കൂടുതലായൊന്നും മുടക്കാതെ തന്നെ സാധാരണക്കാരനും കോടീശ്വരനാകാം; എങ്ങനെയെന്നല്ലേ?

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നിക്ഷേപിച്ച തുകയുടെ പല മടങ്ങു ലാഭം തിരിച്ചു നല്‍കുന്ന ഓഹരികളെയാണ് മള്‍ട്ടിബാഗര്‍ ഓഹരിയെന്ന് വിശേഷിപ്പിക്കുന്നത്. യഥാസമയം ആരംഭത്തില്‍ മള്‍ട്ടിബാഗര്‍ ആദായം നല്‍കാന്‍ ശേഷിയുള്ള കമ്പനിയെ കണ്ടെത്തി അതിന്റെ ഓഹരിയില്‍ നിക്ഷേപം നടത്തുകയാണെങ്കില്‍ നല്ലൊരു ലാഭം ഉറപ്പുവരുത്താന്‍ സാധിക്കും. കമ്പനിയുടെ സാമ്പത്തികാടിത്തറ, വികസന പ്രവര്‍ത്തനങ്ങള്‍, നിക്ഷേപകന് കമ്പനിയിലുള്ള വിശ്വാസവുമൊക്കെ ചേരുമ്പോഴാണ് ഒരു മള്‍ട്ടിബാഗര്‍ ഓഹരി പിറക്കുന്നത്.

 

മള്‍ട്ടിബാഗറിന്റെ സവിശേഷത

സ്ഥിരമായി ലാഭം കരസ്ഥമാക്കുക, വിറ്റുവരവ് വര്‍ധിപ്പിക്കുക, കടബാധ്യത കുറവ്, പ്രവര്‍ത്തനങ്ങളില്‍ നിന്നും പണമൊഴുക്ക് ഉയര്‍ന്ന തോതില്‍, ഉയര്‍ന്ന പ്രമോട്ടര്‍ ഓഹരി വിഹിതം, ഉയര്‍ന്ന ഓഹരിയിന്മേലുള്ള ആദായം പ്രത്യേക മേഖല കേന്ദ്രീകരിച്ചുള്ള പ്രവര്‍ത്തനം എന്നിവയൊക്കെയാണ് മള്‍ട്ടിബാഗറിന്റെ സവിശേഷതകളായി പൊതുവില്‍ വിലയിരുത്തിയിട്ടുള്ളത്.

അതുപോലെ ചെറിയ കമ്പനികള്‍ക്കും വളര്‍ന്നുവരാന്‍ കഴിയുന്ന സാഹചര്യമുള്ള വ്യവസായ മേഖലയാണോ എന്നും പരിശോധിക്കണം. ഭാവി സാധ്യതയും വളരാനുള്ള ഇടവും വളരെ നിര്‍ണായക ഘടകങ്ങളാണ്. അതേസമയം മള്‍ട്ടിബാഗര്‍ ഓഹരിയെ തിരിച്ചറിയുന്നതിനുള്ള പ്രധാന ഗുണവിശേഷങ്ങള്‍ ചുവടെ ചേര്‍ക്കുന്നു.

മള്‍ട്ടിബാഗര്‍ ഓഹരി- 3 പ്രധാന ഗുണങ്ങള്‍

മള്‍ട്ടിബാഗര്‍ ഓഹരി- 3 പ്രധാന ഗുണങ്ങള്‍

1. വിപണിയില്‍ മേധാവിത്തമുള്ള കമ്പനിയുടെ ഉത്പന്നങ്ങളോട് കടുത്ത മത്സരം കാഴ്ചവെയ്ക്കാനുള്ള ശേഷി. അതേസമയം സ്വന്തം ഉത്പന്നത്തിനും സേവനത്തിനുമൊക്കെ ഉപഭോക്താക്കളുടെ അംഗീകാരം നേടാനും സാധിക്കണം. (90-കൡ കരുത്തരായ ഹിന്ദുസ്ഥാന്‍ യൂണിലെവറിനോട് ഏറ്റുമുട്ടിയാണ് ശുദ്ധീകരിച്ച ഭക്ഷ്യഎണ്ണയുടേയും കേശ സംരക്ഷണത്തിനുള്ള എണ്ണയുടേയും വിഭാഗത്തില്‍ സ്വന്തം തട്ടകം കൈയടക്കാന്‍ മാരികോ കമ്പനിക്ക് സാധിച്ചത്).

