സ്വര്‍ണപ്പണയ വായ്പയിലും ഇനി രക്ഷയില്ല; സാധാരണക്കാര്‍ക്ക് ആര്‍ബിഐയുടെ ഇരുട്ടടി

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സാധാരണക്കാരെ സംബന്ധിച്ചിടത്തോളം അവര്‍ക്ക് സ്വര്‍ണം കൊണ്ടുള്ള വലിയ നേട്ടം പണത്തിനായി അത്യാവശ്യം വരുന്ന ഘട്ടങ്ങളില്‍ കൈയ്യിലുള്ള സ്വര്‍ണം ഈടായി നല്‍കിക്കൊണ്ട് വായ്പ എടുക്കാം എന്നതാണ്. ഉള്ളവരെന്നോ ഇല്ലാത്തവരോ എന്ന ഭേദമില്ലാതെ എല്ലാ വിവാഹ വേളകളിലും സ്വര്‍ണം ഒഴിവാക്കാനാകാത്ത ഒന്നായതിന് പുറകിലും അതേ കാരണം തന്നെയാകാം. ബാങ്കുകളില്‍ നിക്ഷേപം കുന്നുകൂടുന്നതിനാലും വായ്പാ നിബന്ധനകള്‍ കൂടുതല്‍ കര്‍ക്കശമാക്കിയതിനാലും സ്വര്‍ണം പണയം വയ്ക്കുന്നത് ഇന്ന് ഏറെ ലളിതമായും വേഗത്തിലും ചെയ്യാവുന്ന ഒന്നായി മാറിക്കഴിഞ്ഞു.

 

മാസ്റ്റര്‍ കാര്‍ഡുകളുടെ വിലക്ക്;കൂടുതല്‍ ബാധിക്കുന്നത് ഈ ബാങ്കുകളെ

സ്വര്‍ണ ഈടിന്മേല്‍ വായ്പ

സ്വര്‍ണ ഈടിന്മേല്‍ വായ്പ

സ്വര്‍ണ ഈടിന്മേല്‍ വലിയ തുകകള്‍ ബാങ്കുകള്‍ വായ്പയായി നല്‍കുന്നുണ്ട്. ഇനി സ്വര്‍ണ ഈടിന്മേല്‍ വായ്പ എടുത്തിരിക്കുന്ന വ്യക്തി വായ്പ തിരിച്ചടയ്ക്കുന്നതില്‍ വീഴ്ച വരുത്തിയാലും ഈടായി നല്‍കിയിരിക്കുന്ന സ്വര്‍ണമുള്ളതിനാല്‍ ബാങ്കിന് നഷ്ടം സംഭവിക്കുകയില്ല. ആ സ്വര്‍ണം ലേലത്തില്‍ വച്ച് ബാങ്കിന് വായ്പാ തുക തിരിച്ചു പിടിക്കുവാന്‍ സാധിക്കും. പൊതുമേഖലാ ബാങ്കുകളേക്കാളും സ്വകാര്യ മേഖലാ ബാങ്കുകളും, ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളുമാണ് ഇന്ന് സ്വര്‍ണ വായ്പാ വിപണി കൈയ്യാളുന്നത്.

ഇന്‍ഷുറന്‍സ് പോളിസികള്‍ പാതിവഴിയില്‍ ഉപേക്ഷിക്കുമ്പോള്‍

അര്‍ബന്‍ സഹകരണ ബാങ്കുകളിലെ സ്വര്‍ണ വായ്പകള്‍ക്ക് മേല്‍

അര്‍ബന്‍ സഹകരണ ബാങ്കുകളിലെ സ്വര്‍ണ വായ്പകള്‍ക്ക് മേല്‍

അതേ സമയം സാധാരണക്കാര്‍ കൂടുതലായി ആശ്രയിക്കുന്ന അര്‍ബന്‍ സഹകരണ ബാങ്കുകളിലെ സ്വര്‍ണ വായ്പകള്‍ക്ക് മേല്‍ ആര്‍ബിഐ നിബന്ധനകള്‍ കടുപ്പിക്കുകയാണ്. 90 ദിവസങ്ങള്‍ പൂര്‍ത്തിയായ സ്വര്‍ണവായ്പ്പകള്‍ പുതുക്കി നല്‍കുവാന്‍ അനുവദിക്കാതെ പിടിച്ചെടുക്കണം എന്ന നിബന്ധനയാണ് റിസര്‍വ് ബാങ്ക് കര്‍ക്കശമാക്കിയിരിക്കുന്നത്. നിലവില്‍ വായ്പ എടുത്തിരിക്കുന്ന വ്യക്തിയ്ക്ക് പലിസ സഹിതം വായ്പ പുതുക്കുവാന്‍ സാധിക്കും. അത്തരം ആനുകുല്യങ്ങള്‍ അവസാനിപ്പിക്കുവാനാണ് റിസര്‍വ് ബാങ്കിന്റെ തീരുമാനം. സ്വര്‍ണപ്പണയ വായ്പ പുതുക്കി നല്‍കുന്നത് തടഞ്ഞു കൊണ്ടുള്ള നടപടി പ്രാബല്യത്തില്‍ വന്നുകഴിഞ്ഞു.

