മകള്‍ക്കായി ദിവസം 411 രൂപ കരുതാം; പഠനകാലത്ത് 66 ലക്ഷം തിരികെ നല്‍കും ഈ കേന്ദ്ര സര്‍ക്കാര്‍ പദ്ധതി

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഭാവിയിൽ എല്ലാവർക്കും വന്നു ചേരാവുന്ന ചെലവുകളാണ് മക്കളുടെ വിദ്യാഭ്യാസം ചെലവുകൾ. ഉന്നത വിദ്യാഭ്യാസം രം​ഗത്ത് ഇന്ന് ഏത് കോഴ്സിനാണെങ്കിലും ചെലവ് കുത്തനെ ഉയരുകയാണ്. ഇതിനാൽ വരുന്ന കാലത്ത് മക്കളെ പഠിപ്പിക്കാൻ വലിയ തുക വിദ്യാഭ്യാസ വായ്പയിലേക്ക് പോകേണ്ടി വരുമെന്നതാണ് രക്ഷിതാക്കളെ അലട്ടുന്ന പ്രശ്നം. ഭാവിയിൽ ഉറപ്പായും ചെലവാക്കേണ്ട തുക ഇന്നേ കണ്ടുവെയ്ക്കുക എന്നതാണ് ഇതിനുള്ള പോംവഴി.

ബേട്ടി ബച്ചവോ ബേട്ടി പഠാവോ

പെൺകുട്ടികളുടെ വിദ്യാഭ്യാസ ചെലവുകൾക്കായി കേന്ദ്രസർക്കാർ ആരംഭിച്ച പദ്ധതിയായ സുകന്യ സമൃദ്ധി യോജന തിരഞ്ഞെടുക്കാം. 'ബേട്ടി ബച്ചവോ ബേട്ടി പഠാവോ' പദ്ധതിയുടെ ഭാ​ഗമായി 2015 ജനുവരി 22 നാണ് കേന്ദ്രസർക്കാർ പദ്ധതി ആരംഭിച്ചത്. പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിനായി നിക്ഷേപിക്കാൻ രക്ഷിതാക്കളിൽ താല്പര്യം ഉണർത്തുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. ഇതിനാൽ തന്നെ ലഘുസമ്പാദ്യ പദ്ധതികളിൽ ഏറ്റവും ഉയർന്ന പലിശ നിരക്ക് ലഭിക്കുന്നതും ഇവയ്ക്കാണ്.

സുകന്യ സമൃദ്ധി യോജന- വിശദാംശങ്ങൾ

സുകന്യ സമൃദ്ധി യോജന- വിശദാംശങ്ങൾ

പെണ്‍കുട്ടികളുടെ പേരിലാണ് സുകന്യ സമൃദ്ധി യോജന അക്കൗണ്ട് ആരംഭിക്കാന്‍ സാധിക്കുക. പെണ്‍കുട്ടികള്‍ക്ക് 10 വയസ് പൂര്‍ത്തിയാകുന്നതിന് മുന്‍പ് അക്കൗണ്ട് ആരംഭിക്കണം. പോസ്റ്റ് ഓഫീസിലോ നോട്ടിഫൈഡ് ബാങ്കുകളില്‍ നിന്നോ അക്കൗണ്ട് ആരംഭിക്കാം. ഒരു കുടുംബത്തില്‍ 2 പെണ്‍കുട്ടികള്‍ക്ക മാത്രമാണ് സുകന്യ സമൃദ്ധി യോജന അക്കൗണ്ട് ആരഭിക്കാൻ സാധിക്കുക.

ഇരട്ട കുട്ടികൾ ഉണ്ടെങ്കിൽ മൂന്നാമതൊരു അക്കൗണ്ട് അനുവദിക്കും. അക്കൗണ്ടെടുക്കാൻ ജനന സര്‍ട്ടിഫിക്കറ്റ്, തിരിച്ചറിയിൽ രേഖ ബാങ്ക് നൽകുന്ന മറ്റ് രേഖകൾ എന്നിവ ആവശ്യമാണ്. ഒരു പെണ്‍കുട്ടിയുടെ പേരില്‍ ഒരു അക്കൗണ്ട് മാത്രമെ ആരംഭിക്കാന്‍ സാധിക്കുകയുള്ളൂ. 

