റിയൽ എസ്റ്റേറ്റ് മേഖലയിൽ മാന്ദ്യം തുടരുന്നു, ഇപ്പോൾ വീട് വാങ്ങുന്നത് ലാഭമോ നഷ്ടമോ?

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

റിയൽ എസ്റ്റേറ്റ് വിപണി വലിയ മാന്ദ്യത്തിലൂടെയാണ് ഇപ്പോൾ കടന്നുപോകുന്നത്. എന്നാൽ ഇതിന്റെ നേട്ടം ലഭിക്കുന്ന മറ്റൊരു വശം കൂടിയുണ്ട്. അതായത് റിയൽ എസ്റ്റേറ്റ് മേഖലയിലെ വിലയിടിവ് വീടോ സ്ഥലമോ വാങ്ങുന്നവരെ സംബന്ധിച്ച് മികച്ച അവസരമാണ്. എന്നാൽ നിങ്ങൾക്ക് അറിയാത്ത ചില നഷ്ടങ്ങളും ഇതിന് പിന്നിലുണ്ട്. അവ എന്തൊക്കെയാണെന്ന് പരിശോധിക്കാം.

 

സർക്കിൾ നിരക്ക്

സർക്കിൾ നിരക്ക്

വിപണിയിലെ സമ്മർദ്ദകരമായ അവസ്ഥകൾ കണക്കിലെടുക്കുമ്പോൾ സർക്കിൾ നിരക്കിന് താഴെയായി നിരവധി പ്രോപ്പർട്ടികൾ കണ്ടെത്താൻ കഴിയുമെന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നു. ഒരു പ്രദേശത്തിന് സർക്കാർ നിശ്ചയിച്ചിരിക്കുന്ന ഏറ്റവും കുറഞ്ഞ നിരക്കാണ് സർക്കിൾ നിരക്ക്.

വീട് വാങ്ങാൻ പ്ലാനുണ്ടോ? ഇപ്പോൾ വിൽപ്പനയിൽ വൻ ഇടിവ്വീട് വാങ്ങാൻ പ്ലാനുണ്ടോ? ഇപ്പോൾ വിൽപ്പനയിൽ വൻ ഇടിവ്

നേട്ടം ഇങ്ങനെ

നേട്ടം ഇങ്ങനെ

റിയൽ എസ്റ്റേറ്റ് മേഖലയിലെ മന്ദഗതി തുടരുമ്പോൾ സ്ഥലം വാങ്ങുന്നവർക്കും വിൽക്കുന്നവർക്കും ഒരുപോലെ നേട്ടം ലഭിക്കും. അതായത് വാങ്ങുന്നവർക്ക് മികച്ച ലാഭം ലഭിക്കുമ്പോൾ. റിയൽ എസ്റ്റേറ്റ് മേഖലയിലെ കുതിച്ചുചാട്ടത്തിൽ ഒന്നിലധികം പ്രോപ്പർട്ടികൾ വാങ്ങി നിക്ഷേപങ്ങളിൽ കുടുങ്ങിയ നിക്ഷേപകർക്ക് ഒരു സ്ഥലത്തിന്റെ എങ്കിലും വിൽപ്പന നടക്കുന്നത് ഒരു തരത്തിൽ നേട്ടം തന്നെയാണ്.

25,000 കോടിയുടെ പാക്കേജ് ഫണ്ടുമായി കേന്ദ്രം; ലക്ഷ്യം റിയൽഎസ്റ്റേറ്റ് മേഖലയിലെ മാന്ദ്യം മറികടക്കുക25,000 കോടിയുടെ പാക്കേജ് ഫണ്ടുമായി കേന്ദ്രം; ലക്ഷ്യം റിയൽഎസ്റ്റേറ്റ് മേഖലയിലെ മാന്ദ്യം മറികടക്കുക

സർക്കിൾ നിരക്കിന് താഴെ

സർക്കിൾ നിരക്കിന് താഴെ

സർക്കിൾ നിരക്കിന് താഴെയുള്ള സ്ഥലം വാങ്ങുകയോ വിൽക്കുകയോ ചെയ്യുന്നത് നിങ്ങളുടെ നികുതി ബാധ്യത വർദ്ധിപ്പിക്കും. 1961ലെ ആദായനികുതി നിയമത്തിലെ വ്യവസ്ഥകൾ അനുസരിച്ച്, സർക്കിൾ നിരക്കനുസരിച്ച് സ്വത്തിന്റെ മൂല്യം, നിങ്ങൾ നൽകുന്ന യഥാർത്ഥ വില (ഇടപാട് ചെലവ് അല്ലെങ്കിൽ മാർക്കറ്റ് മൂല്യം എന്നിവ സർക്കിൾ നിരക്കിന് താഴെയാണെങ്കിൽ) തമ്മിലുള്ള വ്യത്യാസം നിങ്ങളുടെ വരുമാനമായി കണക്കാക്കുകയും നിങ്ങളുടെ ആദായനികുതി സ്ലാബ് നിരക്ക് അനുസരിച്ച് നികുതി ചുമത്തുകയും ചെയ്യും.

