ഗുണനിലവാരമുള്ള സ്റ്റോക്കുകള്‍ കണ്ടെത്തണം; നിക്ഷേപം നടത്തണം - നിക്ഷേപകരുടെ പോര്‍ട്ട്ഫോളിയോ കൈകാര്യം ചെയ്യുന്ന പിഎംഎസ് ഫണ്ട് മാനേജര്‍മാരുടെ പ്രധാന ദൗത്യമിതാണ്. പറഞ്ഞുവരുമ്പോള്‍ പിഎംഎസ് ഫണ്ട് മാനേജര്‍മാരുടെ പ്രിയപ്പെട്ട 'വിളനിലമാണ്' സ്മോള്‍കാപ്പ് രംഗം. കൃത്യമായ ഗൃഹപാഠം നടത്തി പണമെറിഞ്ഞാല്‍ സ്മോള്‍കാപ്പ് ഓഹരികളില്‍ 'നൂറുമേനി വിളവെടുക്കാം'.

പൊതുവേ 15 മുതല്‍ 25 ഓഹരികള്‍ വരെയാണ് പോര്‍ട്ട്ഫോളിയോ മാനേജര്മാര്മാര് തിരഞ്ഞെടുക്കാറ്. മ്യൂച്വല്‍ ഫണ്ടുകള്‍ പോലെ ഓരോ ത്രൈമാസപാദം കൂടുമ്പോഴും പോര്‍ട്ട്ഫോളിയോയുടെ പ്രകടനം പിഎംഎസ് നിക്ഷേപകര്‍ വിലയിരുത്താറില്ല. അതുകൊണ്ടാണ് മിഡ്കാപ്പ്, സ്മോള്‍കാപ്പ് സ്റ്റോക്കുകളില്‍ കൂടുതല്‍ ധൈര്യത്തോടെ പിഎംഎസ് ഫണ്ട് മാനേജര്‍മാര്‍ ശ്രദ്ധപതിപ്പിക്കുന്നത്.
ഈ അവസരത്തില്‍ രാജ്യത്തെ പിഎംഎസ് ഫണ്ടുകള്‍ ഏറ്റവുമധികം സമാഹരിച്ചിട്ടുള്ള സ്മോള്‍കാപ്പ്, മിഡ്കാപ്പ് ഓഹരികള്‍ ഏതെല്ലാമെന്ന് ചുവടെ കാണാം. ഒക്ടോബര്‍ 31 വരെയുള്ള വിവരങ്ങളാണ് പട്ടികയ്ക്ക് ആധാരം.

വിഐപി ഇന്‍ഡസ്ട്രീസ്
യാത്രകള്‍ക്കും മറ്റും ആവശ്യമായ ലഗ്ഗേജ് ഉത്പന്നങ്ങള്‍ നിര്‍മിക്കുന്ന ഇന്ത്യയിലെ ഏറ്റവും വലിയ കമ്പനിയാണ് വിഐപി ഇന്‍ഡസ്ട്രീസ്. വാസ്തവത്തില്‍ ഏഷ്യയിലെത്തന്നെ ഏറ്റവും വലിയ രണ്ടാമത്തെ ലഗ്ഗേജ് നിര്‍മാതാക്കളാണിവര്‍.
നിലവില്‍ 17 പിഎംഎസ് ഫണ്ടുകള്‍ വിഐപി ഇന്ഡസ്ട്രീസില് നിക്ഷേപം നടത്തിയിട്ടുണ്ട്. MOAT - സ്പെഷ്യല്‍ ഓപ്പര്‍ച്യൂണിറ്റീസ്, ടാറ്റ - എമേര്‍ജിംഗ് ഓപ്പര്‍ച്യൂണിറ്റീസ്, മോത്തിലാല്‍ ഒസ്വാള് - IOP തുടങ്ങിയവ ഇതില്‍പ്പെടും. കമ്പനിയുടെ ഓഹരി വില 735 രൂപ.

