ഓൺലൈൻ ഇടപാടുകൾ നമ്മുടെ ജീവിതം എളുപ്പമാക്കി മാറ്റി കൊണ്ടിരിക്കുകയാണ്. കുട്ടികൾ പോലും ഇന്ന് ഓൺലൈൻ ഷോപ്പിംഗ് ആപ്ലിക്കേഷനുകൾ ഉപയോഗിച്ചാണ് അവർക്കാവശ്യമായ സാധനങ്ങൾ വാങ്ങുന്നത്. എന്നാൽ ഓൺലൈൻ ഇടപാടുകളുമായി ബന്ധപ്പെട്ട അപകടസാധ്യതകളെക്കുറിച്ച് കുട്ടികളെ ബോധവാന്മാരാക്കാൻ മാതാപിതാക്കൾ പ്രത്യേകം ശ്രദ്ധിക്കണം. ഓൺലൈൻ ഇടപാടുകളിലെ അപകട സാധ്യതകൾ അവർ തീർച്ചയായും അറിഞ്ഞിരിക്കണം. കൂടാതെ ഓൺലൈൻ ഇടപാട് നടത്തുന്നതിന് മുമ്പ് തന്നെ അവർ ഇക്കാര്യം മനസ്സിൽ സൂക്ഷിക്കുകയും വേണം. കുട്ടികളെ സുരക്ഷിതമായ ഓൺലൈൻ ഇടപാടുകൾ പഠിപ്പിക്കാൻ മാതാപിതാക്കൾ അറിഞ്ഞിരിക്കേണ്ട ചില ടിപ്പുകൾ ഇതാ..

അലേർട്ടുകൾ സജ്ജമാക്കുക
നിങ്ങളുടെ മൊബൈൽ നമ്പറുകളിൽ എല്ലായ്പ്പോഴും ഡിജിറ്റൽ അലേർട്ടുകൾ സജീവമാക്കുക. നിങ്ങളുടെ കുട്ടി നടത്തിയ പേയ്‌മെന്റുകളെക്കുറിച്ച് അറിയാൻ എല്ലാ ഇടപാടുകളുടെയും എസ്എംഎസ് ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക. കൂടാതെ, നിങ്ങളുടെ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറുകളിൽ ഒടിപികളും മറ്റ് അലേർട്ടുകളും ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക.
റെക്കറിങ് പേയ്‌മെന്റുകൾക്ക് യുപിഐ ഓട്ടോപേ സൗകര്യം ആരംഭിക്കാൻ ഒരുങ്ങി ഗൂഗിൾ പേയും ഫോൺപെയും

മറ്റുള്ളവരുമായി വിശദാംശങ്ങൾ പങ്കിടുന്നത് ഒഴിവാക്കുക
നിങ്ങളുടെ ഡെബിറ്റ് കാർഡ് പിൻ നമ്പർ, സിവിവി തുടങ്ങിയ വിവരങ്ങൾ എന്നിവ ആരുമായും പങ്കിടരുതെന്ന് കുട്ടിയോട് ആവശ്യപ്പെടുക. വിശദാംശങ്ങൾ പങ്കിടുന്നത് അപകടകരമാണ്, ആളുകൾക്ക് നിങ്ങളുടെ അക്കൗണ്ട് ദുരുപയോഗം ചെയ്യാനും പണം പിൻവലിക്കാനും ഓൺലൈനിൽ ഇടപാട് നടത്താനും കഴിയും.
ദീപാവലി തുണച്ചില്ല, കച്ചവടം കുറഞ്ഞെന്ന് വ്യാപാരികള്‍

ഓൺലൈൻ ചെലവുകൾ പരിമിതപ്പെടുത്തുക
ഓൺലൈനിൽ ഷോപ്പിംഗ് നടത്തുമ്പോൾ കുട്ടികൾക്ക് നൽകിയ ബജറ്റിനുള്ളിൽ ഷോപ്പിംഗ് നടത്തണമെന്ന് അവരെ ബോധവാന്മാരാക്കേണ്ടത് മാതാപിതാക്കളുടെ ഉത്തരവാദിത്തമാണ്. കൂടാതെ, പല വെബ്‌സൈറ്റുകളും ഡിസ്കൗണ്ട് ഓഫറുകൾ വാഗ്ദാനം ചെയ്ത് ഉപഭോക്താക്കളെ വഞ്ചിക്കാൻ ശ്രമിക്കുന്നുണ്ട്. അത്തരം ഇമെയിലുകളിൽ നിന്ന് അകന്നു നിൽക്കാനും കെണിയിൽ വീഴാതിരിക്കാനും നിങ്ങളുടെ കുട്ടികളോട് ആവശ്യപ്പെടുക. വഞ്ചനാപരമായ പ്രവർത്തനങ്ങളെക്കുറിച്ച് ഒരു പരിശോധന നടത്താൻ നിങ്ങളുടെ ഫോണിൽ ഒരു ആന്റി വൈറസ് ഇൻസ്റ്റാൾ ചെയ്യുക.