ഓഹരി വിപണിയില്‍ തിളങ്ങാനിതാ 5 വിജയ മന്ത്രങ്ങള്‍!

ഓഹരി വിപണിയില്‍ നിന്ന് ഇരട്ടിക്കിരട്ടി ലാഭം നേടാന്‍ സാധിക്കുമെന്നത് പോലെ തന്നെ അതില്‍ അത്രത്തോളം റിസ്‌ക് ഘടകങ്ങളും അടങ്ങിയിട്ടുണ്ട്.

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഓഹരി വിപണിയില്‍ നിന്ന് ഇരട്ടിക്കിരട്ടി ലാഭം നേടാന്‍ സാധിക്കുമെന്നത് പോലെ തന്നെ അതില്‍ അത്രത്തോളം റിസ്‌ക് ഘടകങ്ങളും അടങ്ങിയിട്ടുണ്ട്. ഈ റിസ്‌കുകളെയെല്ലാം മറി കടന്ന് എങ്ങനെ ഓഹരി വിപണിയില്‍ നിന്ന് നേട്ടം കൊയ്യാം എന്നതാണ് നമുക്ക് മുന്നിലെ ചോദ്യം. ഓഹരി വിപണിയിലെ വിജയത്തിലേക്ക് എളുപ്പ വഴികള്‍ ഒന്നും തന്നെയില്ല. എല്ലാവര്‍ക്കും പരീക്ഷിച്ചു വിജയിക്കാവുന്ന പ്രത്യേക നിക്ഷേപ തന്ത്രങ്ങളുമില്ല. എന്നാല്‍ നഷ്ട സാധ്യതകള്‍ പരമാവധി ഒഴിവാക്കുവാനും വിജയ സാധ്യത ഉയര്‍ത്തുവാനും സാധിക്കുന്ന ചില കാര്യങ്ങളുണ്ട്. അവയെ നമുക്ക് ഓഹരി വിപണിയിലെ 5 വിജയ മന്ത്രങ്ങള്‍ എന്ന് വിളിക്കാം.

1. പ്രായോഗിക പ്രതീക്ഷ

1. പ്രായോഗിക പ്രതീക്ഷ

ഓഹരി വിപണിയില്‍ വിജയം കൈകവരിക്കുന്നതിനുള്ള ഏറ്റവും പ്രധാനപ്പെട്ട മന്ത്രമാണിത്. നിങ്ങള്‍ക്ക് എന്താണ് ലഭിക്കുന്ന എന്ന പൂര്‍ണ യാഥാര്‍ഥ്യ ബോധത്തോടു കൂടി വേണം ഓഹരി വിപണിയില്‍ പ്രവേശിക്കുവാന്‍. അമിത പ്രതീക്ഷകളുമായി ഓഹരി വിപണിയില്‍ നിക്ഷേപം ആരംഭിക്കരുത്.

ഒറ്റ രാത്രി കൊണ്ട് 100 ശതമാനം ആദായം തിരികെ തരുന്ന യാതൊരു പദ്ധതികളുമില്ല. വിപണിയില്‍ നിന്ന് സമ്പാദ്യം നേടണമെങ്കില്‍ ആവശ്യത്തിന് ക്ഷമ വേണം. വലിയ റിസ്‌ക് എടുത്ത് നിക്ഷേപമാകെ ഇല്ലാതാക്കി കളയുന്നതിന് പകരം ശക്തിയേറിയതും സ്ഥിരതയുളളതുമായ ഒരു ഇടപെടല്‍ രീതി സ്വീകരിക്കാം. നിങ്ങള്‍ 1 ശതമാനം നേട്ടം മാത്രമേ ഒരു മാസം ഉണ്ടാക്കിയുള്ളു എന്ന് കരുതുക. 12 മാസങ്ങള്‍ കൊണ്ട് അത് 12 ശതമാനമാകുമല്ലോ എന്ന ഉത്സാഹത്തോടെ മുന്നോട്ട് പോവുക. ഇതാണ് ഓഹരി വിപണിയില്‍ വേണ്ടത്.

2. ബാക്ക്‌ടെസ്റ്റഡ് സ്ട്രാറ്റജികള്‍ ഉപയോഗിക്കുക

2. ബാക്ക്‌ടെസ്റ്റഡ് സ്ട്രാറ്റജികള്‍ ഉപയോഗിക്കുക

ഓട്ടോമേറ്റഡ് ട്രേഡിംഗിലാണ് ഇത് ഉപയോഗിക്കേണ്ടത്. അമച്വര്‍ നിക്ഷേപകര്‍ക്കുള്ള ഏറ്റവും മികച്ച ഓഹരി വിപണനത്തിനുള്ള മാര്‍ഗങ്ങളിലൊന്നാണ് ഓട്ടോമേറ്റഡ് ട്രേഡിംഗ്. നിങ്ങള്‍ക്ക് വിപണിയില്‍ നിന്നും ലാഭം നേടുവാനുള്ള നടപടിക്രമങ്ങളാണ് ട്രേഡിംഗ് സ്ട്രാറ്റജി. എന്നാല്‍ ഒരു സ്ട്രാറ്റജി നടപ്പാക്കും മുമ്പായി അത് ബാക്ക് ടെസ്റ്റഡ് ആണോ എന്ന് പരിശോധിക്കുക. പഴയ ഡാറ്റകളില്‍ സ്ട്ര്ാറ്റജി നടപ്പാക്കിക്കൊണ്ട് ബാക്ക് ടെസ്റ്റിംഗ് നടത്തുന്നത്. അവിടെ മികച്ച റിസള്‍ട്ട് നല്‍കുന്ന സ്ട്രാറ്റജിയാണെങ്കില്‍ നിലവിലെ വിപണിയില്‍ നിന്നും നേട്ടം നേടിത്തരുവാനുള്ള സാധ്യതകള്‍ ഏറെയാണ്.

