ഐപിഒകളില്‍ നിക്ഷേപിക്കാന്‍ തയ്യാറെടുക്കുകയാണോ ? അറിയാം ഇക്കാര്യങ്ങള്‍

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നിക്ഷേപകര്‍ ഏറെ പ്രതീക്ഷയോടെയും താത്പ്പര്യത്തോടെയും കാണുന്നവയാണ് ഐപിഒകള്‍ അഥവാ ഇനീഷ്യല്‍ പബ്ലിക് ഓഫര്‍. ഒരു പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയുടെ പ്രാഥമിക ഓഹരി വില്‍പ്പനയാണിത്. വിപണിയില്‍ പുതുതായി പ്രഖ്യാപിക്കപ്പെടുന്ന ഐപിഒകള്‍ക്ക് ലഭിക്കുന്ന മികച്ച പ്രതികരണത്തിലൂടെ ഐപിഒ നിക്ഷേപത്തെ ഏറെ താത്പര്യത്തോടെയാണ് നിക്ഷേപകര്‍ നോക്കിക്കാണുന്നുവെന്നത് വ്യക്തമാണ്.

 
ഐപിഒകളില്‍ നിക്ഷേപിക്കാന്‍ തയ്യാറെടുക്കുകയാണോ ? അറിയാം ഇക്കാര്യങ്ങള്‍

2020 വര്‍ഷത്തില്‍ ഇനീഷ്യല്‍ പബ്ലിക്ക് ഓഫര്‍ വഴി 43,800 കോടി രൂപയാണ് രാജ്യത്തെ കമ്പനികള്‍ സമാഹരിച്ചത്. 2021 ലെ ആദ്യ രണ്ട് മാസങ്ങള്‍ക്കുള്ളില്‍ എട്ട് കമ്പനികളിലായി ആകെ 12,720 കോടി രൂപ ഐപിഒ വഴി സമാഹരിച്ചിട്ടുണ്ട്. മാര്‍ച്ച് മാസത്തില്‍ 16 പുതിയ കമ്പനികള്‍ ഐപിഒയുമായി വിപണിയില്‍ എത്തുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

രാജ്യത്തെ സമ്പദ് വ്യവസ്ഥയിന്മേലുള്ള ശുഭാപ്തി വിശ്വാസം, ഓഹരി വിപണിയിലെ മുന്നേറ്റം, ഐപിഒ മുന്നോട്ട് വയ്ക്കുന്ന കമ്പനികളുടെ മെച്ചപ്പെട്ട പ്രകടനം തുടങ്ങി ഐപിഒയിലേക്ക് നിക്ഷേപകരെ ആകര്‍ഷിക്കുന്ന ഘടകങ്ങള്‍ പലതാണ്.

എന്നാല്‍ നിക്ഷേപത്തിന് അനുകൂലമായ ഐപിഒകള്‍ ഏതൊക്കെയാണ്? ഏതില്‍ നിക്ഷേപിച്ചാലാണ് കൂടുതല്‍ നേട്ടമുണ്ടാവുക ? തുടങ്ങി ഐപിഒയില്‍ നിക്ഷേപിക്കാനായി ഒരുങ്ങുന്നവരില്‍ നിരവധി ചോദ്യങ്ങളുണ്ടാകാറുണ്ട്. ഒരു മികച്ച ഓഹരി കണ്ടെത്തുന്നതിന് സമാനമാണ് മികച്ച ഐപിഒ ഏതെന്ന് കണ്ടെത്തുന്നത്. ഇതിനായി എന്തൊക്കെ കാര്യങ്ങള്‍ പ്രധാനമായും ശ്രദ്ധിക്കേണമെന്ന് നമുക്ക് നോക്കാം.

