വിരമിക്കലിന് ശേഷം സ്ഥിരവരുമാനം; അടൽ പെൻഷൻ യോജനയെ കുറിച്ച് അറിയേണ്ടതെല്ലാം

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മറ്റ് പെൻഷൻ ആനുകൂല്യങ്ങൾ ഒന്നുമില്ലാത്തവർക്കായി കേന്ദ്ര സർക്കാർ അവതരിപ്പിക്കുന്ന പ്രത്യേക പെൻഷൻ പദ്ധതിയാണ് അടൽ പെൻഷൻ യോജന. അസംഘടിത മേഖലയിൽ തൊഴിലെടുക്കുന്നവർക്ക് വിരമിക്കലിന് ശേഷം സ്ഥിര വരുമാനം ഉറപ്പാക്കുകയാണ് പദ്ധതിയുടെ ആത്യന്തിക ലക്ഷ്യം. 2015-16 കാലത്തെ ബജറ്റിലാണ് കേന്ദ്രം അടൽ പെൻഷൻ യോജന ആദ്യമായി പ്രഖ്യാപിച്ചത്. പെൻഷൻ ഫണ്ട് നിയന്ത്രണ വികസന അതോറിറ്റിയാണ് (പിഎഫ്ആർഡിഎ) പദ്ധതിയുടെ മേൽനോട്ടം വഹിക്കുന്നതും. ഈ അവസരത്തിൽ പ്രധാനമന്ത്രി അടൽ പെൻഷൻ യോജനയുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ചുവടെ അറിയാം.

വിരമിക്കലിന് ശേഷം സ്ഥിരവരുമാനം; അടൽ പെൻഷൻ യോജനയെ കുറിച്ച് അറിയേണ്ടതെല്ലാം

അസംഘടിത മേഖലയിൽ പണിയെടുക്കുന്നവർ/കൃഷിക്കാർ/പിന്നോക്ക വിഭാഗങ്ങൾ/സ്തീകൾ/എസ്.സി, എസ്.ടി വിഭാഗങ്ങൾ എന്നിവർക്കെല്ലാം പദ്ധതിയിൽ ചേരാം. എന്നാൽ മറ്റ് സാമൂഹ്യ സുരക്ഷാ ആനുകൂല്യങ്ങൾ വാങ്ങുന്നവർക്ക് പദ്ധതിയിൽ പങ്കാളിയാവാൻ യോഗ്യതയില്ല. 18 വയസ്സു മുതൽ 40 വയസ്സു വരെ പ്രായമുള്ളവർക്കാണ് അടൽ പെൻഷൻ യോജനയിൽ പേരു ചേർക്കാൻ സാധിക്കുക. അപേക്ഷകന് സേവിംഗ്സ് ബാങ്ക് അക്കൗണ്ട് ഉണ്ടാകണം. ഗുണഭോക്താവിന് 60 വയസ്സ് തികയുമ്പോൾ മുതൽ മാസം തോറും പെൻഷൻ ലഭിക്കും.

തിരഞ്ഞെടുക്കുന്ന പദ്ധതി അനുസരിച്ച് പ്രതിമാസം 1000 രൂപ മുതൽ 5000 രൂപ വരെയാണ് പരമാവധി പെൻഷൻ തുക ഒരുങ്ങുക. അടൽ പെൻഷൻ യോജനയിൽ പേരു ചേർക്കുന്നവർ ഏറ്റവും കുറഞ്ഞത് 20 വർഷം മുടങ്ങാതെ പ്രീമിയം അടയ്ക്കേണ്ടതുണ്ട്. നിക്ഷേപങ്ങൾക്ക് നികുതി ഇളവുകൾ ലഭിക്കും. അംഗത്തിന് 60 വയസ്സ് തികയുന്നത് വരെയാണ് പദ്ധതിയുടെ കാലാവധി. 60 വയസ്സിന് ശേഷം അംഗത്തിന് പെൻഷൻ കിട്ടും. അംഗത്തിന്‍റെ മരണ ശേഷം അംഗത്തിന്‍റെ ഭാര്യ/ഭർത്താവിന് പെൻഷൻ ലഭിക്കാനുള്ള സൗകര്യവും സർക്കാർ ഉറപ്പുവരുത്തുന്നുണ്ട്. ദമ്പതിമാരുടെ കാലശേഷം അനന്തരാവകാശികൾക്ക് അടച്ച തുകയും പലിശയും ലഭിക്കും.

അപേക്ഷിക്കേണ്ടതെങ്ങനെ?

രാജ്യത്തെ എല്ലാ ദേശസാൽകൃത ബാങ്കുകളിലും അടൽ പെൻഷൻ യോജന അക്കൌണ്ട് തുറക്കാനുള്ള സൌകര്യമുണ്ട്. ബാങ്കിന്റെ ശാഖലയിൽ നേരിട്ട് ചെന്നോ ബാങ്കിന്റെ ഔദ്യോഗിക വെബ്സൈറ്റ് വഴിയോ അടൽ പെൻഷൻ യോജന അക്കൌണ്ടിനായുള്ള ഫോം കരസ്ഥമാക്കാം. ഇതേസമയം, അപേക്ഷാ ഫോം പൂരിപ്പിച്ച് അപേക്ഷകൻ തന്നെ ബാങ്കിൽ നേരിട്ട് സമർപ്പിക്കണം. മൊബൈൽ നമ്പറും ആധാർ കാർഡിന്റെ പകർപ്പുമാണ് അടൽ പെൻഷൻ യോജനയ്ക്കായി ആവശ്യമുള്ള മറ്റു രേഖകൾ. ആയിരം, രണ്ടായിരം, മൂവായിരം, നാലായിരം, അയ്യായിരം എന്നിങ്ങനെയാണ് പെൻഷൻ തുക തിരഞ്ഞെടുക്കാൻ അവസരം. പദ്ധതിയിൽ ചേരുമ്പോഴുള്ള പ്രായം അടിസ്ഥാനപ്പെടുത്തി പ്രീമിയം തുക ബാങ്ക് നിശ്ചയിക്കും. ഉദ്ദാഹരണത്തിന് 25 ആം വയസ്സിൽ 2,000 രൂപ പെൻഷൻ തുകയ്ക്കായി പദ്ധതിയിൽ പേരു ചേർക്കുന്ന വ്യക്തി പ്രതിമാസം 151 രൂപ മുടങ്ങാതെ പ്രീമിയം അടയ്ക്കണം.

Read more about: schemes
English summary

Regular Income After Retirement: Know Everything About Atal Pension Yojana In 2021

Regular Income After Retirement: Know Everything About Atal Pension Yojana. Read in Malayalam.
Story first published: Friday, March 26, 2021, 14:18 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X