ബിറ്റ്‌കോയിനിലും ഡോജ് കോയിനിലും നിക്ഷേപിക്കേണമോ? ക്രിപ്‌റ്റോകറന്‍സികളെക്കുറിച്ച് കൂടുതല്‍ അറിയാം

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പുതിയ നിക്ഷേപ മാര്‍ഗമായ ക്രിപ്‌റ്റോ കറന്‍സി ഇതിനോടകം തന്നെ നിരവധി നിക്ഷേപകരെ ആകര്‍ഷിച്ചു കഴിഞ്ഞിട്ടുണ്ട്. മറ്റേതൊരു നിക്ഷേപത്തെയും പോലെ തന്നെ അവയിലേക്ക് പ്രവേശിക്കുന്നതിന് മുമ്പായി എന്താണ് ക്രിപ്‌റ്റോ കറന്‍സികള്‍ എന്നും അവയുടെ പ്രവര്‍ത്തനം എങ്ങനെയാണെന്നുമൊക്കെ വ്യക്തമായി മനസ്സിലാക്കേണ്ടതുണ്ട്. ഒപ്പം നമുക്ക് എത്രമാത്രം റിസ്‌ക് ഏറ്റെടുക്കുവാന്‍ സാധിക്കുമെന്നും ക്രിപ്‌റ്റോ കറന്‍സികളുടെ വിലയിലുണ്ടാകുന്ന നിയന്ത്രണമില്ലാത്ത ഏറ്റക്കുറച്ചിലുകള്‍ നമുക്ക് യോജിച്ചതാണോ എന്നും മനസ്സിലാക്കണം.

 

ക്രിപ്‌റ്റോ കറന്‍സിയില്‍ നിക്ഷേപിക്കുവാന്‍

ക്രിപ്‌റ്റോ കറന്‍സിയില്‍ നിക്ഷേപിക്കുവാന്‍

ക്രിപ്‌റ്റോ കറന്‍സിയില്‍ നിക്ഷേപിക്കുവാന്‍ തയ്യാറെടുക്കുന്ന നിക്ഷേപകര്‍ അറിഞ്ഞിരിക്കേണ്ട പ്രധാനപ്പെട്ട ചില കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നമുക്ക് നോക്കാം. ക്രിപ്‌റ്റോ കറന്‍സി എന്താണ് എന്ന് അധികം പരിചയമില്ലാത്തവരുടെ മനസ്സില്‍ ഇപ്പോള്‍ ഉണ്ടായേക്കാവുന്ന ഒരു ചോദ്യമാണ് എന്താണ് യഥാര്‍ഥത്തില്‍ ക്രിപ്‌റ്റോ കറന്‍സി? അത് ഒരു നിക്ഷേപമാണോ അത് ഒരു കറന്‍സി മാത്രമാണോ?

കറന്‍സിയും ക്രിപ്‌റ്റോ കറന്‍സിയും

കറന്‍സിയും ക്രിപ്‌റ്റോ കറന്‍സിയും

നമുക്കറിയാം, ഒരു കറന്‍സി എന്നത് സ്ഥിരമായതും നിയമ വ്യവസ്ഥാപിതമായി നിയന്ത്രിക്കപ്പെടുന്നതുമാണ്. ഏറ്റവും പ്രധാനമായി കറന്‍സികള്‍ ഉപയോഗിച്ച് നിങ്ങള്‍ക്ക് ചരക്കുകളും സേവനങ്ങളും വാങ്ങിക്കുവാന്‍ കഴിയും. അതേ സമയം ക്രിപ്‌റ്റോ കറന്‍സികള്‍ക്ക് സ്‌റ്റോര്‍ ഓഫ് വാല്യു ഇല്ല. അതായത് അവയുടെ മൂല്യം സ്ഥിരമായി നിലനിര്‍ത്തുന്നവയല്ല എന്നര്‍ഥം. ഒപ്പം ക്രിപ്‌റ്റോ കറന്‍സികള്‍ അസ്ഥിരവുമാണ്. അവയില്‍ മാറ്റങ്ങളുണ്ടാകുന്നത് അതിവേഗത്തിലായിരിക്കും.

ഇന്ത്യയില്‍ ക്രിപ്‌റ്റോ കറന്‍സികള്‍ ഉപയോഗിച്ച് വസ്തുക്കള്‍ വാങ്ങിക്കുവാന്‍ കഴിയുമോ?