ഈ കോവിഡ് കാലത്ത് ഇപ്പോള്‍ ആരംഭിക്കാവുന്ന മികച്ച നാല് ബിസിനസുകള്‍ ഇവയാണ്

മൂന്ന് മാസത്തിനുള്ളില്‍ വായ്പ തീര്‍പ്പാക്കണം

മൂന്ന് മാസത്തിനുള്ളില്‍ വായ്പ തീര്‍പ്പാക്കണം

മൂന്ന് മാസത്തിനുള്ളില്‍ ഒരു വായ്പ തീര്‍പ്പാക്കണം എന്ന് പറയുന്നത് വളരെ പിന്നോക്കം ചെന്ന ഒരു നിലപാടാണ്. മറ്റ് ബാങ്കുകളില്‍ 6 മാസമോ 1 വര്‍ഷമോ ഒക്കെയാണ് സ്വര്‍ണപ്പണയ വായ്പാ കാലാവധി. അതിന് ശേഷം ആവശ്യമായി വരുകയാണെങ്കില്‍ പലിശ സഹിതം വായ്പ പുതുക്കി വയ്ക്കുകയും ചെയ്യാം. അര്‍ബന്‍ ബാങ്കുകള്‍ക്ക് ബാധകമായ പുതിയ നിയമം പ്രകാരം സ്വര്‍ണ വായ്പാ കാലാവധി 3 മാസത്തേക്ക് മാത്രമാണ്.

സാമ്പത്തീക പ്രയാസങ്ങള്‍ എളുപ്പം പരിഹരിക്കാം! ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ മാത്രം മതി

ബാങ്കുകള്‍ക്കെതിരെയും നടപടി

ബാങ്കുകള്‍ക്കെതിരെയും നടപടി

ആ മൂന്ന് മാസത്തിനുള്ളില്‍ വായ്പ തിരിച്ചടച്ചില്ല എങ്കില്‍ വായ്പ എടുത്തിരിക്കുന്ന വ്യക്തി നിയമലംഘകനായി മാറും. നിങ്ങളുടെ സ്വര്‍ണ വായ്പ കിട്ടാക്കടമായി മാറുകയും ഇത് ഭാവിയില്‍ മറ്റേതെങ്കിലും ധനകാര്യ സ്ഥാപനത്തില്‍ നിന്നും നിങ്ങള്‍ക്ക് വായ്പ ലഭിക്കുന്നതിന് തടസ്സമാവുകയും ചെയ്യുന്നു. റിസര്‍വ് ബാങ്കിന്റെ ഈ നിര്‍ദേശം പാലിക്കാത്ത ബാങ്കുകള്‍ക്കെതിരെയും നടപടികളുണ്ടാകും.

ക്രിപ്‌റ്റോ കറന്‍സിയില്‍ എങ്ങനെ നിക്ഷേപിക്കാമെന്നറിയാമോ?

മറ്റു ബാങ്കുകളിലേക്കും വ്യാപിപ്പിച്ചേക്കാം

മറ്റു ബാങ്കുകളിലേക്കും വ്യാപിപ്പിച്ചേക്കാം

മിക്ക സ്വര്‍ണ വായ്പകളും പലപ്പോഴും വളരെ ചെറിയ തുകകളായിരിക്കും. മറ്റൊരു വഴിയുമില്ലാതെ പണത്തിനായി അത്രയും അത്യാവശ്യം വരുമ്പോഴാണല്ലോ നാം സ്വര്‍ണം പണയം വയ്ക്കാന്‍ ബാങ്കിലേക്ക് ഓടുന്നത്. സ്വര്‍ണത്തിന്റെ മൂല്യം കണക്കാക്കി അതിന് ആനുപാതികമായാണ് വായ്പ അനുവദിച്ചു നല്‍കുക. ഇനി 90 ദിവസങ്ങള്‍ കഴിഞ്ഞും പലിശ സഹിതമുള്ള തുക നല്‍കി സ്വര്‍ണ വായ്പ തിരിച്ചടയ്ക്കുവാന്‍ സാധിച്ചില്ല എങ്കില്‍ പിന്നീട് വായ്പ പുതുക്കാന്‍ സാധിക്കില്ല. നിങ്ങളുടെ സ്വര്‍ണം ലേലത്തില്‍ വയ്ക്കാനുള്ള നടപടികളുമായി ബാങ്കിന് മുന്നോട്ട് പോകാം. അര്‍ബന്‍ സഹകരണ ബാങ്കില്‍ നടപ്പിലാക്കിയ ഈ നയം വൈകാതെ മറ്റു ബാങ്കുകളിലേക്കും വ്യാപിപ്പിക്കുവാനും സാധ്യതകളുണ്ട്.

Read more about: gold loan rbi
English summary

RBI's new rigid restrictions on gold loans; common people will hit hard | സ്വര്‍ണപ്പണയ വായ്പയിലും ഇനി രക്ഷയില്ല; സാധാരണക്കാര്‍ക്ക് ആര്‍ബിഐയുടെ ഇരുട്ടടി

RBI's new rigid restrictions on gold loans; common people will hit hard
Story first published: Thursday, July 22, 2021, 19:28 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X