2 ബോണസ് ഷെയര്‍; ഈ ബ്ലൂചിപ് ഓഹരിയിലെ 1 ലക്ഷം 6 കോടിയായി; നോക്കുന്നോ?

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഓഹരി വിപണിയിലെ നിക്ഷേപത്തില്‍ നിന്നും ആസ്തി മൂല്യത്തിലെ വര്‍ധന മാത്രമല്ല നിക്ഷേപകനെ തേടിയെത്തുക. കമ്പനികള്‍ നല്‍കുന്ന ലാഭവിഹിതം / ബോണസ് ഓഹരി / ഷെയര്‍ ബൈബാക്ക് പോലെയുള്ള അവസരങ്ങള്‍ മുഖേന അധിക നേട്ടത്തിനുള്ള സാധ്യതയും ഏറെയാണ്. ഇത്തരം നേട്ടങ്ങള്‍ പക്ഷേ ഹ്രസ്വകാല നിക്ഷേപകരേക്കാള്‍ അധികമായി ദീര്‍ഘകാല നിക്ഷേപകരേയാവും തേടിയെത്തുക.

 

അധിക വരുമാന അവസരങ്ങള്‍

മേല്‍സൂചിപ്പിച്ച അധിക വരുമാന അവസരങ്ങള്‍ സ്ഥിരമായി നല്‍കണം എന്നില്ലെങ്കിലും ദീര്‍ഘ കാലയളവിലെ ഇടവേളകളില്‍ ഭൂരിഭാഗം കമ്പനികളും നിക്ഷേപകര്‍ക്ക് ബോണസും ഡിവിഡന്റുമൊക്കെ നല്‍കിയിട്ടുണ്ടെന്ന് കാണാം. അതിനാല്‍ നിക്ഷേപത്തിന് ഓഹരിയെ തെരഞ്ഞെടുക്കുമ്പോള്‍ കമ്പനിയുടെ ഭാവി ബിസിനസ് സാധ്യതയും മറ്റ് അടിസ്ഥാനപരമായ ഘടകങ്ങളും വിലയിരുത്തുന്നതിനോടൊപ്പം കമ്പനിയുടെ ബോണസ് ഓഹരി / ലാഭവിഹിതം നല്‍കുന്ന ചരിത്രം കൂടി പരിശോധിക്കുന്നതും ഉചിതമായിരിക്കും.

ഇത്തരത്തില്‍ രണ്ട് തവണ ബോണസ് ഓഹരി നല്‍കിയതിലൂടെ നിക്ഷേപകരെ കോടീശ്വരന്മാരാക്കിയ ഒരു മള്‍ട്ടിബാഗര്‍ ഓഹരിയാണ് ഗോദ്‌റേജ് കണ്‍സ്യൂമര്‍ പ്രോഡക്ട്‌സ് ലിമിറ്റഡ്.

ഗോദ്‌റേജ് കണ്‍സ്യൂമര്‍

ഗോദ്‌റേജ് കണ്‍സ്യൂമര്‍

എഫ്എംസിജി വിഭാഗത്തിലെ മുന്‍നിര കമ്പനിയാണ് ഗോദ്‌റേജ് കണ്‍സ്യൂമര്‍ പ്രോഡക്ട്‌സ്. സ്വദേശി പ്രസ്ഥാനങ്ങളുടെ ഭാഗമായി 125 വര്‍ഷം മുമ്പ് രൂപീകരിച്ച ഗോദ്‌റേജ് ഗ്രൂപ്പിന്റെ ഭാഗമാണ്. 1918-ല്‍ ലോകത്തെ ആദ്യ വെജിറ്റബിള്‍ ഓയില്‍ സോപ് നിര്‍മിച്ചു. സ്വതന്ത്ര ഇന്ത്യയിലെ ആദ്യ പൊതു തെരഞ്ഞെടുപ്പിനുള്ള ബാലറ്റ് പെട്ടി നിര്‍മിച്ചതും ഗോദ്‌റേജ് കണ്‍സ്യൂമറായിരുന്നു.

ഗാര്‍ഹികാവശ്യങ്ങള്‍ക്കും ശാരീരിക സംരംക്ഷണ വിഭാഗത്തിലുമുള്ള ഉത്പന്നങ്ങളിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. ഗുഡ്‌നൈറ്റ്, ഹിറ്റ്, ഗോദ്‌റേജ് എക്‌സ്‌പേര്‍ട്ട്, നമ്പര്‍.1, സിന്തോള്‍, ന്യൂ തുടങ്ങിയവ കമ്പനിയുടെ ജനപ്രീതിയാര്‍ജിച്ച ബ്രാന്‍ഡ് ഉത്പന്നങ്ങളാണ്.