ഉദാഹരണം

ഉദാഹരണം

ഉദാഹരണത്തിന്, ഒരു വ്യക്തി 60 ലക്ഷം രൂപയുടെ ഒരു പ്രോപ്പർട്ടി വാങ്ങിയെന്ന് കരുതുതുക, ഈ സ്ഥലത്തിന്റെ സർക്കിൾ നിരക്ക് 72 ലക്ഷം രൂപ ആണെങ്കിൽ, 12 ലക്ഷത്തിന്റെ വ്യത്യാസം വാങ്ങുന്നയാളുടെ "മറ്റ് വരുമാനം" ആയി കണക്കാക്കുകയും ബാധകമായ പ്രകാരം നികുതി നൽകേണ്ടി വരികയും ചെയ്യും. പ്രോപ്പർട്ടി സർക്കിൾ നിരക്കിന്റെ അടിസ്ഥാനത്തിലാണ് രജിസ്ട്രേഷൻ, സ്റ്റാമ്പ് ഡ്യൂട്ടി ചാർജുകൾ നൽകേണ്ടത്. അതായത് വാങ്ങുന്നയാൾ സ്റ്റാമ്പ് ഡ്യൂട്ടി ചാർജുകൾ 72 ലക്ഷം രൂപയുടെ അടിസ്ഥാനത്തിലാണ് നൽകേണ്ടത്.

വിൽപ്പനക്കാരന്റെ നഷ്ടം

വിൽപ്പനക്കാരന്റെ നഷ്ടം

സെക്ഷൻ 50 സി പ്രകാരം വിൽപ്പനക്കാരന്റെ മൂലധന നേട്ടം കണക്കാക്കുന്നതിനായി, സ്റ്റാമ്പ് ഡ്യൂട്ടി മൂല്യം, സർക്കിൾ നിരക്ക് എന്നിവ പരിഗണിക്കും. ഇത് വിൽപ്പനക്കാരനെ അധിക നികുതി ബാധ്യതയിലേക്ക് നയിക്കും. ഉദാഹരണത്തിന് സ്വത്ത് വിൽക്കുന്നയാൾ ഏറ്റെടുക്കൽ ചെലവ് കുറച്ചതിനുശേഷം 60 ലക്ഷം രൂപയ്ക്ക് അല്ല, (യഥാർത്ഥ വിൽപ്പന വില) 72 ലക്ഷം രൂപയുടെ മൂലധന നേട്ടം കണക്കാക്കേണ്ടതുണ്ട്.

മുടങ്ങിപ്പോയ ഭവന പദ്ധതികൾക്ക് കേന്ദ്ര സർക്കാരിന്റെ ആശ്വാസ പാക്കേജ്മുടങ്ങിപ്പോയ ഭവന പദ്ധതികൾക്ക് കേന്ദ്ര സർക്കാരിന്റെ ആശ്വാസ പാക്കേജ്

ഇളവുകൾ

ഇളവുകൾ

നിലവിലുള്ള വിപണി സാഹചര്യങ്ങൾ കണക്കിലെടുത്ത് സർക്കിൾ നിരക്കിന് താഴെ വാങ്ങുന്ന അല്ലെങ്കിൽ വിൽക്കുന്നവർക്ക് കുറച്ച് ആശ്വാസം നൽകുന്നതിനായി, 2018 ലെ ബജറ്റിൽ സെക്ഷൻ 56 (2) (x), 50 (സി) വകുപ്പുകളിൽ ചില ഭേദഗതികൾ സർക്കാർ നിർദ്ദേശിച്ചിട്ടുണ്ട്. ഈ ഭേദഗതി പ്രകാരം, സ്റ്റാമ്പ് ഡ്യൂട്ടി മൂല്യവും (സർക്കിൾ നിരക്ക്) ഇടപാട് മൂല്യവും തമ്മിലുള്ള വ്യത്യാസം 5% കവിയുന്നില്ലെങ്കിൽ വാങ്ങുന്നയാൾ അല്ലെങ്കിൽ വിൽക്കുന്നയാൾക്ക് അധിക നികുതി ബാധ്യത ഉണ്ടാകില്ല.

English summary

റിയൽ എസ്റ്റേറ്റ് മേഖലയിൽ മാന്ദ്യം തുടരുന്നു, ഇപ്പോൾ വീട് വാങ്ങുന്നത് ലാഭമോ നഷ്ടമോ?

The real estate market is going through a major recession. But there is another aspect to this. That means the real estate sector is a great opportunity for home or land buyers. Read in malayalam.
Story first published: Friday, November 29, 2019, 15:44 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X