ക്രിപ്‌റ്റോ കറന്‍സിയില്‍ നിക്ഷേപമുണ്ടോ? ഈ നികുതി കാര്യങ്ങള്‍ അറിയൂ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഇപ്പോള്‍ ധാരാളം പേര്‍ ക്രിപ്‌റ്റോ കറന്‍സികളില്‍ നിക്ഷേപം നടത്തുന്നുണ്ട്. അവരില്‍ ഒട്ടേറെപ്പേറെപ്പേര്‍ നിക്ഷേപത്തില്‍ നിന്നും വലിയ അളവില്‍ തന്നെ ലാഭം സ്വന്തമാക്കുന്നുമുണ്ട്. നിങ്ങളും ക്രിപ്‌റ്റോ വിപണിയില്‍ നിക്ഷേപം നടത്തിക്കൊണ്ട് വലിയ ലാഭം നേടുവാനുള്ള ആഗ്രഹമുള്ള വ്യക്തിയാണെങ്കില്‍ ഇനി പറയുവാന്‍ പോകുന്ന കാര്യങ്ങള്‍ നിര്‍ബന്ധമായും നിങ്ങള്‍ അറിഞ്ഞിരിക്കേണ്ടവയാണ്. ക്രിപ്‌റ്റോ കറന്‍സികള്‍ക്ക് മേലുള്ള നിരോധനം സൂപ്രീം കോടതി എടുത്ത് മാറ്റിയത് മുതല്‍ക്ക് തന്നെ നിക്ഷേപങ്ങളിലെ നികുതി ബാധ്യതകള്‍ എങ്ങനെയാണെന്നതിനെക്കുറിച്ചുള്ള ഊഹോപോഹങ്ങളും പല കോണുകളില്‍ നിന്നായി ഉയര്‍ന്നു വരുന്നുണ്ട്.

 

Also Read : ഈ അഞ്ച് കാര്യങ്ങള്‍ ഇന്ന് തന്നെ ചെയ്യാം, ലക്ഷങ്ങള്‍ നഷ്ടമാകുന്നത് ഒഴിവാക്കാം

ക്രിപ്‌റ്റോ കറന്‍സി നിക്ഷേപം

ക്രിപ്‌റ്റോ കറന്‍സി നിക്ഷേപം

രാജ്യത്തെ ക്രിപ്‌റ്റോ കറന്‍സി നിക്ഷേപവും നാള്‍ക്കു നാള്‍ ഉയര്‍ന്ന് വരികയാണ്. ബിസിനസിനും വരുമാനത്തിനുമായി പല തരത്തിലുള്ള അവസരങ്ങളാണ് ഇതുവഴി മുന്നിലെത്തുന്നത്. ക്രിപ്‌റ്റോ നിക്ഷേപത്തിലൂടെ കുറഞ്ഞ ദിവസത്തില്‍ കൂടുതല്‍ പണം നേടുവാനാണ് ചിലര്‍ ശ്രമിക്കുന്നത്. എന്നാല്‍ അതേ സമയം മറ്റു ചിലര്‍ അതൊരു പെയ്‌മെന്റ് രീതിയായി ഉപയോഗപ്പെടുത്തുന്നു. സാധ്യമായ റെസ്റ്റോറന്റുകളിലും കടകളിലും ഒക്കെ ക്രിപ്‌റ്റോ കറന്‍സികള്‍ ഉപയോഗിച്ച് അവര്‍ പെയ്‌മെന്റ് നടത്തുകയാണ് ചെയ്യുക.

Also Read : P2P വായ്പയിലൂടെ സ്വന്തമാക്കാം വലിയ തുകയുടെ നേട്ടങ്ങള്‍! കൂടുതല്‍ അറിയാം

നികുതി ബാധ്യത

നികുതി ബാധ്യത

നിലവില്‍ ക്രിപ്‌റ്റോ കറന്‍സി ഇടപാടുകള്‍ക്ക് മേല്‍ സര്‍ക്കാര്‍ ഏത് രീതിയില്‍ ആണ് നികുതി ചുമത്തുക എന്നതിനെ സംബന്ധിച്ച് പല ആശയക്കുഴപ്പങ്ങളും നിലവിലുണ്ട്. 2018ല്‍ ബിറ്റ്‌കോയിന്‍, എഥിരിയം, ഡോജി കോയിന്‍ തുടങ്ങിയ ക്രിപ്‌റ്റോ കറന്‍സികളുടെ ഇടപാടുകള്‍ പ്രോത്സാഹിപ്പിക്കുന്നതില്‍ നിന്നും രാജ്യത്തെ ബാങ്കുകളെയും മറ്റ് ധനകാര്യ സ്ഥാപനങ്ങളെയും റിസര്‍വ് ബാങ്ക് തടഞ്ഞിരുന്നു.