ഇന്ത്യയില്‍ ക്രിപ്‌റ്റോ കറന്‍സികള്‍ ഉപയോഗിച്ച് വസ്തുക്കള്‍ വാങ്ങിക്കുവാന്‍ കഴിയുമോ?

നിലവില്‍ ഇന്ത്യയില്‍ നിങ്ങള്‍ക്ക് ക്രിപ്‌റ്റോ കറന്‍സികള്‍ ഉപയോഗിച്ച് യാതൊരു വസ്തുക്കളും വാങ്ങിക്കുവാന്‍ സാധിക്കുകയില്ല. ഉദാഹരണത്തിന് നിങ്ങള്‍ക്ക് ഒരു ലാപ്‌ടോപ് വാങ്ങിക്കണമെന്ന് വിചാരിച്ചാലോ, ഒരു ടിവി വാങ്ങിക്കേണമെന്ന് വിചാരിച്ചാലോ നിങ്ങള്‍ക്ക് ഇപ്പോള്‍ ക്രിപ്‌റ്റോ കറന്‍സികള്‍ ഉപയോഗിച്ച് അത് സാധ്യമല്ല, അതിന് കറന്‍സികള്‍ തന്നെ വേണം.

ക്രിപ്‌റ്റോ കറന്‍സി ഒരു കറന്‍സി അല്ല

ക്രിപ്‌റ്റോ കറന്‍സി ഒരു കറന്‍സി അല്ല

അതായത് നിലവില്‍ ക്രിപ്‌റ്റോ കറന്‍സി ഒരു കറന്‍സി അല്ല. അവ കറന്‍സികളായി സ്വീകരിക്കപ്പെടുന്ന കാലം വരെ, മുന്‍തലമുറയ്ക്ക് സ്വര്‍ണം എന്തായിരുന്നോ, ആ രീതിയിലായിരിക്കും ഇന്നത്തെ തലമുറയ്ക്ക് ക്രിപ്‌റ്റോ കറന്‍സി. അത് ഒരു ആസ്തിയ്ക്ക് സമാനമാണെന്ന് പറയാം. നിങ്ങള്‍ക്ക് മാര്‍ക്കറ്റില്‍ ചെന്ന് നിങ്ങളുടെ പക്കലുള്ള ഇക്വിറ്റി ഷെയറുകള്‍ നല്‍കിക്കൊണ്ട് സാധനങ്ങള്‍ വാങ്ങിക്കുവാന്‍ സാധിക്കുമോ? ഇല്ലല്ലോ. എന്നാല്‍ നിങ്ങളുടെ പക്കലുള്ള പണം ഉപയോഗിച്ച് ഓഹരികളോ സ്വര്‍ണമോ വാങ്ങിക്കുവാനും സാധിക്കും. ഇത് തന്നെയാണ് ക്രിപ്‌റ്റോ കറന്‍സിയും. അതായത് നിലവില്‍ ഒരു യഥാര്‍ഥ കറന്‍സിയേക്കാളും ക്രിപ്‌റ്റോ കറന്‍സികള്‍ക്ക് സാമ്യമുള്ള ആസ്തികളോടാണ് എന്ന് പറയാം.

ക്രിപ്‌റ്റോകറന്‍സിയിലെ നിക്ഷേപകര്‍

ക്രിപ്‌റ്റോകറന്‍സിയിലെ നിക്ഷേപകര്‍

ഏത് തരം നിക്ഷേപകരാണ് ക്രിപ്‌റ്റോകറന്‍സിയില്‍ നിക്ഷേപിക്കുവാന്‍ താത്പര്യപ്പെടുന്നത് ? ഡോജ് കോയിന്‍ (ഡോഗികോയിന്‍) കുതിച്ചുയര്‍ന്ന് തിരിച്ചു വന്നപ്പോഴേക്കും ക്രിപ്‌റ്റോ കറന്‍സികള്‍ വളരെയധികം പേരുടെ ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. നേരത്തേ ഇരുപതുകളില്‍ പ്രായമുള്ള യുവാക്കളാണ് ക്രിപ്‌റ്റോ കറന്‍സി നിക്ഷേപത്തിനായി കൂടുതല്‍ താത്പര്യം കാണിച്ചിരുന്നത്. എന്നാല്‍ ഇന്ന് പ്രായ, വരുമാന ഭേദമന്യേ എല്ലാവര്‍ക്കും ക്രിപ്‌റ്റോകറന്‍സികളെക്കുറിച്ച് കൂടുതല്‍ അറിയുവാന്‍ താത്പര്യപ്പെടുന്നുണ്ട്.

