ഇന്ത്യയിലെ സ്വർണം വളരെ പ്രധാനപ്പെട്ട ഒരു സ്വത്തായാണ് കണക്കാക്കുന്നത്. ഒരു റിപ്പോർട്ട് അനുസരിച്ച്, അഖിലേന്ത്യാ അടിസ്ഥാനത്തിൽ പ്രതിദിന ശരാശരി സ്വർണ്ണ ഉപഭോഗം 250-300 കിലോഗ്രാം വരെയാണ്. ഇന്ത്യയിലെ ഉത്സവങ്ങളുടെയും വിവാഹ ആഘോഷങ്ങളുടെയും അവിഭാജ്യ ഘടകമാണ് സ്വർണ്ണം. അതുകൊണ്ട് തന്നെ ഇന്ത്യയിൽ സ്വർണം വാങ്ങുന്നതിനുള്ള ഒന്നിലധികം ഓപ്ഷനുകളുമുണ്ട്. അവ എന്തൊക്കെയാണെന്ന് പരിശോധിക്കാം.

ഓൺലൈൻ ഗോൾഡ് / ഇ-ഗോൾഡ്
കുറച്ചുകാലം മുമ്പ്, നാഷണൽ സ്പോട്ട് എക്സ്ചേഞ്ച് ലിമിറ്റഡ് (എൻഎസ്‌ഇഎൽ) ഇ-ഗോൾഡ് പോലുള്ള ചരക്കുകൾക്കായി ഒരു ഇ-സീരീസ് കൊണ്ടുവന്നിരുന്നു. ഈ സ്കീം അനുസരിച്ച് നിങ്ങൾക്ക് സ്വർണം വാങ്ങാനും ഒരു ഡീമാറ്റ് അക്കൗണ്ടിൽ സൂക്ഷിക്കാനും സാധിക്കുമായിരുന്നു. അത് നിങ്ങളുടെ സൌകര്യത്തിനനുസരിച്ച് ഭൌതിക സ്വർണ്ണമാക്കി മാറ്റുകയും ചെയ്യാം. ചെറിയ തുകയിൽ മുതൽ നിങ്ങൾക്ക് നിക്ഷേപം നടത്താം.
സ്വർണത്തിന് എക്കാലത്തെയും ഉയർന്ന വില; പവന് 30000ലേയ്ക്ക്, വിവാഹക്കാർ കുടുങ്ങും

ട്രേഡിംഗ് അക്കൗണ്ട് തുറക്കൽ
അംഗീകൃത എൻഎസ്‌ഇഎൽ ഡിപോസിറ്ററി പങ്കാളിയുമായി ഏത് വ്യക്തിക്കും ഒരു ട്രേഡിംഗ് അക്കൗണ്ട് തുറക്കാൻ കഴിയും. അക്കൗണ്ട് തുറന്നതിനുശേഷം, ഇ-ഗോൾഡ് ഒരു ഗ്രാം സ്വർണ്ണത്തിന് തുല്യമായ മറ്റേതൊരു ഷെയറിനേയും പോലെ എക്സ്ചേഞ്ചിൽ വ്യാപാരം നടത്താൻ കഴിയും. ഒരു നിക്ഷേപകന് മാർക്കറ്റ് സമയങ്ങളിൽ ഡീമാറ്റ് യൂണിറ്റുകൾ വാങ്ങാനും വിൽക്കാനും കഴിയും. മാത്രമല്ല അതിന്റെ ഇടപാടുകൾ ഏതാനും ദിവസങ്ങൾക്കുള്ളിൽ പൂർത്തിയാകുകയും ചെയ്യും. ഡീമാറ്റ് രൂപത്തിൽ സ്വർണം ഉള്ളവർക്ക്, റീ-മെറ്റീരിയലൈസേഷൻ ചാർജുകളും വാറ്റും ബാധകമാകും. ഇത് ചരക്കുകളുടെ മൊത്തം മൂല്യത്തിന്റെ 1 ശതമാനമാണ്.

സ്വർണ്ണ നാണയങ്ങൾ, ബാറുകൾ, ആഭരണങ്ങൾ
ബാങ്കുകൾ സ്വർണ്ണ നാണയങ്ങളും ബാറുകളും വിൽക്കുമ്പോൾ ജ്വല്ലറികളിൽ നിന്ന് ആഭരണങ്ങൾ വാങ്ങാം. സ്വർണ്ണം വാങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട പ്രധാന കാര്യം അതിന്റെ ഗുണനിലവാരം സൂചിപ്പിക്കുന്ന 'അസ്സെ സർട്ടിഫിക്കേഷൻ' ആണ്. ബാറുകളുടെയും നാണയങ്ങളുടെയും ഭാരം 0.5-50 ഗ്രാം വരെയാണ്. പ്രതിമാസ ഗഡുക്കളായി സ്വർണം വിൽക്കുന്ന മുത്തൂത്ത് ഫിൻകോർപ്പിന്റെ സ്വർണവർഷം, തനിഷ്ക് ഇന്ത്യയുടെ ഗോൾഡ് ഹാർവെസ്റ്റ്, ബജാജ് ക്യാപിറ്റലിന്റെ ഈസി ഗോൾഡ് തുടങ്ങിയ ലാഭകരമായ പദ്ധതികളും ഉണ്ട്.
സ്വർണത്തിന് പൊള്ളും വില, സർവ്വകാല റെക്കോർഡും കടന്ന് കുതിക്കുന്നു

ഹാൾമാർക്കും സർട്ടിഫിക്കേഷനും
ബിഐഎസ് അംഗീകൃത അസേയിംഗ്, ഹാൾമാർക്കിംഗ് കേന്ദ്രത്തിൽ നിന്ന് ബിഐഎസ് സർട്ടിഫൈഡ് ജ്വല്ലറികൾക്ക് ഹാൾമാർക്ക് ചെയ്ത ആഭരണങ്ങൾ വാങ്ങാം. ഹാൾമാർക്കിന് അഞ്ച് ഘടകങ്ങളുണ്ട് - ബിഐഎസ് മാർക്ക്, ഫൈനസ് നമ്പർ അസ്സേയിംഗ്, ഹാൾമാർക്കിംഗ് സെന്ററിന്റെ അടയാളം, ജ്വല്ലറിയുടെ തിരിച്ചറിയൽ അടയാളം, അടയാളപ്പെടുത്തിയ വർഷം. ഉൽപ്പന്നത്തിൽ ഇവ അച്ചടിക്കണം.
സ്വർണം അലമാരയിൽ സൂക്ഷിച്ചിട്ട് എന്തുകാര്യം? ആഭരണങ്ങൾ സുരക്ഷിതമാക്കാം, ഒപ്പം കാശും നേടാം