3. വികാരങ്ങള്‍ നിയന്ത്രിക്കുക

3. വികാരങ്ങള്‍ നിയന്ത്രിക്കുക

വിപണിയില്‍ മികച്ച പ്രകടനം കാഴ്ച വയ്ക്കുകയും അതില്‍ നിന്നും നേട്ടം കൈവരിക്കുകയും വേണമെങ്കില്‍ നിങ്ങള്‍ നിങ്ങളുടെ വികാരങ്ങള്‍ക്ക് തടയിടേണ്ടതുണ്ട്. വിപണിയുടെ ഉയര്‍ച്ച താഴ്ചകള്‍ക്കനുസരിച്ച് നിക്ഷേപകര്‍ക്ക് ഭയവും, അത്യാഗ്രഹവും ഉണ്ടാവുക സ്വാഭാവികമാണ്. എന്നാല്‍ ഓഹരി വിപണിയിലെ വിനിമയങ്ങളില്‍ ഇത്തരം വികാരങ്ങള്‍ പ്രകടിപ്പിക്കുന്നത് അപകടകരമാണ്.

4. വ്യവഹാരത്തിന് ശേഷമുള്ള വിശകലനം

4. വ്യവഹാരത്തിന് ശേഷമുള്ള വിശകലനം

നിങ്ങള്‍ വിപണിയില്‍ നിന്ന് ഉണ്ടാക്കിയത് നേട്ടമോ നഷ്ടമോ ആയിക്കൊള്ളട്ടെ. നിങ്ങളുടെ വിപണിയിലെ വിനിമയങ്ങള്‍ കൃത്യമായി വിശകലനം ചെയ്യേണ്ടതുണ്ട്. നിങ്ങള്‍ക്ക് നേട്ടമാണ് ഉണ്ടായതെങ്കില്‍, എന്തൊക്കെ കാരണങ്ങളാണ് നിങ്ങളെ വിജയത്തിലേക്ക് നയിച്ചതെന്ന് അപ്പോള്‍ നിങ്ങള്‍ക്ക് മനസ്സിലാകും. ഇനി നിങ്ങള്‍ക്ക് വിപണിയില്‍ നിന്ന് നഷ്ടമാണ് നേരിടേണ്ടി വന്നതെങ്കില്‍ നിങ്ങള്‍ക്ക് എവിടെയൊക്കെയാണ് തെറ്റുകള്‍ സംഭവിച്ചതെന്ന് മനസ്സിലാക്കുവാനും അത് വീണ്ടും ആവര്‍ത്തിക്കാതിരിക്കുവാനും സാധിക്കും.

5. അറിവുകള്‍ നേടുക

5. അറിവുകള്‍ നേടുക

ഓഹരി വിപണിയിലെ നിക്ഷേപകന്റെ ഏറ്റവും മൂര്‍ച്ചയുള്ള ആയുധം അയാളുടെ പക്കലുള്ള അറിവാണ്. പഠിക്കുവാനും അറിവു നേടാനുമുള്ള അഭിവാജ്ഞ എപ്പോഴും നിലനിര്‍ത്തുക. വിജയിച്ച മിക്ക ട്രേഡര്‍മാരും അതിന്റ് ക്രെഡിറ്റ് നല്‍കുന്നത് അവരുടെ അറിവിനാണെന്നത് ഓര്‍ക്കുക.

ഓഹരി വിപണിയിലേക്ക് കടക്കും മുമ്പായി ഈ 5 വിജയ മന്ത്രങ്ങള്‍ മനസ്സില്‍ ഉറപ്പാക്കൂ. ഓഹരി വിപണിയില്‍ നിന്നും നേട്ടങ്ങള്‍ സ്വന്തമാക്കൂ.

 

മുകളില്‍ സൂചിപ്പിച്ച ലേഖനം പൂര്‍ണ്ണമായും വിവര ആവശ്യങ്ങള്‍ക്കുള്ളതാണ്. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും രചയിതാവും ഉത്തരവാദികളല്ല.

Read more about: smart investment stock exchange
English summary

What Are The Tips One Should Follow To Shine In Stock Market|ഓഹരി വിപണിയില്‍ തിളങ്ങാനിതാ 5 വിജയ മന്ത്രങ്ങള്‍!

What Are The Tips One Should Follow To Shine In Stock Market
Story first published: Monday, June 14, 2021, 17:46 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X