എന്താണ് ചെക്ക് ട്രങ്കേഷന്‍ സിസ്റ്റം?

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS
For Daily Alerts

എന്താണ് ചെക്ക് ട്രങ്കേഷന്‍ സിസ്റ്റം?
ക്ലിയറിങിനായി ബാങ്കില്‍ ചെക്ക് നല്‍കാത്തവര്‍ കുറവായിരിക്കും. എങ്ങനെയാണ് ചെക്ക് ക്ലിയറിങ് നടക്കുന്നത്? ബാംഗ്ലൂരില്‍ ക്ലിയറിങിനായി ചെക്ക് നല്‍കിയാല്‍ മണിക്കൂറുകള്‍ക്കുള്ളില്‍ അത് എങ്ങനെ നിങ്ങളുടെ എക്കൗണ്ടില്‍ ക്രെഡിറ്റ് ആകുന്നു? 2008 ഫെബ്രുവരി മുതലാണ് ചെക്ക് ട്രങ്കേഷന്‍ സിസ്റ്റം ഇന്ത്യയില്‍ നിലവില്‍ വന്നത്.

ആദ്യകാലത്ത് ക്ലിയറിങിന് നല്‍കിയ ചെക്ക് അതാത് ബാങ്കിന്റെ അതാത് ബ്രാഞ്ചില്‍ എത്തിയാല്‍ മാത്രമേ ക്ലിയറിങ് നടന്നിരുന്നുള്ളൂ. ചെക്ക് മുഖേന പണം ട്രാന്‍സ്ഫറായി എത്താന്‍ ഒരാഴ്ചയോളം പിടിച്ചിരുന്നു. ഇപ്പോള്‍ ഒന്നോ രണ്ടോ ദിവസത്തിനുള്ളില്‍ ചെക്ക് എക്കൗണ്ടില്‍ ക്രെഡിറ്റാകും. ഇപ്പോള്‍ യഥാര്‍ത്ഥ ചെക്കുകളുടെ ഇലക്ട്രോണിക് ഇമേജുകള്‍ ഉപയോഗിച്ചാണ് ക്ലിയറിങ് നടത്തുന്ന്. അതുകൊണ്ടു തന്നെ ചെക്ക് ബ്രാഞ്ച് വരെ എത്തേണ്ട കാര്യമില്ല.

ചെക്കിന്റെ ഇലക്ട്രോണിക് ഇമേജ്, എംഐസിആര്‍ ഡാറ്റ, ചെക് സമര്‍പ്പിച്ച തിയ്യതി, സമര്‍പ്പിച്ച ബാങ്ക് എന്നീ വിവരങ്ങളോട് കൂടി ക്ലിയറിങിന് നല്‍കുന്നതിനാല്‍ മണിക്കൂറുകള്‍ കൊണ്ട് പണം ക്രെഡിറ്റ് ചെയ്യാന്‍ സാധിക്കും. പേപ്പര്‍ ചെക്കുകള്‍ ക്ലിയര്‍ ചെയ്യുന്ന അതേ സംവിധാനം തന്നെയാണ് അതാത് ബാങ്ക് ബ്രാഞ്ചുകള്‍ സ്വീകരിക്കുക. പക്ഷേ, ഇലക്ട്രോണിക് ഇമേജുകളാണ് പരിശോധിക്കുക എന്നു മാത്രം.

ചെക്ക് ലഭിക്കുന്ന ബാങ്ക് അതിന്റെ ഒരു ഇലക്ട്രോണിക് ഇമേജും ആവശ്യമായ രേഖകളും സഹിതം ക്ലിയറിങിനായി നിശ്ചയിച്ചിട്ടുള്ള ഓഫിസിലേക്ക് വിവരങ്ങള്‍ കൈമാറും. ഉദാഹരണത്തിന് പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ കോഴിക്കോട് ശാഖയില്‍ ലഭിക്കുന്ന എസ്ബിഐയുടെ ചെക്ക് ക്ലിയറിങിനായി എസ്ബിഐയുടെ ക്ലിയറിങ് ബ്രാഞ്ചിലേക്കാണ് നല്‍കുന്നത്.

എന്തൊക്കെയാണ് സിടിഎസിന്റെ പ്രത്യേകത
1 വേഗതത്തില്‍ പണം എക്കൗണ്ടിലെത്തും.
2 ഭൂമിശാസ്ത്രപരമായോ അധികാരപരമായോ യാതൊരു പരിധിയുമില്ല.
3 ഒരു പൊതു പ്ലാറ്റ്‌ഫോമായതിനാല്‍ എല്ലാ ബാങ്കുകളുടെയും പ്രകടനത്തിന് ഒരേ വേഗതയായിരിക്കും
4 ഏറെ കടലാസ് ജോലികള്‍ ലാഭിക്കാന്‍ സാധിക്കുന്നു.
5 ക്ലിയറിങ് തട്ടിപ്പുകള്‍ ഒരു പരിധിവരെ ഒഴിവാക്കാനാകും.
6 ചെക്ക് കലക്ഷനുള്ള ചെലവുകള്‍ കുറയുന്നു.

English summary

Whats, Cheque Transaction System, ബാങ്ക്, ചെക്ക്‌

Cheque Truncation System (CTS) was introduced to enhance efficiency of the cheque clearing cycle and was implemented in the National Capital Region in February 2008.
Story first published: Friday, August 10, 2012, 11:39 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X