കെഎസ്ബി
വ്യാസായിക ആവശ്യങ്ങള്‍ക്കുള്ള പമ്പുകളും വാല്‍വുകളും നിര്‍മിക്കുന്ന ഇന്ത്യയിലെ മുന്‍നിര കമ്പനികളില്‍ ഒന്നാണ് കെഎസ്ബി ലിമിറ്റഡ്. കമ്പനിയുടെ ആസ്ഥാനം പൂനെയാണ്.
നിലവില്‍ 15 പിഎംഎസ് ഫണ്ടുകളില്‍ കെഎസ്ബി സാന്നിധ്യമറിയിക്കുന്നുണ്ട്. ഗ്രീന്‍ പോര്‍ട്ട്ഫോളിയോ - MNC അഡ്വാന്റേജ്, ആനന്ദ് രാത്തി അഡൈ്വസേഴ്സ് - MNC PMS, ഫിലിപ്പ് കാപ്പിറ്റല്‍ - സിഗ്നേച്ചര്‍ ഇന്ത്യ പോര്‍ട്ട്ഫോളിയോ എന്നിവ ഇതില്‍പ്പെടും. കമ്പനിയുടെ ഓഹരി വില 1,910 രൂപ.

ജംമ്ന ഓട്ടോ
വാഹനഘടകങ്ങള്‍ നിര്‍മിക്കുന്ന ഇന്ത്യന്‍ ബഹുരാഷ്ട്ര കമ്പനിയാണ് ജംമ്ന ഓട്ടോ. വാഹനനിര്‍മാണത്തിന് ആവശ്യമായ വിവിധതരം സ്പ്രിങ്ങുകളും സസ്പെന്ഷനുകളും കമ്പനി ഉത്പാദിപ്പിക്കുന്നു. നിലവില്‍ 15 പോര്‍ട്ട്ഫോളിയോ ഫണ്ടുകള്‍ ജംമ്ന ഓട്ടോ ഓഹരികള്‍ സമാഹരിച്ചുവെച്ചിട്ടുണ്ട്. വരണിയം - എമേജര്ജിംഗ് ലീഡര്‍ ഫണ്ട്, സെന്‍ട്രം പിഎംഎസ് - ഡീപ്പ് വാല്യു IV, PGIM ഇന്ത്യ - ഫീനിക്സ് പോര്‍ട്ട്ഫോളിയോ തുടങ്ങിയവ ഇതില്‍പ്പെടും. കമ്പനിയുടെ ഓഹരി വില 106 രൂപ.

സുപ്രജിത്ത് എഞ്ചിനീയറിംഗ്
വാഹനങ്ങള്‍ക്ക് ആവശ്യമായ ഹാലോജന്‍ ബള്‍ബുകളും കേബിളുകളും നിര്‍മിക്കുന്ന ഇന്ത്യയിലെ ഏറ്റവും വലിയ മൂന്നാമത്തെ കമ്പനിയാണ് സുപ്രജിത്ത് എഞ്ചിനീയറിംഗ്. നിലവില്‍ 14 പിഎംഎസ് ഫണ്ടുകള്‍ക്ക് സുപ്രജിത്ത് എഞ്ചിനീയറിംഗില്‍ നിക്ഷേപമുണ്ട്. അവേസ്ത - ഗ്രോത്ത്, മാര്‍സിലസ് - റൈസിംഗ് ജയന്റ്സ്, QRC PMS - ലോംഗ് ടേം ഓപ്പര്‍ച്യൂണിറ്റീസ്, ടാറ്റ - എന്റര്‍പ്രൈസിംഗ് ഇന്ത്യ ഇന്‍വെസ്റ്റ്മെന്റ് തുടങ്ങിയവ ഇതില്‍പ്പെടും. കമ്പനിയുടെ ഓഹരി വില 346 രൂപ.