ഓഹരി വിശദാംശം

ഓഹരി വിശദാംശം

90-ലധികം രാജ്യങ്ങളില്‍ ഗോദ്‌റേജ് കണ്‍സ്യൂമറിന് സാന്നിധ്യമുണ്ട്. ആകെ വരുമാനത്തിന്റെ 40 ശതമാനത്തിലേറെയും വിദേശ വിപണിയില്‍ നിന്നാണ് നേടുന്നത്. സബ്-സഹാറന്‍, പൂര്‍വേഷ്യന്‍ രാജ്യങ്ങളിലും ശക്തമായ സാന്നിധ്യം അറിയിക്കാന്‍ സാധിച്ചിട്ടുണ്ട്. കമ്പനിയുടെ വിപണി മൂല്യം 93,000 കോടിയാണ്. 2020 വരെ മുടങ്ങാതെ ലാഭവിഹിതം നല്‍കിയിരുന്നു. ഗോദ്‌റേജ് കണ്‍സ്യൂമറിന്റെ പ്രതിയോഹരി ബുക്ക് വാല്യൂ 113 രൂപയും പിഇ അനുപാതം 53.80 മടങ്ങിലുമാണുള്ളത്.

Also Read: ഒരേയൊരു ബോണസ് ഇഷ്യൂ; ഈ മള്‍ട്ടിബാഗര്‍ ഓഹരിയിലെ 1 ലക്ഷം 23.5 കോടിയായി; ഇനി വാങ്ങാമോ?Also Read: ഒരേയൊരു ബോണസ് ഇഷ്യൂ; ഈ മള്‍ട്ടിബാഗര്‍ ഓഹരിയിലെ 1 ലക്ഷം 23.5 കോടിയായി; ഇനി വാങ്ങാമോ?

ലാര്‍ജ് കാപ് ഓഹരി

അതേസമയം ഗോദ്‌റേജ് കണ്‍സ്യൂമറിന്റെ (BSE: 532424, NSE : GODREJCP) ആകെ ഓഹരികളില്‍ 63.22 ശതമാനവും പ്രമോട്ടര്‍ ഗ്രൂപ്പിന്റെ കൈവശമാണുള്ളത്. വിദേശ നിക്ഷേപകര്‍ക്ക് 24.03 ശതമാനവും ആഭ്യന്തര ധനകാര്യ സ്ഥാപനങ്ങള്‍ക്ക് 6.05 ശതമാനം വീതവും ഓഹരി പങ്കാളിത്തമുണ്ട്.

അതേസമയം ഒരു വര്‍ഷ കാലയളവില്‍ ഗോദ്‌റേജ് കണ്‍സ്യൂമര്‍ ഓഹരിയുടെ ഉയര്‍ന്ന വില 1,073 രൂപയും താഴ്ന്ന വില 660 രൂപയുമാണ്. കഴിഞ്ഞ മൂന്ന് മാസത്തിനിടെ ഈ ലാര്‍ജ് കാപ് ഓഹരിയില്‍ 15 ശതമാനത്തിലേറെ നേട്ടം കരസ്ഥമാക്കിയിട്ടുണ്ട്.

ഓഹരി വില ചരിത്രം

ഓഹരി വില ചരിത്രം

ദീര്‍ഘകാല നിക്ഷേപകര്‍ക്ക് മികച്ച ആദായം സമ്മാനിച്ച മള്‍ട്ടിബാഗര്‍ ഓഹരിയുടെ ഉത്തമ ഉദാഹരമാണ് ഗോദ്‌റേജ് കണ്‍സ്യൂമര്‍ പ്രോഡക്ട്‌സ്. 2001 ജൂണ്‍ 22-ന് ഈ ഓഹരിയുടെ വില കേവലം 4.10 രൂപയായിരുന്നു. അവിടെ നിന്നും ക്രമാനുഗതമായി വളര്‍ച്ചയുടെ പടവുകള്‍ ചവിട്ടിക്കയറിയ ഗോദ്‌റേജ് കണ്‍സ്യൂമര്‍ ഓഹരികള്‍ കഴിഞ്ഞയാഴ്ച 910 രൂപ നിലവാരത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. അതായത് കഴിഞ്ഞ 21 വര്‍ഷത്തിനിടെ ഗോദ്‌റേജ് കണ്‍സ്യൂമര്‍ ഓഹരിയിലെ നേട്ടം 22,041 ശതമാനമാണെന്ന് സാരം.

