പിഎം കിസ്സാന്‍ സമ്മാന്‍ നിധി യോജന പദ്ധതിയിലൂടെ പ്രതിവര്‍ഷം 6,000 രൂപയുടെ സാമ്പത്തീക സഹായമാണ് ഗുണഭോക്താക്കള്‍ക്ക് നല്കി വരുന്നത്. 2,000 രൂപ വീതമുള്ള ഗഢുക്കളായി അര്‍ഹരായ കര്‍ഷകരുടെ പേരിലുള്ള ബാങ്ക് അക്കൗണ്ടിലേക്ക്
പിഎം കിസ്സാന്‍ സമ്മാന്‍ നിധി യോജന പദ്ധതിയിലൂടെ പ്രതിവര്‍ഷം 6,000 രൂപയുടെ സാമ്പത്തീക സഹായമാണ് ഗുണഭോക്താക്കള്‍ക്ക് നല്കി വരുന്നത്. 2,000 രൂപ വീതമുള്ള ഗഢുക്കളായി അര്‍ഹരായ കര്‍ഷകരുടെ പേരിലുള്ള ബാങ്ക് അക്കൗണ്ടിലേക്ക് കേന്ദ്ര സര്‍ക്കാര്‍ നേരിട്ട് തുക നല്‍കുകയാണ് ചെയ്യുക.

എന്നാല്‍ പലരുടെയും മനസ്സില്‍ പദ്ധതിയെക്കുറിച്ചുള്ള ചോദ്യമായിരിക്കും ഭാര്യയ്ക്കും ഭര്‍ത്താവിനും ഒരേ സമയം പദ്ധതിയുടെ ഗുണഭോക്താക്കളാകുവാന്‍ സാധിക്കുമോ എന്നത്. പദ്ധതിയുടെ നയങ്ങള്‍ പ്രകാരം ഇത് കര്‍ഷക കുടുംബങ്ങള്‍ക്കായുള്ള സാമ്പത്തീക സഹായ പദ്ധതിയാണ്. ഭാര്യയും ഭര്‍ത്താവും രണ്ട് കുഞ്ഞുങ്ങളും ചേര്‍ന്നതാണ് പൊതുവേ ഇന്ത്യയില്‍ കുടുംബം എന്ന് പറയുന്നത്.
അതിനാല്‍ ഒരു കുടുംബത്തിനാണ് പദ്ധതിയുടെ ഗുണഭോക്താവ് ആകുവാന്‍ സാധിക്കുക. അതായത് കുടുംബത്തിലെ ഒരംഗത്തിന്. ഭാര്യയ്ക്കും ഭര്‍ത്താവിനും ഒരേ സമയം പദ്ധതിയുടെ ആനുകൂല്യം ലഭിക്കുകയില്ല.
്അത്തരത്തില്‍ ഭാര്യയും ഭര്‍ത്താവും പദ്ധതിയുടെ നേട്ടം പറ്റുന്നുവെന്ന് കണ്ടെത്തിയാല്‍ അവരെ സര്‍ക്കാര്‍ പദ്ധതിയില്‍ നിന്നും പുറത്താക്കും.
കൂടാതെ കൃഷി ഭൂമി കാര്‍ഷികാവശ്യങ്ങള്‍ക്കല്ലാതെ മറ്റ് രീതിയില്‍ ഉപയോഗിക്കുന്നവര്‍ക്ക് പദ്ധതിയുടെ ഗുണഭോക്താക്കളാകുവാന്‍ സാധിക്കുകയില്ല.
മറ്റാര്‍ക്കെങ്കിലും വേണ്ടി കാര്‍ഷിക വൃത്തി എടു്കുന്ന, സ്വന്തമായി കൃഷി ഭൂമി ഇല്ലാത്ത വ്യക്തികള്‍ക്കും പിഎം കിസ്സാന്‍ സമ്മാന്‍ നിധി യോജന പദ്ധതിയില്‍ ചേരുവാന്‍ സാധിക്കുകയില്ല.
ഒരു വ്യക്തിയുടെ പേരില്‍ അല്ല അയാളുടെ കൃഷി ഭൂമി രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് എങ്കില്‍ ആ വ്യക്തിയ്ക്കും പദ്ധതിയുടെ ഗുണഭോക്താവ് ആകുവാന്‍ സാധിക്കുകയില്ല. ഒരു വ്യക്തിയുടെ പിതാവിന്റെയോ മുത്തച്ഛന്റെയോ പേരിലാണ് അയാളുടെ കൃഷി ഭൂമി രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് എങ്കിലം പിഎം കിസ്സാന്‍ സമ്മാന്‍ നിധി യോജന പദ്ധതിയുടെ ഭാഗമാകുവാന്‍ കഴിയില്ല.
സ്വന്തം പേരില്‍ കൃഷി ഭൂമി ഉള്ള, സര്‍ക്കാര്‍ ഉദ്യോഗസ്ഥരായ വ്യക്തികള്‍ക്കും പദ്ധതിയുടെ ഗുണഭോക്താക്കളാകുവാന്‍ സാധിക്കുകയില്ല. കൂടാതെ ഡോക്ടര്‍മാര്‍, എഞ്ചിനീയര്‍മാര്‍, ചാര്‍ട്ടേഡ് അക്കൗണ്ടന്റുമാര്‍ എന്നിവരും പദ്ധതിയ്ക്ക് അപേക്ഷിക്കുവാന്‍ യോഗ്യത ഇല്ലാത്തവരാണ്.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
