₹ 99, 499, 999; വില 9-തിൽ അവസാനിക്കുന്നതിന് കാരണമെന്താണ്; 1 രൂപ ആർക്കാണ് ലാഭം

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഈയിടെ ഓൺലൈനായി ഒരു ഫോൺ വാങ്ങിയ് 10,499 രൂപയ്ക്കാണ്. ഓൺലൈനായി പാന്റ് ഓർഡർ ചെയ്യാൻ നോക്കിയപ്പോഴെല്ലാം 699, 799, 899, 999 രൂപയായിരുന്നു ഓരോന്നിന്റെയും. ഇവിടെ മാത്രമാല്ല, സൂപ്പര്‍ മാര്‍ക്കറ്റില്‍ ചെന്നാലോ, മാളില്‍ കയറിയാലും ഇതേ വിലായായിരിക്കും സാധനങ്ങൾക്ക്. 500 രൂപയുടെ സാധനം 499 രൂപയ്ക്ക് വില്ക്കുന്നത് കച്ചവടക്കാരന് നഷ്ടമല്ലേ. 100 പേർ വാങ്ങിയാൽ ഇത്തരത്തിൽ 100 രൂപ നഷ്ടം വരില്ലേ. ഇതാണോ സത്യം. അതോ ഇവിടെ കുറയുന്ന ഒരു രൂപ ലക്ഷങ്ങളായി കടക്കാരന് തന്നെ തിരികെ കിട്ടുന്നുണ്ടോ?. ഈ ട്രിക്ക് എന്താണെന്ന് നോക്കാം. 

99

മനശാസ്ത്രപരമായ ഒരു വിലയിടൽ രീതിയാണ് ഈ 99. എന്നാൽ മനശാസ്ത്ര തലത്തിലേക്ക് ചിന്തിക്കുന്നതിന് മുൻപ് ബുദ്ധിമാന്മാരായ 1900 ത്തില്‍ അമേരിക്കയില്‍ കട ഉടമകൾ സൂത്രക്കാരായ തൊഴിലാളികളെ പൂട്ടാൻ വേണ്ടി കൊണ്ടു വന്നൊരു വിദ്യായാണിത്. 

 കടയിലെത്തുന്ന ഉപഭോക്താവ് മുഴുവൻ തുക നൽകിയാൽ അത് ജോലിക്കാരുടെ കീശയിലേക്ക് പോകുന്നത് പതിവായി. ഇതോടെ വില 1 ഡോളറില്‍ നിന്ന് 0.99 ഡോളറാക്കി ചുരുക്കി. സാധനം വാങ്ങിയ ആൾക്ക് കൃത്യമായ വില നല്‍കാന്‍ സാധിക്കാത്തതിനാൽ ബാക്കി തുക തിരികെ നല്‍കാന്‍ ക്യാഷ് രജിസ്റ്റര്‍ ഉപയോഗിക്കാൻ തുടങ്ങി.

ലെഫ്റ്റ് ഡിജിറ്റ് ഇഫക്ട് (Left Digit Effect)

ലെഫ്റ്റ് ഡിജിറ്റ് ഇഫക്ട് (Left Digit Effect)

അമേരിക്കന കച്ചവടക്കാരന്റെ തന്ത്രം പിന്നീട് മാർക്കറ്റിം​ഗ് ടീം ഏറ്റെടുത്തു. 99 കളിൽ അവസാനിക്കുന്ന വിലയുള്ള ഉത്പന്നങ്ങൾക്ക് കൂടുതൽ വില്പന നടക്കുന്നതാണ് മാർക്കറ്റിം​ഗിൽ ഉപയോ​ഗിക്കാൻ കാരണം. ലെഫ്റ്റ് ഡിജിറ്റ് ഇഫക്ട് എന്ന മനശാസ്ത്രമാണ് ഉപഭോക്താക്കളെ ആകർഷിക്കുന്നത്. ഉദാഹരണമായി 499 രൂപയുടെ കുര്‍ത്ത മാളില്‍ കണ്ടാല്‍ ആദ്യം കണ്ണിലുടയ്ക്കുന്നത് 4 എന്ന സംഖ്യയിലാണ്. 400 രൂപയ്ക്കുള്ളില്‍ ലഭിക്കുന്നൊരു കുര്‍ത്ത എന്ന നിലയ്ക്കാണ് ഉപഭോക്താവ് അതിനെ കാണുന്നത്. ഇവിടെ 500 രൂപയെക്കാൾ 1 രൂപ മാത്രമാണ് വ്യത്യാസമുള്ളതെങ്കിലും 500 രൂപ കാര്യം ഉപഭോക്താവിന്റെ മനസിലില്ല്. 