Also Read: 3 മാസത്തിനുള്ളില്‍ 10,000 രൂപയുടെ നിക്ഷേപം 1.5 ലക്ഷമാക്കിയ 26 ഓഹരികള്‍; കൈവശമുണ്ടോ?Also Read: 3 മാസത്തിനുള്ളില്‍ 10,000 രൂപയുടെ നിക്ഷേപം 1.5 ലക്ഷമാക്കിയ 26 ഓഹരികള്‍; കൈവശമുണ്ടോ?

മള്‍ട്ടിബാഗര്‍ ഓഹരി- പ്രധാന ഗുണങ്ങള്‍

2. ഒരു വ്യവസായ മേഖലയുടെ പരിധിയ്ക്കുള്ളില്‍ വരുന്ന സവിശേഷ വിഭാഗം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന കമ്പനികളെ വേഗം ശ്രദ്ധിക്കപ്പെടാം. (ഇന്ത്യന്‍ ഇരുചക്ര വാഹന വിപണിയ്ക്കുള്ളില്‍ നിന്നുകൊണ്ട് ഐഷര്‍ മോട്ടോര്‍സ് കമ്പനി റോയല്‍ എന്‍ഫീല്‍ഡ് ബൈക്കുകളിലൂടെ കളം പിടിച്ചത്).

3. വലിയൊരു നേട്ടം പ്രതീക്ഷിക്കാനാകാത്ത മേഖലകളില്‍ വന്‍കിട കമ്പനികള്‍ ഉത്പന്നം പുറത്തിറക്കാന്‍ ശ്രമിക്കാറില്ല. ആയതിനാല്‍ ഇത്തരം വിഭാഗങ്ങളില്‍ ഉത്പന്നങ്ങളിറക്കാന്‍ ശ്രമിക്കുകയും വിപണിയില്‍ സവിശേഷമായി ഇടം കണ്ടെത്താനും സാധിക്കും. (ഫാര്‍മ വിഭാഗത്തില്‍ കരാര്‍ അടിസ്ഥാനത്തിലുള്ള നിര്‍മാണം, രാസസംയുക്തങ്ങളുടെ വികസനവുമൊക്കെ ഉദാഹരണം).

പ്രമോട്ടര്‍- നിര്‍ണായക ഘടകം

പ്രമോട്ടര്‍- നിര്‍ണായക ഘടകം

ഒരു ഓഹരി മള്‍ട്ടിബാഗറാകുന്നതില്‍ രണ്ടാമത്തെ നിര്‍ണായക ഘടകം കമ്പനിയുടെ പ്രമോട്ടറാണ്. വലിയ കോര്‍പറേറ്റ് കമ്പനികളുടെ നടത്തിപ്പിന് നിയതമായ ഭരണ വ്യവസ്ഥയും സ്ഥാപനത്തിന്റേതായ ചട്ടക്കൂടും ഉണ്ടായിരിക്കും. അതിനാല്‍ ഏതവസ്ഥയിലും കമ്പനിക്ക് മുന്നോട്ടു പോകാനാകും. എന്നാല്‍ ചെറിയ കമ്പനികളാകട്ടെ പ്രമോട്ടര്‍ അഥാവ മുഖ്യ സംരംഭകന്റെ വൈദഗ്ധ്യത്തിലും സൂക്ഷ്മബുദ്ധിയിലുമായിരിക്കും നിലനിന്നു പോകുന്നത്. അതിനാല്‍ ചെറിയ കമ്പനികളെ തെരഞ്ഞെടുക്കുമ്പോള്‍ പ്രമോട്ടറുടെ ചരിത്രവും നിലപാടും കഴിവുമൊക്കെ പ്രത്യേകം വിലയിരുത്തണം. അതായത് കുതിരയേക്കാള്‍ സവാരിക്കാരന് പരിഗണന നല്‍കണമെന്ന് സാരം.

ഭാവിയല്ലേ എല്ലാം

ഭാവിയല്ലേ എല്ലാം

ഒരു ഓഹരിയില്‍ മള്‍ട്ടിബാഗര്‍ സൗഭാഗ്യം തെളിയുന്നതില്‍, ആ കമ്പനിയുടെ ഭാവി ബിസിനസ് സാധ്യതകള്‍ക്ക് അനുസൃതമായ പദ്ധതികളും തന്ത്രങ്ങളും അനിവാര്യമാണ്. അതായത്, നിലവിലെ ഉത്പാദന ശേഷി കവിയുന്ന തരത്തില്‍ ഉത്പന്നത്തിന് ആവശ്യക്കാര്‍ ഏറുമ്പോഴാണ് കമ്പനിയുടെ വികസനത്തെ കുറിച്ച് നേതൃത്വം ആലോചിക്കുക. അതിനാല്‍ വികസനത്തിന്റെ ഘട്ടത്തില്‍ നില്‍ക്കുന്നതോ സമീപ കാലയളവില്‍ കമ്മീഷന്‍ ചെയ്തതോ ആയ കമ്പനികളെ കണ്ടെത്തുക.

