പെണ്‍മക്കള്‍ക്കായി സുകന്യ സമൃദ്ധി യോജന; അക്കൗണ്ട് തുടങ്ങിയാല്‍ നേട്ടങ്ങള്‍ ഒരുപാട് — അറിയേണ്ടതെല്ലാം

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

രാജ്യത്ത് പ്രചാരമുള്ള സമ്പാദ്യ പദ്ധതികളിൽ ഒന്നാണ് സുകന്യ സമൃദ്ധി യോജന. പത്തുവയസിനു താഴെ പ്രായമുളള പെൺകുട്ടികൾക്കായി പരമാവധി പലിശ നിരക്കിൽ പ്രത്യേക ബാങ്ക് അക്കൗണ്ടിൽ നിശ്ചിത തുക നിക്ഷേപിക്കുന്നതാണ് ഈ പദ്ധതി. ഏറ്റവും കുറഞ്ഞ നിക്ഷേപം 250 രൂപയും ഏറ്റവും കൂടിയ നിക്ഷേപം 1,50,000 രൂപയുമാണ്. പരമാവധി 15 വർഷത്തേയ്ക്കാണ് നിക്ഷേപം നടത്തേണ്ടത്.

 

2020 ഏപ്രിൽ മുതൽ വാർഷികാടിസ്ഥാനത്തിൽ 7.6 ശതമാനം പലിശ നിരക്കാണ് സുകന്യ സമൃദ്ധി നിക്ഷേപങ്ങൾക്ക് സർക്കാർ പ്രഖ്യാപിച്ചിരിക്കുന്നത്. ഈ അവസരത്തിൽ സുകന്യ സമൃദ്ധി യോജനയെ കുറിച്ചുള്ള സമ്പൂർണ വിവരങ്ങൾ ചുവടെ അറിയാം.

പെണമക്കൾക്കായുള്ള നിക്ഷേപ പദ്ധതി

10 വയസ്സിൽ താഴെ പ്രായമുള്ള പെൺകുട്ടികൾക്ക് മാത്രമുള്ള പദ്ധതിയാണിത്. ഒരു പെൺകുട്ടിയുടെ പേരിൽ ഒരു അക്കൗണ്ട് മാത്രമെ തുടങ്ങാൻ കഴിയുകയുള്ളൂ. പദ്ധതി കാലാവധി അക്കൗണ്ട് തുടങ്ങുന്ന തിയ്യതി മുതൽ 21 വർഷമാണ്. പോസ്റ്റ് ഓഫീസുകളിലും ദേശസാൽകൃത ബാങ്കുകളിലും അക്കൗണ്ട് തുടങ്ങാം. അക്കൗണ്ട് തുടങ്ങുന്ന വർഷം മുതൽ 15 വർഷം നിക്ഷേപം നടത്തണം. നിക്ഷേപത്തിന് ആദായ നികുതി ഇളവ് ലഭിക്കും. ഏറ്റവും കുറഞ്ഞ വാർഷിക നിക്ഷേപം 250 രൂപയാണ്. ഏറ്റവും കൂടിയ വാർഷിക നിക്ഷേപം 1,50,000 രൂപയും. വാർഷിക നിക്ഷേപം മാസ തവണകളായി നിക്ഷേപിക്കാം.

പലിശ നിരക്ക്

ഒരു വീട്ടിൽ രണ്ട് പെൺകുട്ടികളുടെ പേരിൽ മാത്രമെ അക്കൗണ്ട് തുടങ്ങാൻ കഴിയുകയുള്ളൂ. 18 വയസ് പൂർത്തീകരിച്ച ശേഷം പെൺകുട്ടിയുടെ വിദ്യാഭ്യാസ ആവശ്യത്തിനായി അടച്ച തുകയുടെ 50 ശതമാനം വരെ കാലാവധിക്കു മുൻപ് പിൻവലിക്കാം. കേന്ദ്ര സർക്കാരാണ് സുകന്യ സമൃദ്ധി യോജനയുടെ പലിശ നിരക്ക് നിശ്ചയിക്കുന്നത്. ഓരോ ത്രൈമാസ പാദവും പലിശ നിരക്ക് കേന്ദ്രം പുനഃപരിശോധിക്കും. നിലവിൽ 7.6 ശതമാനമാണ് നിക്ഷേപങ്ങളുടെ വാർഷിക പലിശ നിരക്ക്.

പദ്ധതിയുടെ ഗുണങ്ങൾ

പദ്ധതിയുടെ ഗുണങ്ങൾ (ഉദാഹരണം – ഒരു വയസുള്ള കുട്ടി)

1. പ്രതിമാസ നിക്ഷേപം 1000 രൂപ. അതായത് വാർഷിക നിക്ഷേപം 12,000 രൂപ.

14 വർഷത്തെ നിക്ഷേപം = 12,000 X 14 = 1,68,000 രൂപ

കാലാവധി എത്തുമ്പോൾ ലഭിക്കുന്ന തുക (അതായത് കുട്ടിക്ക് 22 വയസ്സാകുമ്പോൾ) = 6,40,517 രൂപ

2. പ്രതിമാസ നിക്ഷേപം 500 രൂപ. അതായത് വാർഷിക നിക്ഷേപം 6,000 രൂപ.

14 വർഷത്തെ നിക്ഷേപം = 6,000 X 14 = 84,000 രൂപ

കാലാവധി എത്തുമ്പോൾ ലഭിക്കുന്ന തുക (അതായത് കുട്ടിക്ക് 22 വയസ്സാകുമ്പോൾ) = 3,20,259 രൂപ

അക്കൌണ്ട് തുടങ്ങാം

പോസ്റ്റാഫീസുകളിൽ നിന്നും ദേശസാൽകൃത ബാങ്കുകളിൽ നിന്നുമാണ് സുകന്യ സമൃദ്ധി യോജന അക്കൌണ്ട് തുടങ്ങാനുള്ള സൌകര്യം. റിസർവ് ബാങ്കിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ നിന്നും സുകന്യ സമൃദ്ധി അക്കൌണ്ട് തുടങ്ങാനുള്ള ഫോം ഡൌൺലോഡ് ചെയ്യാം. സുകന്യ സമൃദ്ധി അക്കൌണ്ടിനായി പ്രധാനമായും മൂന്ന് രേഖകളാണ് സമർപ്പിക്കേണ്ടത്. ജനന സർട്ടിഫിക്കറ്റ്, താമസ സർട്ടിഫിക്കറ്റ്, പരിചയപ്പെടുത്തൽ എന്നിവ ഇതിൽപ്പെടും.

Read more about: investement
English summary

Sukanya Samridhi Yojana 2021: Eligibility Criteria, Rate Of Interest, And How To Apply | പെണ്‍മക്കള്‍ക്കായി സുകന്യ സമൃദ്ധി യോജന; അക്കൗണ്ട് തുടങ്ങിയാല്‍ നേട്ടങ്ങള്‍ ഒരുപാട് — അറിയേണ്ടതെല്ലാം

Sukanya Samridhi Yojana: Eligibility Criteria, Rate Of Interest, And How To Apply. Read in Malayalam.
Story first published: Saturday, March 20, 2021, 12:27 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X