ഒലെ ഇലക്ട്രിക് സ്‌കൂട്ടര്‍ വരുന്നത് 10 നിറങ്ങളില്‍

ബുക്കിംഗ് പ്രഖ്യാപിച്ചത് മുതല്‍ തന്നെ ലോകത്തെമ്പാടുമുള്ള ജനങ്ങള്‍ ഇരു കൈയ്യും നീട്ടി സ്വീകരിച്ച ഒലെ ഇലക്ട്രിക് സ്‌കൂട്ടര്‍ 10 വ്യത്യസ്ത നിറങ്ങളില്‍ പുറത്തിറക്കുമെന്ന വാര്‍ത്ത ഒലെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ഭവിഷ്

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ബുക്കിംഗ് പ്രഖ്യാപിച്ചത് മുതല്‍ തന്നെ ലോകത്തെമ്പാടുമുള്ള ജനങ്ങള്‍ ഇരു കൈയ്യും നീട്ടി സ്വീകരിച്ച ഒലെ ഇലക്ട്രിക് സ്‌കൂട്ടര്‍ 10 വ്യത്യസ്ത നിറങ്ങളില്‍ പുറത്തിറക്കുമെന്ന വാര്‍ത്ത ഒലെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ഭവിഷ് അഗര്‍വാള്‍ പുറത്തുവിട്ടു. തന്റെ ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെയായിരുന്നു ഭവിഷ് അഗര്‍വാള്‍ ഈ പ്രഖ്യാപനം നടത്തിയത്.

 

ലോക്ക്ഡൗണ്‍ കാലത്ത് നിങ്ങളുടെ സ്ഥാപനത്തിലെ വില്‍പ്പന ഉയര്‍ത്തുവാന്‍ ഇതാ ചില വഴികള്‍

നിരത്തുകള്‍ വര്‍ണാഭമാക്കാന്‍ ഒലെ ഇലക്ട്രിക് സ്‌കൂട്ടര്‍

നിരത്തുകള്‍ വര്‍ണാഭമാക്കാന്‍ ഒലെ ഇലക്ട്രിക് സ്‌കൂട്ടര്‍

ഉപയോക്താക്കള്‍ക്ക് ഏത് നിറമാണ് താത്പര്യമെന്ന് ചോദിച്ച് രണ്ട് ദിവസങ്ങള്‍ക്ക് മുമ്പ് ഭവിഷ് അഗര്‍വാള്‍ ട്വിറ്ററില്‍ ഒരു പോള്‍ നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് 10 വ്യത്യസ്ത നിറങ്ങളിലായിരിക്കും ഒലെ ഇലക്ട്രിക് സ്‌കൂട്ടര്‍ അവതരിപ്പിക്കുക എന്ന പ്രഖ്യാപനം ഒലെ സിഇഒ നടത്തിയിരിക്കുന്നത്. ട്വീറ്റില്‍ പങ്കുവച്ചിരിക്കുന്ന വീഡിയോ കറുപ്പ്, ചുവപ്പ്, പര്‍പ്പിള്‍, നീല, മഞ്ഞ, പിങ്ക്, വെള്ള, ഗ്രേ നിറങ്ങളില്‍ പുതിയ വാഹനം കാണാം. ഇതിന് മുമ്പ് കറുപ്പ് നിറത്തില്‍ മാത്രമാണ് ഒലെ ഇ സ്‌കൂട്ടര്‍ പ്രദര്‍ശിപ്പിച്ചിരുന്നത്. വ്യത്യസ്ത നിറങ്ങളില്‍ ഉള്ളത് കാരണം എല്ലാ പ്രായത്തിലുമുള്ള വ്യക്തികളെ ഈ ഇലക്ട്രിക് സ്‌കൂട്ടറിലേക്ക് ആകര്‍ഷിക്കുവാന്‍ ഒലെയ്ക്ക് സാധിക്കും.

നിങ്ങള്‍ക്കറിയാമോ ഇവിടെ സ്ഥിര നിക്ഷേപങ്ങള്‍ക്ക് ലഭിക്കും 8.5% പലിശ! ഇപ്പോള്‍ നിക്ഷേപിക്കാം

റെക്കോര്‍ഡ് ബുക്കിംഗ്

റെക്കോര്‍ഡ് ബുക്കിംഗ്

ബുക്കിംഗ് ആരംഭിച്ച് 24 മണിക്കൂറുകള്‍ക്കുള്ളില്‍ 1 ലക്ഷം ബുക്കിംഗ് എന്ന റെക്കോര്‍ഡ് നേട്ടം ഒലെ ഇലക്ട്രിക് സ്‌കൂട്ടര്‍ സ്വന്തമാക്കിയിരുന്നു. 499 രൂപ ടോക്കണ്‍ തുകയിലായിരുന്നു പ്രീ ലോഞ്ചിംഗ് ബുക്കിംഗ് കമ്പനി നടത്തിയത്. കമ്പനിയുടെ ഔദ്യോഗിക വെബ്‌സൈറ്റിലൂടെയായിരുന്നു ബുക്കിംഗ്. ഇലക്ട്രിക് സ്‌കൂട്ടറിന്റെ യഥാര്‍ഥ വില ഔദ്യോഗികമായി പ്രഖ്യാപിക്കുന്നതിന് മുമ്പാണ് ഇത്തരത്തില്‍ റെക്കോര്‍ഡ് ബുക്കിംഗ് നടന്നിട്ടുള്ളത് എന്നും കൗതുകകരമാണ്. പ്രീ ലോഞ്ചിംഗ് ബുക്കിംഗ് നടത്തുന്നവര്‍ക്ക് ഡെലിവറിയില്‍ മുന്‍ഗണന ലഭിക്കും എന്ന പ്രത്യേകതയുണ്ട്.