മയൂര്‍ യുണികോട്ടേഴ്സ്
റെക്സിനും പിവിസി ഫാബ്രിക്കുകളും നിര്‍മിക്കുന്ന കമ്പനിയാണ് മയൂര്‍ യുണികോട്ടേഴ്സ്. നിലവില്‍ 14 പിഎംഎസ് ഫണ്ടുകള്‍ക്ക് കമ്പനിയില്‍ നിക്ഷേപമുണ്ട്. PGIM ഇന്ത്യ - ഫീനിക്സ് പോര്‍ട്ട്ഫോളിയോ, കാര്‍ണീലിയന്‍ കാപ്പിറ്റല്‍ - ഷിഫ്റ്റ് സ്ട്രാറ്റജി, ഷേഡ് - വാല്യു ഫണ്ട് എന്നിവ ഇതില്‍പ്പെടും. കമ്പനിയുടെ ഓഹരി വില 442 രൂപ.

പ്രാജ് ഇന്‍ഡസ്ട്രീസ്
പൂനെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബഹുരാഷ്ട്ര എഞ്ചിനീയറിംഗ് കമ്പനിയാണ് പ്രാജ് ഇന്‍ഡസ്ട്രീസ്. ദക്ഷിണാഫ്രിക്ക, വടക്കെ അമേരിക്ക, ലാറ്റിന്‍ അമേരിക്ക, തായ്ലാന്ഡ്, ഫിലിപ്പൈന്‍സ് എന്നിവടങ്ങളിലും കമ്പനി പ്രവര്‍ത്തിക്കുന്നുണ്ട്. നിലവില്‍ 13 പിഎംഎസ് ഫണ്ടുകളാണ് പ്രാജ് ഇന്‍ഡസ്ട്രീസ് ഓഹരികള്‍ സമാഹരിച്ചുവെച്ചിട്ടുള്ളത്. അവേസ്ത - ഗ്രോത്ത്, ആല്‍ക്കെമി - ഹൈ ഗ്രോത്ത്, ആനന്ദ് രാത്തി അഡൈ്വസേഴ്സ് - ഡെക്കനീയം ഓപ്പര്‍ച്യൂണിറ്റി എന്നിവ ഇതില്‍പ്പെടും. കമ്പനിയുടെ ഓഹരി വില 386 രൂപ.

ഇന്റലക്ട് ഡിസൈന്‍ അറീന
ബാങ്കിംഗ്, ഇന്‍ഷുറന്‍സ് ഉള്‍പ്പെടുന്ന സാമ്പത്തിക സേവനരംഗത്ത് പിടിമുറുക്കുന്ന ടെക്നോളജി കമ്പനിയാണ് ഇന്റലക്ട് ഡിസൈന്‍. നിലവില്‍ 13 പിഎംഎസ് ഫണ്ടുകള്‍ക്ക് ഇന്റലക്ട് ഡിസൈനില്‍ നിക്ഷേപമുണ്ട്. ഇന്‍ക്രെഡ് കാപ്പിറ്റല്‍ - മള്‍ട്ടികാപ്പ് പിഎംഎസ്, നാര്നോലിയ - മള്‍ട്ടികാപ്പ് സ്ട്രാറ്റജി, എംകേ ഇന്‍വെസ്റ്റ്മെന്റ്സ് - ജെംസ് തുടങ്ങിയവ ഇതില്‍പ്പെടും. ഓഹരി വില 457 രൂപ.
Also Read: ക്രെഡിറ്റ് കാര്‍ഡ് കയ്യിലുണ്ടോ? നല്ല രീതിയിൽ ഉപയോഗിക്കാൻ ഈ അഞ്ച് ശീലങ്ങള്‍ പിന്തുടരാം

