ആരോഗ്യ പരിശോധനകള്‍ ഇല്ലാതെയും ലൈഫ് ഇന്‍ഷുറന്‍സ് ലഭിക്കുമോ? അറിയാം

വ്യക്തികള്‍ക്കും കുടുംബത്തിനും ഒരു ലൈഫ് ഇന്‍ഷുറന്‍സ് പോളിസി അനിവാര്യമാണ്. മതിയായ തുക ലഭിക്കുന്ന ഒരു ലൈഫ് ഇന്‍ഷുറന്‍സ് പോളിസി കുടുംബാംഗങ്ങള്‍ക്ക് ഒരു സാമ്പത്തിക സഹായവും ആത്മവിശ്വാസവുമാണ്.

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വ്യക്തികള്‍ക്കും കുടുംബത്തിനും ഒരു ലൈഫ് ഇന്‍ഷുറന്‍സ് പോളിസി അനിവാര്യമാണ്. മതിയായ തുക ലഭിക്കുന്ന ഒരു ലൈഫ് ഇന്‍ഷുറന്‍സ് പോളിസി കുടുംബാംഗങ്ങള്‍ക്ക് ഒരു സാമ്പത്തിക സഹായവും ആത്മവിശ്വാസവുമാണ്. നിങ്ങളുടെ അഭാവത്തിലും വിട്ടുവീഴ്ചകളില്ലാതെ അഭിമാനത്തോടെ ജീവിക്കുവാനും ജീവിത സ്വപ്‌നങ്ങള്‍ മാറ്റി വയ്ക്കാതെ അതിന് വേണ്ടി പരിശ്രമിക്കാനും മികച്ച ഒരു ലൈഫ് ഇന്‍ഷുറന്‍സ് പോളിസിയുടെ സഹായത്തോടെ സാധിക്കും.

 

ലൈഫ് ഇന്‍ഷുറന്‍സ് പോളിസി

ലൈഫ് ഇന്‍ഷുറന്‍സ് പോളിസി

ലൈഫ് ഇന്‍ഷുറന്‍സ് കോണ്‍ട്രാക്ട് പ്രകാരം ഇന്‍ഷുറന്‍സ് എടുത്തിരിക്കുന്ന വ്യക്തിയുടെ നോമിനിയ്ക്ക് നേരത്തെ നിശ്ചയിച്ചിരിക്കുന്ന തുക ഇന്‍ഷുറന്‍സ് കമ്പനി നല്‍കുകയാണ് ചെയ്യുന്നത്. എന്നാല്‍ ഇതിനായി ഒരു നിശ്ചിത പ്രീമിയം തുക മുടങ്ങാതെ ഇന്‍ഷുറന്‍സ് വാങ്ങിയ വ്യക്തി ഇന്‍ഷുറന്‍സ് കമ്പനിയില്‍ അടയ്‌ക്കേണ്ടതുണ്ട്. അതാത് സമയത്ത് കൃത്യമായി പോളിസി അടയ്ക്കുന്നതിന് അനുസരിച്ചായിരിക്കും ലൈഫ് ഇന്‍ഷുറന്‍സ് പോളിസിയിലൂടെ നിങ്ങള്‍ക്ക് ലഭിക്കുന്ന ആനുകൂല്യങ്ങള്‍ നിശ്ചയിക്കപ്പെടുന്നത്. അതുകൊണ്ടു തന്നെ നിങ്ങളുടെ മറ്റ് സാമ്പത്തിക ബാധ്യതകള്‍ കൂടി കണക്കിലെടുത്ത് മടക്കം വരാതെ അടയ്ക്കുവാന്‍ സാധിക്കുന്ന പ്രീമിയം തുകയായിരിക്കണം തെരഞ്ഞെടുക്കേണ്ടത്.

ലൈഫ് ഇന്‍ഷുറന്‍സ് പോളിസിയുടെ പ്രാധാന്യം

ലൈഫ് ഇന്‍ഷുറന്‍സ് പോളിസിയുടെ പ്രാധാന്യം

ലോകമെമ്പാടും കൊറോണ രോഗഭീതിയില്‍ കഴിയുന്ന ഈ സമയത്ത് ഒരു ലൈഫ് ഇന്‍ഷുറന്‍സ് പോളിസി എല്ലാവര്‍ക്കും നിര്‍ബന്ധമാണ്. എന്നാല്‍ പോളിസി എടുക്കുന്നതിനായി ആരോഗ്യ പരിശോധനാ റിപ്പോര്‍ട്ടുകള്‍ വേണമെന്നത് ഇപ്പോള്‍ ഏവര്‍ക്കും ഒരു തലവേദനയായിരിക്കുകയാണ്. അത്തരം ആരോഗ്യ പരിശോധനാ ഫലങ്ങള്‍ ലൈഫ് ഇന്‍ഷുറന്‍സ് പോളിസി കവറേജ് നിശ്ചയിക്കുന്നതിന് പരമ പ്രധാനമാണ്. എന്നാല്‍ ഇതാ വീട്ടില്‍ നിന്ന് പുറത്തേക്ക് പോകാതെ തന്നെ നിങ്ങള്‍ക്ക് ഒരു ലൈഫ് ഇന്‍ഷുറന്‍സ് പോളിസി എടുക്കാം.

