നിക്ഷേപത്തിന് 14% നിരക്കില്‍ സ്ഥിര വരുമാനം ലഭിക്കുന്ന 3 പദ്ധതികള്‍; നോക്കുന്നോ?

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ബാങ്കുകളിലെ സ്ഥിര നിക്ഷേപ (എഫ്ഡി) പദ്ധതികളാണ് രാജ്യത്തെ ബഹുഭൂരിപക്ഷം പേര്‍ക്കും വിശ്വാസമുളള നിക്ഷേപമാര്‍ഗം. മുടങ്ങാതെയുള്ള വരുമാനവും സുരക്ഷിതത്തവും കണക്കിലെടുത്തും ഇന്ത്യയിലെ ബാങ്കുകളുടെ പ്രവര്‍ത്തന മികവും പരിഗണിച്ചാല്‍ ആ തീരുമാനം ഒരു പരിധി വരെ ശരിയുമാണെന്ന് കണക്കാക്കാം. എന്നാല്‍ പണപ്പെരുപ്പം ഉയര്‍ന്ന നിലയില്‍ തുടരുന്നതിനാലും ശരാശരി 5-6 ശതമാനം നിരക്കിലേക്ക് ബാങ്കുകളിലെ ദീര്‍ഘകാല സ്ഥിര നിക്ഷേപങ്ങളുടെ ആദായം താഴ്ന്നതും മറ്റു വഴികള്‍ അന്വേഷിച്ചിറങ്ങാന്‍ നിക്ഷേപകരെ പ്രേരിപ്പിക്കുന്നു.

 

സ്ഥിര നിക്ഷേപം

ഇത്തരത്തില്‍, സ്ഥിര നിക്ഷേപത്തിനുള്ള ബദല്‍ മാര്‍ഗം തേടുന്നവര്‍ക്കുള്ള മികച്ച ഉത്തരങ്ങളിലൊന്നാണ് ബോണ്ടുകള്‍. നിക്ഷേപത്തിന് സ്ഥിരതയുള്ള ആദായം ലഭിക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ ബോണ്ടുകളില്‍ നിക്ഷേപിക്കുന്നതാകും ഉചിതം. ഇതിലൂടെ പോര്‍ട്ട്ഫോളിയോ വൈവിധ്യവത്കരണത്തിനും സാധിക്കുന്നു.

കേന്ദ്ര/ സംസ്ഥാന സര്‍ക്കാരുകള്‍, പൊതു/ സ്വകാര്യ മേഖലയിലെ വന്‍കിട സ്ഥാപനങ്ങള്‍ തുടങ്ങിയവ നല്‍കുന്ന ഒരു നിശ്ചിത പലിശ വരുമാനമുള്ള ധന ആസ്തിയാണ് ബോണ്ട്. അടുത്തിടെ റിസര്‍വ് ബാങ്ക്, റിപ്പോ റേറ്റുകള്‍ വര്‍ധിപ്പിക്കാന്‍ തുടങ്ങിയതോടെ സ്വകാര്യ കോര്‍പറേറ്റ് ബോണ്ടുകള്‍ ബാങ്കുകളിലെ സ്ഥിര നിക്ഷേപങ്ങളേക്കാള്‍ വളരെ ഉയര്‍ന്ന ആദായമാണ് വാഗ്ദാനം ചെയ്യുന്നത്.

കോര്‍പറേറ്റ് ബോണ്ട്

ഇപ്പോള്‍ വിപണിയില്‍ ലഭ്യമായതും ഉയര്‍ന്ന ആദായം നല്‍കുന്നതുമായ 3 കോര്‍പറേറ്റ് ബോണ്ടുകളുടെ വിശദാംശമാണ് ചുവടെ ചേര്‍ക്കുന്നത്.

1. ഇന്ത്യാബുള്‍സ് ഹൗസിങ് ഫൈനാന്‍സ് ലിമിറ്റഡ് പുറത്തിറക്കുന്ന 'അണ്‍സെക്വേര്‍ഡ്' (Unsecured) വിഭാഗത്തിലുള്ള കോര്‍പറേറ്റ്് ബോണ്ടുകള്‍ 14.25% ആദായമാണ് നല്‍കുന്നത്. (പണം സമാഹരിക്കാനായി ഇഷ്യൂ ചെയ്യുന്ന ബോണ്ടിന് ജാമ്യമെന്ന നിലയില്‍ മറ്റു ആസ്തികളൊന്നും സൂക്ഷിക്കാത്തയിനം ബോണ്ടുകളെയാണ് അണ്‍സെക്വേര്‍ഡ് എന്നു വിശേഷിപ്പിക്കുന്നത്. ഇതില്‍ റിസ്‌ക് കൂടുതലുള്ളതു കൊണ്ടാണ് താരതമ്യേന ഉയര്‍ന്ന പലിശയും വാഗ്ദാനം ചെയ്യുന്നത്.)

