വിപണിയല്ല, നിക്ഷേപകരാണ് മാറേണ്ടത്

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS
For Daily Alerts

വിപണിയല്ല, നിക്ഷേപകരാണ് മാറേണ്ടത്
പലരും ഇപ്പോള്‍ ഓഹരി വിപണിയില്‍ പോയ പണത്തെ കുറിച്ച് ആലോചിച്ച് സങ്കടപ്പെട്ടിരിക്കുകയാണ്. ചിലരാവട്ടെ കുടുങ്ങി കിടക്കുന്ന ലക്ഷങ്ങളെ കുറിച്ചാലോചിച്ച് പരിതപിക്കുന്നു. മറ്റു ചിലരുടെ ദുഃഖം നഷ്ടം നികത്താന്‍ വിറ്റുതള്ളിയ സ്വത്തുക്കളെ കുറിച്ചാണ്.

വിപണിയിലെ മാന്ദ്യം ഇന്ത്യയുടെ മാത്രം പ്രശ്‌നമായിരുന്നില്ല. ആഗോളതലത്തില്‍ പരിഗണിക്കുമ്പോള്‍ മൊത്തം നിക്ഷേപകരുടെ 25 ശതമാനത്തോളം തുകയാണ് നഷ്ടപ്പെട്ടിട്ടുള്ളത്. എന്നാല്‍ ഇന്ത്യയില്‍ മാത്രം പരിഗണിക്കുമ്പോള്‍ ഇത് 30 ശതമാനത്തിനു മുകളിലായിരിക്കും. കേരളീയരുടേത് മാത്രം പരിശോധിക്കുകയാണെങ്കില്‍ അത് ഇതിനൊക്കെ മുകളിലാണ്.

തീര്‍ച്ചയായും ലോകവിപണിയെ നിയന്ത്രിക്കുന്നത് വിരലിലെണ്ണാവുന്ന ചില അമേരിക്കന്‍-ജൂത ഫണ്ട് ഹൗസുകളാണ്. എത്രമാത്രം കാര്യങ്ങള്‍ അറിയാമെങ്കിലും നീണ്ട നാളത്തെ അനുഭവസമ്പത്തുണ്ടെങ്കിലും ഇത്തരം കൊള്ളക്കാരുടെ കെണിയില്‍ ഒരിക്കലെങ്കിലും പെട്ടുപോവാത്ത നികഷേപകര്‍ ചുരുക്കമാണ്. ചെറുകിട നിക്ഷേപകരെ ചൂഷണം ചെയ്ത് ഇത്തരത്തില്‍ പണമുണ്ടാക്കുന്നതിനെതിരേ ആഗോളവ്യാപകമായി പ്രക്ഷോഭങ്ങള്‍ വരെ സംഘടിപ്പിക്കപ്പെട്ടു. വാള്‍സ്ട്രീറ്റ് അധിനിവേശ പ്രക്ഷോഭങ്ങള്‍ ഇപ്പോഴും തുടരുകയാണ്.

പക്ഷേ, വാസ്തവത്തില്‍ വിപണിക്കാണോ അതോ നിക്ഷേപകര്‍ക്കാണോ പാളിച്ച പറ്റിയത്. സൂഷ്മമായി വിശകലനം ചെയ്തു നോക്കിയാല്‍ തെറ്റുപറ്റിയത് നിക്ഷേപകര്‍ക്കാണെന്ന് മനസ്സിലാവും. വിപണി അന്താരാഷ്ട്ര, ആഭ്യന്തര കാലാവസ്ഥയ്ക്കനുസരിച്ച് ഉയരുകയും ഇറങ്ങുകയും ചെയ്യും. ചിലപ്പോള്‍ മാസങ്ങളോളം താഴേക്കുമാത്രം പോരുകയും അതു പോലെ തിരിച്ചുകയറുകയും ചെയ്യും.

English summary

Market or Investor, Wrong, Investment, Attitude, Change, ബി എസ് ഇ, എന്‍ എസ് ഇ, ടിപ്‌സ്, നിഫ്റ്റി, സ്റ്റോക്ക്, ഷെയര്‍, സെന്‍സെക്‌സ്

Whats Wrong in share market? Who want to blame for this huge loss? The Market, Investor or Fundhouses.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X