എസ്ബിഐ ലൈഫ് ഇന്‍ഷുറന്‍സ് പോളിസികള്‍

എസ്ബിഐ ലൈഫ് ഇന്‍ഷുറന്‍സ് പോളിസികള്‍

രാജ്യത്തെ ഏറ്റവും വലിയ വാണിജ്യ ബാങ്കായ എസ്ബിഐ ആണ് ആരോഗ്യ പരിശോധനകള്‍ ഇല്ലാതെയും അത്തരം റിപ്പോര്‍ട്ടുകള്‍ സമര്‍പ്പിക്കാതെയും ഒരു ലൈഫ് ഇന്‍ഷുറന്‍സ് പോളിസി വാഗ്ദാനം ചെയ്യുന്നത്. എസ്ബിഐ ഉപയോക്താക്കള്‍ക്ക് അവരുടെ എസ്ബിഐ യോനോ അപ്ലിക്കേഷന്‍ വഴി ലൈഫ് ഇന്‍ഷുറന്‍സ് സേവനം സ്വന്തമാക്കാം. ഇക്കാര്യം വ്യക്തമാക്കിക്കൊണ്ട് എസ്ബിഐ ട്വിറ്ററില്‍ കുറിച്ചു. എസ്ബിഐ ഉപയോക്താക്കള്‍ക്ക് അവരുടെ എസ്ബിഐ യോനോ ആപ്പിലെ ഇന്‍ഷുറന്‍സ് എന്ന വിഭാഗത്തിന് കീഴിലെ ബൈ എ പോളിസി എന്നതില്‍ ചെന്ന് ലൈഫ് ഇന്‍ഷുറന്‍സ് പോളിസി വാങ്ങിക്കാവുന്നതാണ്. ബൈ എ പോളിസിയ്ക്ക് കീഴില്‍ ലൈഫ് ഇന്‍ഷുറന്‍സ് വിഭാഗത്തില്‍ ചെന്നാല്‍ ഗ്രൂപ്പ് ടേം പ്ലാന്‍ കാണുവാന്‍ സാധിക്കും.

ഏതൊക്കെ പോളിസികള്‍

ഏതൊക്കെ പോളിസികള്‍

നിങ്ങളുടെ കുടുംബത്തിനായി അനുയോജ്യമായ ഒരു ഇന്‍ഷുറന്‍സ് പ്ലാന്‍ നിങ്ങള്‍ക്ക് തിരഞ്ഞെടുക്കാവുന്നതാണ്. എസ്ബിഐ ലൈഫ് - സരള ജീവന്‍ ഭീമ, കൊറോണ രക്ഷക് പോളിസി - , എസ്ബിഐ ലൈഫ് പൂര്‍ണ സുരക്ഷ, എസ്ബിഐ ലൈഫ് സമ്പൂര്‍ണ് ക്യാന്‍സര്‍ സുരക്ഷ, എസ്ബിഐ ലൈഫ് സ്മാര്‍ട് ഷീല്‍ഡ്, എസ്ബിആ ലൈഫ് സ്മാര്‍ട് സ്വധാന്‍ പ്ലസ്, എസ്ബിഐ ലൈഫ് സരള്‍ സ്വധാന്‍ പ്ലസ്, എസ്ബിഐ ലൈഫ് ഗ്രാമീണ്‍ ഭീമ എന്നിങ്ങനെയാണ് ഉപയോക്താക്കള്‍ക്ക് ലഭിക്കുന്ന ലൈഫ് ഇന്‍ഷുറന്‍സ് പോളിസികള്‍.

പ്രാധാന്യം

പ്രാധാന്യം

മറ്റ് നിക്ഷേപ പദ്ധതികള്‍ക്കൊപ്പം ലൈഫ് ഇന്‍ഷുറന്‍സിനും നിങ്ങള്‍ പ്രാധാന്യം നല്‍കുന്നതാണ് അഭികാമ്യം. എന്തെന്നാല്‍ ലൈഫ് ഇന്‍ഷുറന്‍സ് നിങ്ങളുടെ അഭാവത്തിലും നിങ്ങളുടെ കുടുംബത്തിന്റെ സാമ്പത്തിക സുരക്ഷിതത്വം ഉറപ്പു വരുത്തുന്നു. ലൈഫ് ഇന്‍ഷുറന്‍സ് വാങ്ങുന്നതിലൂടെ വകുപ്പ് 80C പ്രകാരമുള്ള നികുതിയിളവിനും നിങ്ങള്‍ അര്‍ഹമാകും.

Read more about: life insurance
English summary

you can buy life insurance policy without medical tests ;know about sbi term insurance plans here is the details

you can buy life insurance policy without medical tests ;know about sbi term insurance plans here is the details
Story first published: Thursday, April 15, 2021, 16:01 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X