ഈ തന്ത്രം ഉപഭോക്താവിന്റെ തലയിൽ പ്രവർത്തിപ്പിക്കുമ്പോഴാണ് കച്ചവടം കൂടുന്നത്. ഇതേ രീതിയിലാണ് 39 രൂപയ്ക്ക് ഒരു കപ്പ് വില്പനയ്ക്ക് വെച്ചാൽ വേ​ഗം ചെന്ന് ചാടുന്നത്. സമാന സാഹചര്യമാണ് 45 രൂപ, 55 രൂപ, 997 രൂപ എന്നിങ്ങനെയുള്ള വില കാണുമ്പോഴും ഉണ്ടാകുന്നത്. 997 കണ്ടാൽ 900ത്തോട് ചേർന്ന് നിൽക്കുന്ന വില എന്ന മാനസികാവസ്ഥയാണ് ഉണ്ടാകുന്നത്.

Also Read:പണം ഖജനാവിലേക്ക് മാറ്റുന്നോ! സ്ഥിര നിക്ഷേപത്തിന് 7.5 ശതമാനം പലിശ നേടാം; ഇത് സർക്കാർ ഉറപ്പ്Also Read:പണം ഖജനാവിലേക്ക് മാറ്റുന്നോ! സ്ഥിര നിക്ഷേപത്തിന് 7.5 ശതമാനം പലിശ നേടാം; ഇത് സർക്കാർ ഉറപ്പ്

499 ൽ 1 രൂപ കമ്പനിക്ക് നഷ്ടം!

499 ൽ 1 രൂപ കമ്പനിക്ക് നഷ്ടം!

ഇത്രയും തന്ത്രമിറക്കി ഉപഭോക്താവിനെ പറ്റിച്ച കമ്പനി 1 രൂപ നഷ്ടപ്പെടുത്താനോ. 1996 ൽ നടത്തിയൊരു സർവേ ഇതിനുത്തരം തരും. റോബേര്‍ട്ട് എം സ്ലിന്‍ഡര്‍, തോമസ് എം. ക്ലിബ്രെന്‍ എന്നിവരാണ് 99 രൂപയുടെ മനശാസ്ത്രം എന്തെന്നറിയാൻ ശ്രമിച്ചത്. സര്‍വേയില്‍ 99 ൽ അവസാനിക്കുന്നതിന്റെയും 00 ത്തിൽ അവസാനിക്കുന്നതിന്റെയും വ്യത്യാസങ്ങള്‍ നോക്കി.

സ്ത്രീകൾ ഉപയോ​ഗിക്കുന്ന 90,000 ഉത്പന്നങ്ങളുടെ വില 99 തിൽ അവസാനിക്കുന്നവയായും 00 ത്തിൽ അവസാനിക്കുന്നതായും ക്രമീകരിച്ചു. ഫലത്തിൽ 99 ൽ അവസാനിക്കുന്ന വിലയുള്ള ഉത്പ്പന്നങ്ങൾ മറ്റതിനെക്കാൾ 8 ശതമാനം അധിക വില്പനയാണ് നേടിയത്. ഇവിടെയാണ് ലാഭം. 

Also Read: ബാങ്ക് പൊളിഞ്ഞാൽ നിക്ഷേപം ആവിയാകുമോ? പേടിക്കേണ്ട വഴികളറിഞ്ഞിരിക്കാംAlso Read: ബാങ്ക് പൊളിഞ്ഞാൽ നിക്ഷേപം ആവിയാകുമോ? പേടിക്കേണ്ട വഴികളറിഞ്ഞിരിക്കാം

 വിമർശനം

അതേസമയം എല്ലാ സാധനത്തിനും 9ൽ അവസാനിക്കുന്ന വിലയിട്ടാൽ കാര്യം നടക്കില്ല. ഇവിടെ താരം 9 അല്ലെന്നതാണ് മനസിലാക്കേണ്ടത്. ലെഫ്റ്റ് ഡിജിറ്റ് ഇഫക്ട് പ്രകാരം ഇടത് ഭാ​ഗത്തെ അക്കത്തിനാണ് പ്രാധാന്യം. 110 രൂപയുള്ള സാധാനത്തിന് പകരം 109 രൂപ വിലയിട്ടാൽ വില്പന സാധാരണ പോലെയും ഒരു രൂപ നഷ്ടവുമാകും ഫലം.

ഇതോടൊപ്പം ഈ രീതിയെ വിമർശിക്കുന്നവരുടെ പ്രധാന ആരോപണം ബാക്കി വരുന്ന ഒരു രൂപ കടക്കാർ തിരികെ നൽകില്ലെന്നതാണ്. 1 രൂപ നിസാരമായി കണ്ട് പലരും വാങ്ങില്ല. ഇത്തരത്തിൽ 1000 പേർ വാങ്ങാതെ പിന്മാറുമ്പോൾ കണക്കിൽപ്പെടാത്ത 1,000 രൂപ ലഭിക്കുമെന്ന് വിമർശനം ഉന്ന‌യിക്കുന്നവരുണ്ട്.

Read more about: business sales
English summary

Why The Prices Of Products Ends With 9; Know More About Left Digit Effect Of Marketing

Why The Prices Of Products Ends With 9; Know More About Left Digit Effect In Marketing
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X