Also Read: പണം പെരുകാൻ റിസർവ് ബാങ്കിൽ അക്കൗണ്ടെടുകാം; നിക്ഷേപത്തിന് സുരക്ഷിതത്വവും ആദായവും ഉറപ്പ്Also Read: പണം പെരുകാൻ റിസർവ് ബാങ്കിൽ അക്കൗണ്ടെടുകാം; നിക്ഷേപത്തിന് സുരക്ഷിതത്വവും ആദായവും ഉറപ്പ്

നിക്ഷേപവും പലിശയും

നിക്ഷേപവും പലിശയും

സുകന്യ സമൃദ്ധി യോജന അക്കൗണ്ടില്‍ വര്‍ഷത്തില്‍ കുറഞ്ഞത് 250 രൂപയും പരമാവധി 1.50 ലക്ഷം രൂപയുമാണ് നിക്ഷേപിക്കാന്‍ സാധിക്കുന്നത്. 50 രൂപയുടെ ഗുണിതങ്ങളായി നിക്ഷേപം ഉയര്‍ത്താം. സാമ്പത്തിക വര്‍ഷത്തില്‍ ഒറ്റത്തവണകളായോ മാസ തവണകളായോ നിക്ഷേപം നടത്താം. 2022-23 സാമ്പത്തിക വർഷത്തിന്റെ ഒക്ടോബര്‍- ഡിസംബര്‍ പാദത്തില്‍ സുകന്യ സമൃദ്ധി യോജനയ്ക്ക് 7.6 ശതമാനം പലിശ നിരക്കാണ് ലഭിക്കുന്നത്. പലിശ വര്‍ഷത്തില്‍ കോമ്പൗണ്ട് ചെയ്യും. 

Also Read: മ്യൂച്വല്‍ ഫണ്ടില്‍ നല്ലൊരു ലാഭം നേടാന്‍ എത്ര നാള്‍ എസ്‌ഐപി തുടരണം; സംശയത്തിന് ഉത്തരമിതാAlso Read: മ്യൂച്വല്‍ ഫണ്ടില്‍ നല്ലൊരു ലാഭം നേടാന്‍ എത്ര നാള്‍ എസ്‌ഐപി തുടരണം; സംശയത്തിന് ഉത്തരമിതാ

65 ലക്ഷം നേടാം

65 ലക്ഷം നേടാം

15 വര്‍ഷത്തെ നിക്ഷേപത്തിലൂടെ സുകന്യ സമൃദ്ധി യോജനയിൽ നിന്ന് വലിയൊരു തുക സ്വന്തമാക്കാന്‍ സാധിക്കും. വര്‍ഷത്തില്‍ 1.50 ലക്ഷം രൂപ നിക്ഷേപിക്കുന്നൊരാള്‍ക്ക് 15 വര്‍ഷത്തിനിടെ 22.50 ലക്ഷം രൂപയാണ് നിക്ഷേപിക്കേണ്ടി വരുന്നത്. ഇത് ദിവസത്തിലേക്ക് കണക്കാക്കുമ്പോള്‍ 411 രൂപയാണ് ആവശ്യമായി വരുന്നത്. 21 വര്‍ഷമെത്തുമ്പോള്‍ നിക്ഷേപത്തിനൊപ്പം പലിശയായ 43.43 ലക്ഷം ചേര്‍ത്ത് 65.93 ലക്ഷം രൂപ പെൺകുട്ടിക്ക് ലഭിക്കും. 

Also Read: 30 രൂപയ്ക്ക് ഹീറോ ഹോണ്ട ഓഹരി വാങ്ങാൻ തീരുമാനിച്ചത് എന്തുകൊണ്ട്?; രാംദിയോ അഗര്‍വാള്‍ പറയുന്നു ആ വിജയ തന്ത്രംAlso Read: 30 രൂപയ്ക്ക് ഹീറോ ഹോണ്ട ഓഹരി വാങ്ങാൻ തീരുമാനിച്ചത് എന്തുകൊണ്ട്?; രാംദിയോ അഗര്‍വാള്‍ പറയുന്നു ആ വിജയ തന്ത്രം

