇന്‍ഷുറന്‍സിനെ സംബന്ധിച്ച ഈ മൂന്ന് മിത്തുകളെ!

ജൂലൈ 23നാണ് 9375 കോടി സൊമാറ്റോ ഐപിഒ ഓഹരി വിപണികളില്‍ ലിസ്റ്റ് ചെയ്യപ്പെട്ടത്. മികച്ച സബ്‌സ്‌ക്രിപ്ഷന്‍ സ്വന്തമാക്കിക്കൊണ്ട് ശക്തമായ തുടക്കം തന്നെയായിരുന്നു ഓണ്‍ലൈന്‍ ഭക്ഷണ വിതരണ കമ്പനിയായ സൊമാറ്റോ വിപണികളില്‍ കാഴ്ച വച്ചത്. വിനിമയം അവസാനിപ്പിക്കുമ്പോള്‍ 126 രൂപയായിരുന്നു സൊമാറ്റോ ഓഹരിയുടെ വില. 76 രൂപയില്‍ നിന്നും 66 ശതമാനത്തിന്റെ വര്‍ധനവാണ് സൊമാറ്റോ ഓഹരികള്‍ക്കുണ്ടായത്.

സ്വന്തമായി ഒരു ബിസിനസ് ആരംഭിക്കുവാന്‍ തയ്യാറെടുക്കുകയാണോ? ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങള്‍ ഇവയാണ്

നാഷണല്‍ സ്റ്റോക്ക് എക്സ്ചേഞ്ചില്‍ (എന്‍എസ്ഇ) 40 രൂപ വര്‍ധനവില്‍ 116 രൂപയിലാണ് സൊമാറ്റോ ഓഹരികള്‍ ലിസ്റ്റ് ചെയ്തിരിക്കുന്നത്. അതായത് ഐപിഒ വിലയില്‍ നിന്നും 52.63 ശതമാനത്തോളം വര്‍ധന. സൊമാറ്റോയുടെ മൊത്ത മാര്‍ക്കറ്റ് ക്യാപിറ്റലൈസേഷന്‍ 90,219.57 കോടി രൂപയാണ്. ബിഎസ്ഇയില്‍ 42 ലക്ഷം ഷെയറുകളാണ് കൈമാറ്റം ചെയ്യപ്പെട്ടിരിക്കുന്നത്. അതേ സമയം എന്‍എസ്ഇയില്‍ 19.41 കോടി യൂണിറ്റുകളും ഇതുവരെ വിനിമയം ചെയ്യപ്പെട്ടു. 9,375 കോടി രൂപയുടെ ഐപിഒയില്‍ ഓരോ ഇക്വിറ്റി ഷെയറിനും 72 രൂപ മുതല്‍ 76 രൂപ വരെയായിരുന്നു പ്രൈസ് ബാന്‍ഡ്. ജൂലൈ 14 മുതല്‍ 16 വരെയായിരുന്നു ഐപിഒ വില്‍പ്പന.

7.1% പലിശയുള്ള പബ്ലിക് പ്രൊവിഡന്റ് ഫണ്ടാണോ സുകന്യ സമൃദ്ധി യോജനയാണോ പെണ്‍കുട്ടികള്‍ക്കായുള്ള മികച്ച നിക്ഷേപം?

സൊമാറ്റോയ്ക്ക് പുറമേ മറ്റ് സ്റ്റാര്‍ട്ട് അപ്പുകളായ പേടിഎം, പോളിസി ബസാര്‍ തുടങ്ങിയവയും ഐപിഒയ്ക്ക് തയ്യാറെടുക്കുകയാണ്.

Read more about: zomato tesla fuel prices bitcoin
English summary

Rakesh Jhunjhunwala reveled why he will not invest in Zomato and Tesla? Know the reason behind his decision | സൊമാറ്റോയിലും ടെസ്ലയിലും നിക്ഷേപം നടത്തുകയില്ലെന്ന് രാകേഷ് ജുന്‍ജുന്‍വാല; കാരണമറിയാമോ?

Rakesh Jhunjhunwala reveled why he will not invest in Zomato and Tesla? Know the reason behind his decision
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X