കമ്പനിയുടെ ബിസിനസ് കാര്യങ്ങളെക്കുറിച്ച് മനസ്സിലാക്കുക എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. ഒപ്പം കമ്പനിയുടെ മാനേജ്‌മെന്റ്, ധനകാര്യം തുടങ്ങിയ കാര്യങ്ങളെക്കുറിച്ചും നല്ല ധാരണയുണ്ടാകണം. എന്തൊക്കെയാണ് കമ്പനി മുന്നോട്ട് വയ്ക്കുന്ന പ്രധാന മൂല്യങ്ങള്‍, നയങ്ങള്‍, കമ്പനിയുടെ ലക്ഷ്യങ്ങളെന്ത് എന്നിവയൊക്കെ വ്യക്തമായി മനസ്സിലാക്കുന്നത് നമ്മുടെ തിരഞ്ഞെടുപ്പില്‍ തെറ്റു സംഭവിക്കാതിരിക്കാന്‍ സഹായിക്കും. വിപണിയില്‍ കമ്പനിയുടെ സ്ഥാനമെന്തെന്നും മത്സരക്ഷമതയുള്ളതാണോയെന്നും ഉറപ്പുവരുത്തിയതിന് ശേഷം മാത്രമായിരിക്കണം നാം നിക്ഷേപത്തിന് ഒരുങ്ങേണ്ടത്. കമ്പനിയുടെ പ്രൊമോട്ടര്‍മാര്‍, മാനേജ്മെന്റ് അംഗങ്ങള്‍ തുടങ്ങിയവരുടെ യോഗ്യത, വിശ്വാസ്യത എന്നിവയെ കുറിച്ച് നിക്ഷേപകര്‍ അറിഞ്ഞിരിക്കണം.

ഐപിഒ നടത്തുന്ന കമ്പനികള്‍ സെക്യൂരിറ്റീസ് ആന്‍ഡ് എക്സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യയ്ക്ക് (സെബി) മുമ്പാകെ ഡ്രാഫ്റ്റ് റെഡ് ഹേറിങ് പ്രോസ്പെക്ടസ് (ഡിആര്‍എച്ച്പി) സമര്‍പ്പിക്കണം എന്ന വ്യവസ്ഥ നിലവിലുണ്ട്. കമ്പനിയെ സംബന്ധിക്കുന്ന സാമ്പത്തിക-സാമ്പത്തിക ഇതര കാര്യങ്ങളുടെ സ്രോതസ്സാണ് ഈ ഡോക്യുമെന്റ്. ഇത് വായിക്കുന്നത് കമ്പനിയെ കുറിച്ചുള്ള വിശദാംശങ്ങള്‍ അറിയാന്‍ സഹായിക്കും.

വിപണിയില്‍ കമ്പനിയ്ക്കുള്ള വളര്‍ച്ചാ അവസരങ്ങള്‍, കമ്പനിയുടെ സ്ഥാനം, മത്സര ക്ഷമത, മാനേജ്മെന്റിന്റെ ട്രാക് റെക്കോര്‍ഡ്, ഐപിഒയ്ക്ക് മുമ്പും ശേഷവുമുള്ള പ്രൊമോട്ടര്‍മാരുടെ ഓഹരി വിഹിതം, പ്രൈവറ്റ് ഇക്വിറ്റി പങ്കാളിത്തം പോലുള്ള കാര്യങ്ങളും നിക്ഷേപത്തിനൊരുങ്ങുന്നവര്‍ വിശകലനം ചെയ്യേണ്ടതുണ്ട്. കമ്പനിയുടെ ലാഭം, വരുമാനം, വളര്‍ച്ച, മൂലധന ഘടന, വരുമാന അനുപാതം എന്നിവയും വിലയിരുത്തണം.

പ്രത്യേക സേവനങ്ങള്‍ ലഭ്യമാക്കുന്നതും പ്രവര്‍ത്തന മേഖലയില്‍ നേതൃനിരയിലുള്ളതും ലിസ്റ്റിങ് ദിനത്തിലെ നേട്ടത്തിനും അപ്പുറം ദീര്‍ഘകാലയളവില്‍ മികച്ച പ്രകടനം കാഴ്ചവെയ്ക്കാന്‍ സാധ്യത ഉള്ളതുമായ കമ്പനികളുടെ ഐപിഒയാണ് നിക്ഷേപത്തിന് അനുയോജ്യമെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.

Read more about: ipo
English summary

what are things you kept in mind before investing in an initial public offer

what are things you kept in mind before investing in an initial public offer
Story first published: Tuesday, March 16, 2021, 18:20 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X