ഇന്ത്യയിലെ 25 നും 40 നും ഇടയിൽ പ്രായമുള്ള റീട്ടെയിൽ നിക്ഷേപകർ ക്രിപ്‌റ്റോ കറൻസിയിൽ ഓരോ ദിവസവും ലക്ഷക്കണക്കിന് രൂപ ചെലവഴിക്കുന്നുണ്ടെന്ന് രാജ്യത്തെ രണ്ട് മുൻനിര എക്സ്ചേഞ്ചുകൾ പറയുന്നു. രാജ്യത്തെ ഏറ്റവും വലിയ ക്രിപ്റ്റോ എക്സ്ചേഞ്ചായ വാസിർഎക്സ് റിപ്പോർട്ട് അനുസരിച്ച്, കഴിഞ്ഞ ആറുമാസത്തിനുള്ളിൽ കമ്പനി ഉപഭോക്തൃ സൈനപ്പുകളിൽ 125% വർദ്ധനവ് രേഖപ്പെടുത്തി. അതേസമയം എതിരാളികളായ കോയിൻഡിസിഎക്സ് കഴിഞ്ഞ പാദത്തിൽ വ്യാപാരികളിൽ 85% വളർച്ച കൈവരിച്ചതായി അറിയിച്ചു.

നിക്ഷേപകർ
കോയിൻഡിസിഎക്‌സിന്റെ സഹസ്ഥാപകനും സിഇഒയുമായ സുമിത് ഗുപ്ത പറയുന്നതനുസരിച്ച്, ക്രിപ്റ്റോകറൻസിയിൽ പ്രതിദിനം 20-25 മില്യൺ ഡോളർ മൂല്യമുള്ള വ്യാപാരം നടക്കുന്നുണ്ട്. ഇതിൽ 75 ശതമാനവും ഇന്ത്യൻ നിക്ഷേപകരിൽ നിന്നാണ്. വാസിർഎക്സിൽ പ്രതിദിനം 19-26 മില്യൺ ഡോളർ ട്രേഡിംഗ് നടക്കുന്നുണ്ട്. ഇതിൽ 89 ശതമാനം ഇടപാടുകളും ഇന്ത്യയിൽ നിന്നാണ്. 70% വാസിൻഎക്സിന്റെ ഉപഭോക്താക്കൾ 30 വയസ്സിന് താഴെയുള്ളവരാണ്. അതേസമയം കോയിൻഡിസിഎക്സിന്റെ മിക്ക ഉപഭോക്താക്കളും 25-40 വർഷത്തെ പരിധിയിൽ ഉൾപ്പെടുന്നു.

ബിറ്റ്കോയിൻ
ഇപ്പോൾ വാസിർഎക്‌സിൽ ബിറ്റ്‌കോയിൻ പോലുള്ള ക്രിപ്‌റ്റോകറൻസി 148 രൂപയ്‌ക്ക് വാങ്ങാം. ക്രിപ്റ്റോകറൻസിയിലെ ചില്ലറ നിക്ഷേപകരുടെ എണ്ണം ഇതിലും വേഗത്തിൽ വളരുമെന്ന് വിദഗ്ദ്ധർ പ്രതീക്ഷിക്കുന്നു, ഇതുവരെ അറിയപ്പെടുന്ന ഏറ്റവും മികച്ച ഡിജിറ്റൽ കറൻസിയായ ബിറ്റ്കോയിൻ നിലവിൽ എക്കാലത്തെയും ഏറ്റവും ഉയർന്ന നിലയിലെത്തി. വ്യവസായ രംഗത്തെ വിദഗ്ധനായ വിൻസെന്റ് പൂണിന്റെ അഭിപ്രായത്തിൽ, ബിറ്റ്കോയിന്റെ വില ഇത്തവണ ഒരു ലക്ഷം ഡോളർ വരെ ഉയരുമെന്നാണ് പ്രതീക്ഷ.

റെക്കോർഡ് നേട്ടം
ലോകത്തിലെ ഏറ്റവും വലിയ ഡിജിറ്റൽ നിക്ഷേപമായ ബിറ്റ്കോയിൻ നവംബർ 30 ന് 19,577.47 ഡോളറായി ഉയർന്നു. ഇത് എക്കാലത്തെയും ഉയർന്ന നിരക്കിലെത്തി. ഇതിന് മുമ്പുള്ള ഉയർന്ന നിരക്ക്, 19,511 ഡോളറായിരുന്നു. 2017 ഡിസംബറിറിലാണ് ഈ നിരക്കിലെത്തിയത്. അടുത്ത രണ്ട് വർഷത്തിനുള്ളിൽ മൂല്യത്തിന്റെ 70% നഷ്ടപ്പെട്ടിരുന്നു.
ക്രിപ്റ്റോകറൻസികളിലേക്ക് നെറ്റ്വർക്ക് തുറക്കാനൊരുങ്ങി പേപാൽ

കൂടുതൽ നിക്ഷേപം
ബിറ്റ്കോയിൻ കുതിപ്പ് ക്രിപ്റ്റോകറൻസി നിക്ഷേപത്തിൽ വർദ്ധനവിന് കാരണമായതായി വാസിർഎക്സ് സ്ഥാപകനും സിഇഒയുമായ നിഷാൽ ഷെട്ടി അഭിപ്രായപ്പെട്ടു. ഇത് കൂടുതൽ റീട്ടെയിൽ നിക്ഷേപകരെ ഇന്ത്യയിലെ ക്രിപ്റ്റോകറൻസി വ്യാപാരത്തിലേയ്ക്ക് കുതിക്കാൻ പ്രേരിപ്പിച്ചു. എക്സ്ചേഞ്ചിൽ വ്യാപാര ഓർഡറുകളുടെ എണ്ണത്തിൽ 52% വർധനയുണ്ടായി. നവംബർ 29, 30 തീയതികളിൽ ബിറ്റ്കോയിൻ കുതിച്ചുയർന്നതോടെ മൊത്തത്തിലുള്ള ക്രിപ്റ്റോ വ്യാപാരവും ഇതേ കാലയളവിൽ 27% വർദ്ധിച്ചു.
കൊറോണ മഹാമാരിയ്ക്കിടയിലും മികച്ച നേട്ടം വാഗ്ദാനം ചെയ്യുന്ന മൂന്ന് നിക്ഷേപ മാർഗങ്ങൾ

ക്രിപ്റ്റോകറൻസിയുടെ 10 വർഷത്തെ ചരിത്രം
ക്രിപ്റ്റോകറൻസിയ്ക്ക് ഇപ്പോൾ 10 വർഷത്തെ ട്രാക്ക് റെക്കോർഡ് ഉണ്ട്. ഇതേ കാലയളവിൽ മറ്റേതൊരു നിക്ഷേപത്തേക്കാളും കൂടുതൽ വരുമാനം ക്രിപ്റ്റോകറൻസി സൃഷ്ടിച്ചു. ഇന്ത്യയിലെ നിയന്ത്രണ അനിശ്ചിതത്വം പല കമ്പനികളെയും ക്രിപ്റ്റോ ട്രേഡിംഗിൽ നിന്ന് അകറ്റിനിർത്തുന്നുണ്ടെങ്കിലും ഉയർന്ന വരുമാന നേട്ടം ആളുകളെ ക്രിപ്റ്റോകറൻസിയിലേയ്ക്ക് ആകർഷിക്കുന്നുണ്ട്.
കൊവിഡിനൊപ്പം കുതിച്ചുയർന്ന് ബിറ്റ്കോയിൻ വരുമാനം; നിക്ഷേപകരുടെ സുരക്ഷിത നിക്ഷേപം