Also Read: ഈ ഓഹരി വില്‍ക്കാനാളില്ല! ലിസ്റ്റിങ്ങിന് ശേഷം 13 ദിവസമായി അപ്പര്‍ സര്‍ക്യൂട്ടില്‍; മള്‍ട്ടിബാഗര്‍ ഐപിഒAlso Read: ഈ ഓഹരി വില്‍ക്കാനാളില്ല! ലിസ്റ്റിങ്ങിന് ശേഷം 13 ദിവസമായി അപ്പര്‍ സര്‍ക്യൂട്ടില്‍; മള്‍ട്ടിബാഗര്‍ ഐപിഒ

സാമ്പത്തിക സ്ഥിതി

പുതിയ വിഭവശേഷിയില്‍ നിന്നും ഉയര്‍ന്ന വളര്‍ച്ച നേടാനുള്ള സാധ്യത ഏറെയാണ്. എന്നാല്‍ സാമ്പത്തിക സ്ഥിതിയുടെ വളരെയധികം ഉയര്‍ന്ന തോതില്‍ കടംവാങ്ങി നിക്ഷേപം നടത്തുന്ന കമ്പനികളെ ശ്രദ്ധാപൂര്‍വം പരിഗണിക്കുകയോ ഒഴിവാക്കുകയോ ചെയ്യാം. ഏതെങ്കിലും വിധത്തില്‍ വ്യവസായ മേഖലയില്‍ തളര്‍ച്ച അനുഭവപ്പെട്ടാല്‍ കമ്പനിക്ക് തിരിച്ചടിയാകും. അതിനാല്‍ നിലവിലെ പണമൊഴുക്കില്‍ നിന്നും വിഭവശേഷിയില്‍ നിന്നും മുതല്‍മുടക്കിയോ കുറഞ്ഞ തോതിലുള്ള കടത്തിന്മേലോ മാത്രം ഉത്പാദന ശേഷിയും വികസനവും കെട്ടിപ്പടുക്കുന്ന കമ്പനികളുടെ ഓഹരികള്‍ മള്‍ട്ടിബാഗറുകളായി രൂപാന്തരം പ്രാപിക്കാനുള്ള സാധ്യത വളരെ കൂടുതലായിരിക്കും.

ശ്രദ്ധിക്കുക

ശ്രദ്ധിക്കുക

ക്ഷമയാണ് ഏറ്റവും വലിയ ആയുധമെന്ന ഉപദേശം പലപ്പോഴും കേട്ടിട്ടുണ്ടാകുമല്ലോ. ഇത് ഓഹരി വിപണിയിലും ഏറെ പ്രസക്തമായൊരു കാര്യമാണ്. ഒരാളുടെ ബുദ്ധി മതി, പക്ഷേ ഒമ്പതു പേരുടെ ക്ഷമ വേണമെന്നാണ് ഓഹരി വിപണിയെ കുറിച്ചുള്ള പ്രശസ്തമായ പഴഞ്ചൊല്ലുകളിലൊന്ന്. അതായത് ഓഹരി വിപണിയില്‍ 'ധനം' എന്നത് വാങ്ങുന്നതിലും വില്‍ക്കുന്നതിലുമല്ല, മറിച്ച് കൈവശം വയ്ക്കുന്നതിലൂടെയാണ് കരഗതമാകുന്നത്. അതായത് അടിസ്ഥാനപരമായി മികച്ച ഓഹരികള്‍ തെരഞ്ഞെടുത്ത് നിക്ഷേപിച്ചാലും വളര്‍ച്ചയുടെ ഘട്ടങ്ങളില്‍ ക്ഷമയോടെ കാത്തിരിക്കാന്‍ സാധിച്ചില്ലെങ്കില്‍ യഥാര്‍ത്ഥ മള്‍ട്ടിബാഗര്‍ ആദായം ലഭ്യമാകില്ലെന്ന് ചുരുക്കം.

English summary

Steps To Find Multibagger Stocks For Next 10 Years And Know Its Characteristics | മള്‍ട്ടിബാഗര്‍ ഓഹരിയുടെ പ്രധാന ഗുണങ്ങള്‍

Steps To Find Multibagger Stocks For Next 10 Years And Know Its Characteristics. Read In Malayalam...
Story first published: Friday, September 30, 2022, 20:28 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X