ബിറ്റ്‌കോയിനില്‍ നിക്ഷേപിക്കേണമോ?

ബിറ്റ്‌കോയിനില്‍ നിക്ഷേപിക്കേണമോ?

ബിറ്റ്‌കോയിനില്‍ നിക്ഷേപിക്കേണമോ? ഇത്രയധികം വിലയില്‍ അസ്ഥിരത കാണിക്കുമ്പോള്‍ എത്ര നിക്ഷേപം നടത്തുന്നതാണ് അഭികാമ്യം? ഇനി ഇതൊരു നീര്‍ക്കുമിള മാത്രമാണോ? അങ്ങനെ സംശയങ്ങള്‍ ഇനിയും നിരവധിയാണ്. ഏതെങ്കിലും സക്‌സസ് സ്‌റ്റോറികള്‍ കേട്ട് അതിന്റെ ആവേശത്തില്‍ മാത്രം 10,000 രൂപ ഡോഗി കോയിന്‍ പോലുള്ള ക്രിപ്‌റ്റോയില്‍ നിക്ഷേപിച്ചോളൂ എന്ന് പറയുന്ന വ്യക്തികളുണ്ട്. എന്നാല്‍ നിങ്ങള്‍ക്ക് വ്യക്തമായ ഒരു കാരണമോ, ന്യായമോ ഇല്ലാതെ ക്രിപ്‌റ്റോ കറന്‍സികളില്‍ നിക്ഷേപിക്കരുത്. ഒപ്പം അവയ്ക്ക് പുറകിലെ സാങ്കേതികത്വങ്ങളെക്കുറിച്ചും നിങ്ങള്‍ക്ക് വ്യക്തമായ അറിവുണ്ടാവണം. അല്ലാത്ത പക്ഷം നിങ്ങള്‍ പണം ചിലവഴിക്കുന്നത് ഒരു ചൂതാട്ടത്തിന് സമാനമാണന്നെ പറയുവാന്‍ സാധിക്കൂ, അത് ഒരിക്കലും നിക്ഷേപം അല്ല.

അസ്ഥിരത എന്തുകൊണ്ട്?

അസ്ഥിരത എന്തുകൊണ്ട്?

എന്തുകൊണ്ടാണ് ക്രിപ്രറ്റോ കറന്‍സികള്‍ ഇത്രയും അസ്ഥിരത പ്രകടമാകുന്നത്? കഴിഞ്ഞ ദിവസങ്ങളില്‍ നമുക്കത് വളരെ വ്യക്തമായി മനസ്സിലായതുമാണ്. ഇലോണ്‍ മസ്‌കിന്റെ ഒരൊറ്റ ട്വീറ്റ് മതിയായിരുന്നു എല്ലാ ക്രിപ്‌റ്റോ കറന്‍സികളെയും പേടിപ്പിക്കാന്‍. അതെന്തുകൊണ്ടാണ് സംഭവിക്കുന്നതെന്നറിയാമോ? അതാത് രാജ്യങ്ങളിലെ പ്രത്യേക ഘടകങ്ങളുടെ നിയന്ത്രണത്തിലുള്ളത് കൊണ്ടാണ് ഓഹരി വിപണികളില്‍ ഏറ്റക്കുറച്ചിലുകള്‍ ഉണ്ടാകുന്നത്. ഒപ്പം അവ ഒരു ദിവസം 6-7 മണിക്കൂര്‍ നേരം തുറന്ന് പ്രവര്‍ത്തിക്കുകയും ചെയ്യുന്നു. ഈ സമയങ്ങളില്‍ മാത്രമാണ് നിക്ഷേപകര്‍ക്ക് ഓഹരികള്‍ വില്‍ക്കുവാനും വാങ്ങിക്കുവാനും സാധിക്കുക. മറ്റ് ചില ഘടകങ്ങളോടൊപ്പം ആ വില്‍ക്കലും വാങ്ങലുമാണ് വിപണിയുടെ ഏറ്റക്കുറച്ചിലുകള്‍ക്ക് കാരണമാകുന്നത്.

