25 വയസ്സിനുതാഴെയുള്ളവരുടെ നിക്ഷേപം

25 വയസ്സിനുതാഴെയുള്ളവരുടെ നിക്ഷേപം
താങ്കളുടെ പ്രായം 25നു വയസ്സിനു താഴെയാണോ? മോശമല്ലാത്ത വരുമാനമുണ്ടോ? നിങ്ങള്‍ക്കു യോജിച്ച നിക്ഷേപരീതികള്‍ എന്തെല്ലാമാണ്?

1 ആദ്യം സ്വന്തം സാമ്പത്തിക സ്ഥിതി മനസ്സിലാക്കണം. ആകെ എത്ര വരുമാനമുണ്ട്? എത്ര തുക ചെലവാകുന്നുണ്ട്? ബാക്കിയുള്ള തുക എത്ര? വാസ്തവത്തില്‍ നിങ്ങള്‍ക്ക് നിക്ഷേപിക്കാവുന്ന തുക ഇതാണ്. ഇതില്‍ നിന്നും അത്യാവശ്യകാര്യങ്ങള്‍ക്ക് ഉപയോഗിക്കാനായി ഒരു ചെറിയ തുക മാറ്റിവെയ്ക്കണം.

2 ഭാവിയില്‍ ചെയ്യേണ്ട കാര്യങ്ങളെ കുറിച്ച് വ്യക്തമായൊരു പ്ലാനിങ് വേണം. ഉദാഹരണത്തിന് നാലുവര്‍ഷത്തിനുശേഷം വിവാഹം കഴിക്കണം. ഇത്തരം കാര്യങ്ങളെ കാലയളവനുസരിച്ച് വേര്‍തിരിക്കണം. അതിനനുസരിച്ച് വേണം നിക്ഷേപരീതി തീരുമാനിക്കാന്‍.

3 എത്രമാത്രം റിസ്‌കെടുക്കാന്‍ നിങ്ങള്‍ തയ്യാറാണെന്നതാണ് അടുത്ത ചോദ്യം. കൂടുതല്‍ റിസ്‌കെടുക്കാന്‍ തയ്യാറുള്ളവര്‍ക്ക് കൂടുതല്‍ ലാഭം കിട്ടും. അതുകൊണ്ട് ഇക്കാര്യത്തിലും ഒരു ധാരണ ഉണ്ടാകുന്നത് നല്ലതാണ്.

4 വിദഗ്ധരായ ആളുകളില്‍ നിന്നും ഉപദേശം തേടണം. അവരുടെ അനുഭവസമ്പത്തും ഉപദേശവും നിങ്ങളെ ശരിയായ ദിശയിലേക്ക് നയിക്കും. പക്ഷേ, തീരുമാനങ്ങള്‍ നിങ്ങളുടെതായിരിക്കണം. കാരണം ഉപദേശം നല്‍കുന്നവര്‍ക്ക് അവരുടെ താല്‍പ്പര്യങ്ങളും ഉണ്ടാകും.

5 നിങ്ങളുടെ ലക്ഷ്യങ്ങളെ അടിസ്ഥാനമാക്കി ഒരു മോഡല്‍ നിക്ഷേപ ലിസ്റ്റ് ഉണ്ടാക്കുന്നത് നല്ലതാണ്. ഓഹരി, ഇന്‍ഷുറന്‍സ്, ബാങ്ക്, സ്വര്‍ണം തുടങ്ങിയ എല്ലാം ഉള്‍കൊള്ളിച്ച ഒന്നായിരിക്കണം അത്.

6 ഉപദേശം സ്വീകരിക്കുന്നതോടൊപ്പം തന്നെ ബന്ധപ്പെട്ട വിഷയങ്ങളില്‍ കൂടുതല്‍ പഠിക്കാന്‍ ശ്രമിക്കുന്നതും നല്ലതാണ്. വാങ്ങുന്ന സേവനമോ ഉത്പന്നമോ മികച്ച കമ്പനിയില്‍ നിന്നു തന്നെയാണെന്ന് ഉറപ്പുവരുത്തണം.

7 യുക്തിരഹിതമായ രീതിയില്‍ ലാഭം ഓഫര്‍ ചെയ്യുന്നവരില്‍ നിന്നും വിട്ടുനില്‍ക്കുന്നതാണ് നല്ലത്. കാരണം ലാഭം കൂടുതല്‍ കിട്ടുന്നുണ്ടെങ്കില്‍ റിസ്‌കും കൂടുതലായിരിക്കും. അത്തരം സാഹചര്യങ്ങളില്‍ കൂടുതല്‍ പഠനം നടത്തിയതിനുശേഷം മാത്രം തീരുമാനമെടുക്കണം.

8 നിക്ഷേപങ്ങളെ പ്രത്യേക ഇടവേളകളില്‍ വിലയിരുത്താന്‍ തയ്യാറാകണം. ഏതെങ്കിലും തീരുമാനങ്ങള്‍ തെറ്റാണെങ്കില്‍ അത് തിരുത്താന്‍ മടികാണിക്കരുത്.
9 മനസ്സിലാകാത്ത ഒന്നിലും പണം നിക്ഷേപിക്കരുത്.

10 നികുതി അടക്കേണ്ട കാര്യത്തെ കുറിച്ചും എപ്പോഴും ചിന്തിക്കണം. ആസൂത്രണം നികുതി വ്യവസ്ഥകള്‍ അറിഞ്ഞുകൊണ്ടുള്ളതായിരിക്കണം.

More From GoodReturns

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
• Block for 8 hours
• Block for 12 hours
• Block for 24 hours
• Don't block
Gender
Select your Gender
• Male
• Female
• Others
Age
Select your Age Range
• Under 18
• 18 to 25
• 26 to 35
• 36 to 45
• 45 to 55
• 55+
X