നികുതി ഇളവ്

നികുതി ഇളവ്

സാമ്പത്തിക വര്‍ഷത്തില്‍ സുകന്യ സമൃദ്ധി യോജനയില്‍ നിക്ഷേപിക്കുന്ന തുകയ്ക്ക് നികുതിയിളവ് ലഭിക്കും. ആദായ നികുതി നിയമത്തിലെ 80സി വകുപ്പിന്റെ ആനുകൂല്യം ലഭിക്കുന്നൊരു നിക്ഷേപമാണിത്. വര്‍ഷത്തില്‍ പലിശ കോമ്പൗണ്ട് ചെയ്യപ്പെടും. ഇതിനൊപ്പം പലിശ വരുമാനം ആദായ നികുതി നിയമത്തിലെ 10ാം വകുപ്പ് പ്രകാരം നികുതി ഇളവും ലഭിക്കും. കാലാവധിയില്‍ പണം പിന്‍വലിക്കുമ്പോഴും ആദായ നികുതി നല്‍കേണ്ടതില്ല.

പിൻവലിക്കലും കാലാവധിയും

പിൻവലിക്കലും കാലാവധിയും

അക്കൗണ്ട് ആരംഭിച്ച തീയതി മുതല്‍ 21 വര്‍ഷ കാലമാണ് സുകന്യ സമൃദ്ധി യോജനയുടെ കാലാവധി. അക്കൗണ്ട് ഉടമയായ പെണ്‍കുട്ടിക്ക് ഉന്നത വിദ്യാഭ്യാസ ചെലവുകള്‍ക്കായി ഭാ​ഗികമായിപണം പിന്‍വലിക്കാന്‍ സാധിക്കും. ഈ തുക പഠന ചെലവുകള്‍ക്കും അഡ്മിഷന്‍ ചെലവുകള്‍ക്കും മാത്രമെ ഉപയോഗിക്കാന്‍ പാടുള്ളൂ.

കോളേജിലെയോ സര്‍വകലാശാലയിലെയോ അഡ്മിഷനുമായി ബന്ധപ്പെട്ട രേഖകള്‍ പണം പിന്‍വലിക്കാനായി അക്കൗണ്ടുള്ള ബാങ്കില്‍ സമര്‍പ്പിക്കണം. പണം പിന്‍വലിക്കാന്‍ അപേക്ഷ നല്‍കുന്ന സാമ്പത്തിക വര്‍ഷത്തിന് തൊട്ട് മുന്‍പുള്ള വര്‍ഷം അക്കൗണ്ടിലുള്ള തുകയുടെ 50 ശതമാനം വരെ പിന്‍വലിക്കാം. 5 തവണകളായോ ഒറ്റത്തവണയായോ പണം പിന്‍വലിക്കാവുന്നതാണ്.

കാലാവധി

പെണ്‍കുട്ടിക്ക് 18 വയസ് പൂര്‍ത്തിയായതിന് ശേഷം കല്യാണ സമയത്ത് കാലാവധി എത്താതെ അക്കൗണ്ട് അവസാനിപ്പിക്കാം. കല്യാണത്തിന് 1 മാസം മുന്‍പോ 3 മാസത്തിന് ശേഷമോ അപേക്ഷ സമര്‍പ്പിക്കണം. പ്രായം സംബന്ധിക്കുന്ന രേഖ സമര്‍പ്പിച്ചാൽ പണം പിന്‍വലിക്കാം. അക്കൗണ്ട് ഉടമയായ പെണ്‍കുട്ടി പ്രവാസിയായാല്‍ അക്കൗണ്ട് അവസാനിപ്പിക്കും. 

Read more about: investment
English summary

SSY Calculator; Invest 411 Rs Daily For Your Girl Child Get 65 Lakhs At Her Higher Education | സുകന്യ സമൃദ്ധി യോജനയിൽ ദിവസം 411 രൂപ നിക്ഷേപിച്ചാൽ മകളുടെ ഉന്നത വിദ്യാഭ്യാസത്തിന് 65 ലക്ഷം രൂപ നേടാം

SSY Calculator; Invest 411 Rs Daily For Your Girl Child Get 65 Lakhs At Her Higher Education, Read In Malayalam
Story first published: Wednesday, October 12, 2022, 12:28 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X