ക്രിപ്‌റ്റോ വിപണി

ക്രിപ്‌റ്റോ വിപണി

എന്നാല്‍ ക്രിപ്‌റ്റോ വിപണി ഉറങ്ങാറേയില്ല. ഒരു വര്‍ഷത്തെ 365 ദിവസവും 24/7 സമയവും അത് തുറന്ന് പ്രവര്‍ത്തിച്ചു കൊണ്ടേയിരിക്കുകയാണ്. ഒപ്പം അതൊരു രാജ്യാന്തര വിപണി കൂടിയാണ്. നിങ്ങള്‍ക്ക് ഇന്ത്യയില്‍ നിന്ന് ബിറ്റ്‌കോയിന്‍ വാങ്ങിക്കാം. അതേസമയം അമേരിക്കയിലിരിക്കുന്ന ഒരു വ്യക്തിയ്ക്ക് അതേ ബിറ്റ്‌കോയിന്‍ വാങ്ങിക്കുകയോ വില്‍ക്കുകയോ ചെയ്യുവാന്‍ സാധിക്കും. ആ ഇടപാടുകളുടെ വ്യാപ്തി ഒന്നോര്‍ത്ത് നോക്കിക്കേ.

നിക്ഷേപം വളരെ കുറച്ച് മതി

നിക്ഷേപം വളരെ കുറച്ച് മതി

ക്രിപ്‌റ്റോ കറന്‍സികളില്‍ നിക്ഷേപിക്കുന്നതിനായി മുമ്പായി ചെയ്യേണ്ടത് അവയെക്കുറിച്ച് പൂര്‍ണമായും മനസ്സിലാക്കുവാന്‍ ശ്രമിക്കുക എന്നതാണ്. നിങ്ങള്‍ക്ക് വെറുതേ കളയുവാന്‍ ആവശ്യത്തിലധികം പണം കൈയ്യില്‍ സ്വന്തമായി ഇല്ലെങ്കില്‍ അല്ലാതെ നിങ്ങളുടെ ആകെ നിക്ഷേപത്തിന്റെ 2 -3 ശതമാനത്തില്‍ അധികം ക്രിപ്‌റ്റോ കറന്‍സികളില്‍ നിക്ഷേപിക്കരുത്. അല്ലാത്ത പക്ഷം രാജ്യത്തെ ക്രിപ്‌റ്റോ കറന്‍സി വിപണിയില്‍ സര്‍ക്കാര്‍ തലത്തിലുള്ള ഇടപെടലുകളും നിയന്ത്രണങ്ങളും കടന്നുവരുന്നത് വരെ കാത്തിരിക്കാം.

എന്തൊക്കെ ശ്രദ്ധിക്കാം?

എന്തൊക്കെ ശ്രദ്ധിക്കാം?

നിങ്ങള്‍ നിക്ഷേപിക്കാന്‍ ആഗ്രഹിക്കുന്ന ക്രിപ്‌റ്റോ കറന്‍സിയുടെ പ്രോസ്‌പെക്ടസ് കൃത്യമായി വായിക്കുക. ആരാണ് ആ ക്രിപ്‌റ്റോ കറന്‍സിയുടെ സ്ഥാപകര്‍ എന്ന് മനസ്സിലാക്കുക. കോയിന്റെ വിതരണവും ലഭ്യതയും അറിയുക. ഈ ഘടകങ്ങള്‍ പരിശോധിച്ചാല്‍ ആ ക്രിപ്‌റ്റോ കറന്‍സിയുടെ അസ്ഥിരത തിരിച്ചറിയുവാന്‍ നമുക്ക് സാധിക്കും.

Read more about: cryptocurrency
English summary

Want to invest in Bitcoin and Dogecoin in 2021? Learn more about cryptocurrencies | ബിറ്റ്‌കോയിനിലും ഡോജ് കോയിനിലും നിക്ഷേപിക്കേണമോ? ക്രിപ്‌റ്റോകറന്‍സികളെക്കുറിച്ച് കൂടുതല്‍ അറിയാം

Want to invest in Bitcoin and Dogecoin in 2021? Learn more about cryptocurrencies
Story first published: Monday, May 31, 2021, 11:21 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X