Also Read: ഈ പെന്നി സ്‌റ്റോക്ക് 5:21 അനുപാതത്തില്‍ അവകാശ ഓഹരി നല്‍കുന്നു; വിദേശ നിക്ഷേപകരും പിന്നാലെAlso Read: ഈ പെന്നി സ്‌റ്റോക്ക് 5:21 അനുപാതത്തില്‍ അവകാശ ഓഹരി നല്‍കുന്നു; വിദേശ നിക്ഷേപകരും പിന്നാലെ

ബോണസ് ഓഹരി ചരിത്രം

ബോണസ് ഓഹരി ചരിത്രം

അതേസമയം 2 തവണ നല്‍കിയ ബോണസ് ഓഹരികള്‍ കൂടി കണക്കിലെടുത്താല്‍ ഗോദ്‌റേജ് കണ്‍സ്യൂമര്‍ ഓഹരിയില്‍ നിന്നുള്ള യഥാര്‍ത്ഥ നേട്ടം പതിന്മടാങ്ങായി വര്‍ധിക്കും. ബിഎസ്ഇയില്‍ നിന്നും ലഭ്യമായ രേഖകള്‍ നോക്കിയാല്‍ 2017 ജൂണില്‍ 1:1 അനുപാതത്തില്‍ ബോണസ് ഓഹരി കൈമാറിയിട്ടുണ്ട്. അതായത് കൈവശമുള്ള ഓരോ ഓഹരിക്കും അധികമായി ഒരു കൂടി ലഭിച്ചുവെന്ന് സാരം.

പിന്നാലെ 2018 സെപ്റ്റംബറിലും ഗോദ്‌റേജ് കണ്‍സ്യൂമര്‍ 1:2 അനുപാതത്തില്‍ ബോണസ് ഓഹരി നല്‍കി. അതായത് കൈവശമുള്ള 2 ഓഹരിക്ക് വീതം അധികമായി ഒരു ഓഹരി കൂടി ലഭിച്ചുവെന്ന് സാരം.

നിക്ഷേപ മൂല്യം

നിക്ഷേപ മൂല്യം

2001 ജൂണിലെ വിപണി വിലയായിരുന്ന 4.10 രൂപ പ്രകാരം അന്ന് 1 ലക്ഷം രൂപ മുടക്കിയാല്‍ ഗോദ്‌റേജ് കണ്‍സ്യൂമറിന്റെ 24,390 ഓഹരികള്‍ ലഭിക്കുമായിരുന്നു. ഇതിനോടൊപ്പം 2017 നവംബറില്‍ 1:1 അനുപാതത്തില്‍ ലഭിച്ച ബോണസ് ഓഹരി കൂടി കണക്കിലെടുത്താല്‍ ആകെ കൈവശമുള്ള ഓഹരികള്‍ 48,780 ആയി ഉയരും. തുടര്‍ന്ന് 2018 സെപ്റ്റംബറില്‍ നല്‍കിയ 1:2 ബോണസ് ഓഹരി കൂടി കണക്കിലെടുത്താല്‍ ഇന്ന് 73,170 ഓഹരികള്‍ കൈവശമുണ്ടായിരിക്കും. ഇതിന്റെ നിലവിലെ വിപണി മൂല്യം 6.64 കോടിയാണ്.

അതയാത് 2001-ല്‍ ഗോദ്‌റേജ് കണ്‍സ്യൂമര്‍ ഓഹരിയില്‍ നിക്ഷേപിച്ച 1 ലക്ഷം രൂപയുടെ ഇന്നത്തെ മൂല്യം 6.64 കോടിയാണെന്ന് ചുരുക്കം.

അറിയിപ്പ്

അറിയിപ്പ്

മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ സ്വീകരിക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജീസും ലേഖകനും ഉത്തരവാദികളല്ല.

English summary

2 Bonus Issue Makes Godrej Consumer Products To Become A Blue-chip Stock That Turns 1 Lakh To 6 Crores In 21 Years | 2 ബോണസ് ഷെയര്‍; ഈ ബ്ലൂചിപ് ഓഹരിയിലെ 1 ലക്ഷം 6 കോടിയായി

After 2 Bonus Issue Thus Blue-chip Stock That Turns 1 Lakh To 6 Crores In 21 Years. Read In Malayalam
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X