ലോക്ക്ഡൗണ്‍ കാലത്ത് നിങ്ങളുടെ സ്ഥാപനത്തിലെ വില്‍പ്പന ഉയര്‍ത്തുവാന്‍ ഇതാ ചില വഴികള്‍

സവിശേഷതകള്‍

സവിശേഷതകള്‍

ഇലക്ട്രിക് ഇരുചക്ര വാഹനങ്ങളുടെ ശ്രേണിയില്‍ ഒലയുടേത് ഇതാദ്യത്തെ സംരംഭമാണ്. ഫുള്‍ ചാര്‍ജില്‍ ഏകദേശം 150 കിലോമീറ്റര്‍ വരെ സ്‌കൂട്ടറില്‍ സഞ്ചരിക്കാം. രണ്ട് ഹെല്‍മെറ്റ് സൂക്ഷിക്കാനുള്ള ബൂട്ട് സ്‌പേസ് തുടങ്ങിയ പ്രത്യേകതകളുമുണ്ട്. ഇലക്ട്രിക് സ്‌കൂട്ടര്‍ വിഭാഗത്തിലെ ഏറ്റവും മികച്ച സ്പീഡ്, ഏറ്റവും വലിയ ബൂട്ട് സ്‌പേസ്, അതിനനൂതന സാങ്കേതികവിദ്യ തുടങ്ങിയവ ഉപയോക്താക്കളുടെ ഏറ്റവും മികച്ച തെരഞ്ഞെടുപ്പാക്കി ഒലെ ഇലക്ട്രിക് സ്‌കൂട്ടറിനെ മാറ്റുമെന്നാണ് കമ്പനിയുടെ കണക്കുകൂട്ടല്‍. കൂടാതെ ഇലക്ട്രിക് സ്‌കൂട്ടര്‍ ഉപഭോക്താക്കള്‍ക്ക് നേരിട്ടാകും വിതരണം ചെയ്യുകയെന്നും ഒലെ അറിയിച്ചിട്ടുണ്ട്. കമ്പനിക്കും ഉപഭോക്താക്കള്‍ക്കുമിടയില്‍ ഇടനിലക്കാരില്ലാതെ എല്ലാം കൈകാര്യം ചെയ്യുന്നത് കമ്പനി നേരിട്ടായിരിക്കും.

പിഎഫ് തുക പിന്‍വലിക്കുകയാണോ? ഓണ്‍ലൈനായും ഓഫ്‌ലൈനായും ഇങ്ങനെ ഇപിഎഫ് തുക പിന്‍വലിക്കാം

അത്യാധുനിക ഇരുചക്ര വാഹന ഫാക്ടറി

അത്യാധുനിക ഇരുചക്ര വാഹന ഫാക്ടറി

തമിഴ്‌നാട്ടില്‍ നിര്‍മാണത്തിലുള്ള ലോകത്തിലെ ഏറ്റവും വലുതും നൂതനവുമായ കമ്പനിയുടെ അത്യാധുനിക ഇരുചക്ര വാഹന ഫാക്ടറിയില്‍ നിന്നാണ് ഒലെ സ്‌കൂട്ടറിന്റെ നിര്‍മാണം. ഫാക്ടറിയുടെ ആദ്യ ഘട്ടം പൂര്‍ത്തിയായിക്കൊണ്ടിരിക്കുകയാണെന്നും ഉടന്‍ തന്നെ ഇത് പ്രവര്‍ത്തനക്ഷമമാകുമെന്നും പ്രതിവര്‍ഷം 10 ദശലക്ഷം വാഹനങ്ങളെന്ന സമ്പൂര്‍ണ ഉത്പാദന ശേഷി അടുത്ത വര്‍ഷത്തോടെ കൈവരിക്കുമെന്നും കമ്പനി നേരത്തെ അറിയിച്ചിരുന്നു. 500 ഏക്കര്‍ സ്ഥലത്താണ് ഒലെയുടെ ഈ നിര്‍മാണ ഫാക്ടറി.

Read more about: ola
English summary

will be available in 10 different colors and direct delivery without dealers; new updates on ola electric scooter out | ഒലെ ഇലക്ട്രിക് സ്‌കൂട്ടര്‍ വരുന്നത് 10 നിറങ്ങളില്‍

will be available in 10 different colors and direct delivery without dealers; new updates on ola electric scooter out
Story first published: Thursday, July 22, 2021, 18:01 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X