Also Read: 20,000 രൂപയിലധികം ഇനി കടം കൊടുക്കും മുന്‍പ് സൂക്ഷിക്കണം; പിഴ വരും; അറിഞ്ഞില്ലേAlso Read: 20,000 രൂപയിലധികം ഇനി കടം കൊടുക്കും മുന്‍പ് സൂക്ഷിക്കണം; പിഴ വരും; അറിഞ്ഞില്ലേ

ഹൗസിങ് ഫൈനാന്‍സ്

2. മുത്തൂറ്റ് ഫിന്‍കോര്‍പ് പുറത്തിറക്കുന്ന 'സബ്‌ഡെറ്റ്' (Subdebt) വിഭാഗത്തിലുള്ള കോര്‍പറേറ്റ് ബോണ്ടുകള്‍ 10.50% ആദായമാണ് വാഗ്ദാനം ചെയ്തിരിക്കുന്നത്. (സബ്‌ഡെറ്റ്- കമ്പനി പാപ്പരാകുന്ന സാഹചര്യം ഉണ്ടായാല്‍ നേരത്തെയുള്ള കടങ്ങള്‍ വീട്ടിയ ശേഷമേ ഈ ബോണ്ടിന്റെ പണം തിരികെ നല്‍കാന്‍ ശ്രമിക്കുകയുള്ളൂ)

3. പിരാമല്‍ കാപിറ്റല്‍ & ഹൗസിങ് ഫൈനാന്‍സ് ലിമിറ്റഡ് പുറത്തിക്കുന്ന 'സെക്വേര്‍ഡ്' (Secured) വിഭാഗത്തിലുള്ള ബോണ്ടുകള്‍ 11.4% നിരക്കില്‍ ആദായം നല്‍കുമെന്നാണ് വാഗ്ദാനം. (ഇഷ്യൂ ചെയ്യുന്ന ബോണ്ടിന് ജാമ്യമെന്ന നിലയില്‍ ഏതെങ്കിലും ആസ്തികള്‍ ഈടായി നല്‍കിയിട്ടുള്ള ബോണ്ടുകളെയാണ് സെക്വേര്‍ഡ് എന്നു വിശേഷിപ്പിക്കുന്നത്. ഇതില്‍ റിസ്‌ക് കുറവുള്ളതു കൊണ്ട് അണ്‍സെക്വേര്‍ഡ് ബോണ്ടിനേക്കാള്‍ കുറഞ്ഞ പലിശയേ ലഭിക്കൂ)

എന്താണ് ബോണ്ട് ?

എന്താണ് ബോണ്ട് ?

ലളിതമായി പറഞ്ഞാല്‍, ഒരു ബോണ്ട് വാങ്ങുക എന്നതിനെ ഒരു വായ്പ നല്‍കുന്നത് പോലെ കരുതാം. അതായത്, സര്‍ക്കാരുകളും വന്‍കിട കമ്പനികളും പണസമാഹരണത്തിനായി വിപണിയില്‍ അവതരിപ്പിക്കുന്ന സംവിധാനമാണിതെന്ന് ചുരുക്കം. ബോണ്ട് വാങ്ങുന്നതിലൂടെ, നിര്‍ദിഷ്ട കാലാവധി പൂര്‍ത്തിയാകുന്നതുവരെ നിക്ഷേപകന് സ്ഥിര വരുമാനം പ്രതീക്ഷിക്കാം.

സര്‍ക്കാര്‍ ബോണ്ടുകളാണെങ്കില്‍ മറ്റ് സുരക്ഷിതത്വ പ്രശ്നങ്ങളോ തിരിച്ചടവ് മുടങ്ങുമെന്ന പേടിയോ വേണ്ടതില്ല. അതുപോലെ പൊതു/ സ്വകാര്യ മേഖലയിലെ വന്‍കിട കമ്പനികള്‍ കോര്‍പ്പറേറ്റ് ബോണ്ടുകളും പുറത്തിറക്കാറുണ്ട്. കോര്‍പ്പറേറ്റ് ബോണ്ടുകളില്‍ മികച്ച റേറ്റിങ്ങ് ഉള്ളവയെ മാത്രമേ പരിഗണിക്കാവൂ.

പലിശ

കാലവധി തീരുന്നതിന് മുമ്പ് ബോണ്ടുകള്‍ തിരികെ നല്‍കി അതുവരെയുള്ള പലിശയും മുതലും കൈപ്പറ്റാന്‍ അവസരമുള്ള ബോണ്ടുകളും നിലവിലുണ്ട്. ഇത്തരം ബോണ്ടുകളുടെ കൂപ്പണ്‍ റേറ്റ് മറ്റ് ബോണ്ടുകളെ അപേക്ഷിച്ച് കുറവായിരിക്കും. അത്യാവശ്യ സമയങ്ങളില്‍ ഇത്തരം ബോണ്ടുകളെ പണമാക്കി മാറ്റാന്‍ സാധിക്കുമെന്നതാണ് നിക്ഷേപകരെ സംബന്ധിച്ചുള്ള നേട്ടം.

അതേസമയം ബാങ്കുകളിലെ സ്ഥിരനിക്ഷേപവും ബോണ്ടുകളും തമ്മില്‍ പല വ്യത്യാസങ്ങളുണ്ടെന്നതും മറക്കരുത്. അതിനാല്‍ ബോണ്ടുകള്‍ തെരഞ്ഞെടുക്കുമ്പോള്‍ മുന്‍ കരുതലുകള്‍ സ്വീകരിക്കണം. കൂടുതല്‍ വിശദാംശങ്ങളറിയാന്‍ അംഗീകൃത സാമ്പത്തിക വിദഗ്ധരുടെ സേവനവും തേടാം.

Read more about: interest savings bond fd
English summary

These Corporate Bonds Offers High Interest And Regular Income Than Bank FD Schemes

These Corporate Bonds Offers High Interest And Regular Income Than Bank FD Schemes. Read More In Malayalam.
Story first published: Thursday, November 24, 2022, 11:15 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X