ഗ്രീന്‍പാനല്‍ ഇന്‍ഡസ്ട്രീസ്
തടി കൊണ്ടുള്ള പാനലുകള്‍ നിര്‍മിക്കുന്ന ഇന്ത്യയിലെ ഏറ്റവും വലിയ കമ്പനിയാണ് ഗ്രീന്‍പാനല്‍ ഇന്‍ഡസ്ട്രീസ്. നിലവില്‍ 12 പിഎംഎസ് ഫണ്ടുകള്‍ക്ക് ഗ്രീന്‍പാനല്‍ ഇന്ഡസ്ട്രീസില് നിക്ഷേപമുണ്ട്. NAFA - സ്മോള്‍കാപ്പ്, ജിയോജിത്ത് - അഡ്വാന്റേജ് പോര്‍ട്ട്ഫോളിയോ, ആനന്ദ് രാത്തി അഡൈ്വസേഴ്സ് - ഡെക്കെനീയം ഓപ്പര്‍ച്യൂണിറ്റി എന്നിവ ഇതില്‍പ്പെടും. കമ്പനിയുടെ ഓഹരി വില 370 രൂപ.

ടിസിഐ എക്സ്പ്രസ്
ലോജിസ്റ്റിക്സ് കമ്പനിയായ ടിസിഐ എക്സ്പ്രസില്‍ 12 പിഎംഎസ് ഫണ്ടുകളാണ് പൈസയിറക്കിയിട്ടുള്ളത്. MOAT - സ്പെഷ്യല്‍ ഓപ്പര്‍ച്യൂണിറ്റീസ് ഫണ്ട്, ആനന്ദ് രാത്തി അഡൈ്വസേഴ്സ് - ഡെക്കനീയം ഓപ്പര്‍ച്യൂണിറ്റി, എഡല്‍വീസ് - ഫോക്ക്സ്ഡ് മിഡ് & സ്മോള്‍ കാപ്പ് എന്നിവ ഇതില്‍പ്പെടും. കമ്പനിയുടെ ഓഹരി വില 1,870 രൂപ.

മാസ്ടെക്ക്
യുഎസിലെയും യുകെയിലെയും ഇന്ത്യയിലെയും പൊതുമേഖലാ, സ്വകാര്യമേഖലാ കമ്പനികള്‍ക്ക് സോഫ്റ്റ്വെയര് സേവനങ്ങള്‍ ലഭ്യമാക്കുന്ന ഇന്ത്യന്‍ ബഹുരാഷ്ട്ര കമ്പനിയാണ് മാസ്ടെക്ക്. 12 പിഎംഎസ് ഫണ്ടുകള്‍ക്ക് മാസ്ടെക്കില്‍ നിക്ഷേപമുണ്ട്. എസ്എംസി ഗ്ലോബല്‍ - ഗ്രോത്ത്, കാര്ണിലിയന് കാപ്പിറ്റല്‍ - ഷിഫ്റ്റ് സ്ട്രാറ്റജി, മോത്തിലാല്‍ ഒസ്വാള് - FMS എന്നിവ ഇതില്‍പ്പെടും. കമ്പനിയുടെ ഓഹരി വില 1,660 രൂപ.

കരൂര്‍ വൈസ്യ ബാങ്ക്
പട്ടികപ്പെടുത്തിയ രാജ്യത്തെ പ്രമുഖ വാണിജ്യ ബാങ്കാണ് കരൂര്‍ വൈസ്യ ബാങ്ക്. തമിഴ്നാട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കരൂര്‍ വൈസ്യ ബാങ്ക് 100 വര്‍ഷത്തിലേറെയുള്ള സേവനം അവകാശപ്പെടുന്നുണ്ട്. നിലവില്‍ 11 പിഎംഎസ് ഫണ്ടുകള്‍ക്കാണ് കരൂര്‍ വൈസ്യ ബാങ്ക് നിക്ഷേപമുള്ളത്. ജിയോജിത്ത് - അഡ്വാന്റേജ് പോര്‍ട്ട്ഫോളിയോ, NAFA - എമേര്‍ജിംഗ് ബ്ലൂചിപ്പ്, ഐസിഐസിഐ പ്രുഡന്‍ഷ്യല്‍ - വാല്യു പോര്‍ട്ട്ഫോളിയോ എന്നിവ ഇതില്‍പ്പെടും. ഓഹരി വില 102 രൂപ.

അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം.
ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.