വില്‍പ്പത്രം എന്താണെന്ന് നമുക്കെല്ലാവര്‍ക്കും അറിയാം. നമ്മുടെ മരണ ശേഷം നമ്മുടെ സമ്പാദ്യവും സ്വത്തുവകകളുടേയും ഉടമസ്ഥാവകാശം ആര്‍ക്കാണ് അല്ലെങ്കില്‍ ആര്‍ക്കൊക്കെയാണ് എന്ന് വ്യക്തമാക്കുന്ന രേഖയാണ് വില്‍ അഥവാ വില്‍പ്പത്രം.
വില്‍പ്പത്രം എന്താണെന്ന് നമുക്കെല്ലാവര്‍ക്കും അറിയാം. നമ്മുടെ മരണ ശേഷം നമ്മുടെ സമ്പാദ്യവും സ്വത്തുവകകളുടേയും ഉടമസ്ഥാവകാശം ആര്‍ക്കാണ് അല്ലെങ്കില്‍ ആര്‍ക്കൊക്കെയാണ് എന്ന് വ്യക്തമാക്കുന്ന രേഖയാണ് വില്‍ അഥവാ വില്‍പ്പത്രം. വില്‍പ്പത്രം രേഖപ്പെടുന്നത് നിയമപരമായ പിന്തുടര്‍ച്ചാവകാശികള്‍ക്കും നോമിനികള്‍ക്കും വൈകാരികമായും സാമ്പത്തീകമായും ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കുന്ന ഒന്നാണ്.

എങ്ങനെയാണ് ഒരു വ്യക്തിയുടെ ആസ്തികളും ബാധ്യതകളും അയാളുടെ മരണ ശേഷം പ്രസ്തുത വ്യക്തിയുടെ പിന്തുടര്ച്ചാവകാശികള്ക്കിടയില് വിഭജിക്കേണ്ടത് എന്നതാണ് വില്‍പ്പത്രത്തിലൂടെ വ്യക്തമാക്കുന്നത്. അതാണ് വില്‍പ്പത്രത്തിന്റെ ലക്ഷ്യവും.
വില്‍പ്പത്രം എഴുതുന്നതിന് മുമ്പായി തന്റെ പേരിലുള്ള ആസ്തികളും ബാധ്യതകളും പട്ടികപ്പെടുത്തണം. പണം, ഓഹരികള്‍, സ്വര്‍ണം തുടങ്ങിയ മൂവബിള്‍ അസറ്റുകളും, ഭൂമി, കെട്ടിടങ്ങള്‍ തുടങ്ങിയ ഇമ്മൂവബിള്‍ ആസ്തികളുമെല്ലാം ഇതില്‍ ഉള്‍പ്പെടും. ബാധ്യതകളായ വായ്പകള്‍ ഉള്‍പ്പെടെയുള്ളവ ആകെ ആസ്തികളില്‍ നിന്നും കിഴിയ്ക്കണം. ഇത് വില്‍പ്പത്രം എഴുതുന്ന വ്യക്തി, അഥവാ ടെസ്റ്റേറ്ററുടെ ആകെ ആസ്തിയുടെ അളവില്‍ കുറവ് വരുത്തും.
ആസ്തികള്‍ ഓരോന്നും ആര്‍ക്ക് ഏത് തരത്തില്‍ വിഭജിക്കണമെന്ന് കൃത്യമായി വ്യക്തമാക്കിയിരിക്കണം. അല്ലാത്ത പക്ഷം അത് ബന്ധുക്കള്‍ക്കിടയില്‍ കലഹത്തിന് കാരണമായേക്കാം.
വില്‍പ്പത്രത്തിന്റെ എക്സീക്യൂട്ടര് ആയി ഒന്നോ അതിലധികമോ വ്യക്തികളെ തെരഞ്ഞെടുക്കണം. വില്‍പ്പത്രത്തില്‍ പറഞ്ഞിരിക്കുന്ന പ്രകാരം ആസ്തിയും ബാധ്യതകളും വിഭജിച്ച് ഒഴിവാക്കുന്ന ചുമതല ഈ എക്സിക്യൂട്ടര്‍ക്ക് ആയിരിക്കും. ഈ എക്സിക്യൂട്ടര്‍ എപ്പോഴും ടെസ്റ്റേറ്ററെക്കാള് പ്രായം കുറഞ്ഞ വ്യക്തി ആയിരിക്കണം. ടെസ്റ്റേറ്ററെക്കാള് മുമ്പ് എക്സിക്യൂട്ടറുടെ മരണം സംഭവിക്കുവാനുള്ള സാധ്യത ഒഴിവാക്കുവാനുള്ള മുന്‍കരുതലാണിത്.
പക്ഷഭേദമില്ലാത്ത രണ്ട് വ്യക്തികള്‍ വില്‍പ്പത്രത്തിന്റെ സാക്ഷികളായുണ്ടായിരിക്കണം. പൂര്‍ണ ബോധത്തോടെയും സ്വയം താത്പര്യത്തോടെയുമാണ് ടെസ്റ്റേറ്റര്‍ വില്‍പ്പത്രം തയ്യാറാക്കിയിരിക്കുന്നതെന്ന് അവര്‍ സാക്ഷ്യം പറയേണ്ടതുണ്ട്. സാധാരണയായി ഡോക്ടര്‍മാര്‍, വക്കീല്‍, സിഎ ഉദ്യോഗസ്ഥര്‍ തുടങ്ങിയവരെയാണ് ഈ ജോലി ഏല്‍പ്പിക്കാറ്. സാക്ഷിയുടെ പേര്, വിലാസം, ബന്ധപ്പെടാനുള്ള ഫോണ്‍ നമ്പര്‍ എന്നിവയും ചേര്‍ക്കേണ്ടതുണ്ട്.
നിങ്ങളുടെ വില്‍പ്പത്രം രജിസ്റ്റര്‍ ചെയ്യണമെന്ന് നിയമപരമായി നിര്‍ബന്ധമൊന്നുമില്ല. എന്നാല്‍ പിന്‍ഗാമികള്‍ വില്‍പ്പത്രത്തെ എതിര്‍ക്കാന്‍ സാധ്യതയുണ്ട് എന്ന് ടെസ്റ്റേറ്റര്ക്ക് തോന്നിയാല്‍ വില്‍പ്പത്രം രജിസ്റ്റര്‍ ചെയ്യാം. ക്യാമറയ്ക്ക് മുന്നില്‍ ടെസ്റ്റേറ്റര്‍ വില്‍പ്പത്രം വായിക്കുന്നതായി ഒരു വീഡിയോയും എടുത്ത് സൂക്ഷിക്കാം. ഇത് മരണശേഷമുള്ള പ്രക്രിയകള്‍ സുതാര്യമാക്കുകയും ചെയ്യും.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