Also Read : റിസ്‌ക് തീരെയില്ലാതെ നിങ്ങളുടെ നിക്ഷേപം 124 മാസത്തില്‍ ഇരട്ടിയായി വര്‍ധിപ്പിക്കാം

രാജ്യത്തെ ക്രിപ്‌റ്റോ കറന്‍സി വിനിമയം

രാജ്യത്തെ ക്രിപ്‌റ്റോ കറന്‍സി വിനിമയം

എന്നാല്‍ പിന്നീട് 2020ന്റെ തുടക്കത്തില്‍ ക്രിപ്‌റ്റോ കറന്‍സികളുടെ ഉപയോഗത്തിന് സുപ്രീം കോടതി അനുമതി നല്‍കുകയും ചെയ്തു. എങ്കിലും ഇപ്പോഴും ഒരു കറന്‍സി എന്ന നിലയില്‍ രാജ്യത്ത് ക്രിപ്‌റ്റോ കറന്‍സികള്‍ക്ക് നിയമ സാധുതയില്ല. ക്രിപ്‌റ്റോ കറന്‍സികളെക്കുറിച്ച് പഠിച്ചു കൊണ്ടിരിക്കുകയാണെന്നും ശ്രദ്ധയോടെ മുന്നോട്ടുള്ള തീരുമാനങ്ങള്‍ കൈക്കൊള്ളും എന്നുമാണ് റിസര്‍വ് ബാങ്കിന്റെ നിലപാട്.

Also Read : ഈ അക്കൗണ്ട് എടുക്കൂ, നിങ്ങള്‍ക്കും നേടാം 20 ലക്ഷം രൂപയുടെ നേട്ടങ്ങള്‍ സൗജന്യമായി!

ക്രിപ്‌റ്റോ കറന്‍സി ഇടപാടുകള്‍ക്ക് ആദായ നികുതി

ക്രിപ്‌റ്റോ കറന്‍സി ഇടപാടുകള്‍ക്ക് ആദായ നികുതി

ഇപ്പോള്‍ ക്രിപ്‌റ്റോ കറന്‍സി ഇടപാടുകള്‍ക്ക് ആദായ നികുതി നല്‍കേണ്ടതുണ്ട്. ക്രിപ്‌റ്റോ കറന്‍സികളുടെയും അവയുടെ ഉപയോഗത്തെയും അനുസരിച്ച് നികുതി വിഭജനം നടത്തുവാനാണ് സര്‍ക്കാര്‍ തയ്യാറെടുക്കുന്നത്. ക്രിപ്‌റ്റോ കറന്‍സികളിലെ നിക്ഷേപത്തിനും പെയ്‌മെന്റിനും നികുതി ബാധകമായിരിക്കും. ക്രിപ്‌റ്റോ കറന്‍സി ഇടാപാടുകള്‍ നടത്തുന്ന കമ്പനികള്‍ അവരുടെ ലാഭ നഷ്ടങ്ങള്‍ വെളിപ്പെടുത്തണമെന്ന് സര്‍ക്കാര്‍ നേരത്തേ നിബന്ധന നല്‍കിയിട്ടുണ്ട്. അതുകൂടാതെ കമ്പനികള്‍ അവരുടെ ബാലന്‍സ് ഷീറ്റിലും ക്രിപ്‌റ്റോ കറന്‍സിയുടെ അളവ് വെളിപ്പെടുത്തണം.

Also Read : ആപ്പുകള്‍ വഴിയുള്ള ഇന്‍സ്റ്റന്റ് വായ്പകള്‍ നിങ്ങളെ കടക്കെണിയിലേക്ക് നയിച്ചേക്കാം

വരുമാനം ഇങ്ങനെ

വരുമാനം ഇങ്ങനെ

ക്രിപ്‌റ്റോ കറന്‍സികളില്‍ നിന്നും വരുമാനം ലഭ്യമാകുന്ന മൂന്ന് പ്രധാന മാര്‍ഗങ്ങളാണുള്ളത്. അതിലാദ്യത്തേത് മൈനിംഗ് ആണ്. മൈനിംഗ് ക്രിപ്‌റ്റോ കറന്‍സ് മൂലധന ആസ്തിയാണ്. അത്തരം ബിറ്റ്‌കോയിനുകളുടെ വില്‍പ്പന മൂലധന നേട്ടവും. യഥാര്‍ത്ഥ കറന്‍സികളില്‍ നിന്നും ക്രിപ്‌റ്റോ കറന്‍സികളിലേക്കുള്ള കൈമാറ്റമാണ് മറ്റൊരു ആദായ മാര്‍ഗം. എത്രകാലം സൂക്ഷിക്കുന്നുവോ അതിനനുസരിച്ചാണ് നിക്ഷേപമെന്ന രീതിയില്‍ ക്രിപ്‌റ്റോ കറന്‍സിയുടെ മൂല്യനിര്‍ണയം നടത്തുന്നത്. ക്രിപ്‌റ്റോ കറന്‍സി ട്രേഡിംഗ് വരുമാനമാണ് അടുത്തത്. ക്രിപ്‌റ്റോ കറന്‍സി ട്രേഡിംഗുകളില്‍ നിന്ന് ലഭിക്കുന്ന വരുമാനം ബിസിനസ് വരുമാനം വര്‍ധിക്കുവാന്‍ കാരണമാകുന്നു. അതിനാല്‍ നികുതി ദായകന്റെ നികുതി സ്ലാബിന് അനുസരിച്ചായിരിക്കും നികുതി നല്‍കേണ്ടത്.

Read more about: cryptocurrency
English summary

tax on cryptocurrencies; how the tax will be applicable for investment and payment in cryptocurrencies | ക്രിപ്‌റ്റോ കറന്‍സിയില്‍ നിക്ഷേപമുണ്ടോ? ഈ നികുതി കാര്യങ്ങള്‍ അറിയൂ

tax on cryptocurrencies; how the tax will be applicable for investment and payment in cryptocurrency
Story first published: Thursday, September 30, 2021, 16:44 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X