യൂണിറ്റ് ലിങ്ക്ഡ് ഇന്‍ഷുറന്‍സ് പ്ലാന്‍ എന്താണ് ?

By Super
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS
For Daily Alerts

സുരക്ഷയ്‌ക്കൊപ്പം സമ്പാദ്യവും, ഈ സുന്ദരമായ സ്വപ്‌നത്തിന്റെ സാക്ഷാത്കാരമായിരുന്നു യൂനിറ്റ് ലിങ്ക്ഡ് ഇന്‍ഷുറന്‍സ് ഉത്പന്നങ്ങള്‍ അഥവാ യുലിപ്. തിരഞ്ഞെടുക്കുന്ന പ്ലാനുകള്‍ക്കനുസരിച്ച് നിക്ഷേപിക്കുന്ന പണത്തിന് എത്രമാത്രം വളര്‍ച്ച വേണമെന്ന് തീരുമാനിക്കാന്‍ സാധിക്കും. നിക്ഷേപകരുടെ അറിവില്ലായ്മയാണ് പലപ്പോഴും സാമ്പത്തിക നഷ്ടത്തിലേക്ക് നയിക്കുന്നത്. യൂലിപ്പിന്റെ
ചില ഗുണങ്ങളിലേക്കും ദോഷങ്ങളിലേക്കും...

ഗുണങ്ങള്‍
യൂലിപ്പിന്റെ ഏറ്റവും വലിയ പ്രത്യേകത മികച്ച ലാഭം ലഭിക്കുന്നുവെന്നതു തന്നെയാണ്. നിക്ഷേപിക്കുന്ന ഫണ്ടുകള്‍ക്കനുസരിച്ച് ലാഭത്തിന്റെ കാര്യത്തില്‍ ഏറ്റക്കുറച്ചിലുകള്‍ ഉണ്ടാകും. ഓഹരി വിപണി അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഫണ്ടുകളിലാണ് പണം നിക്ഷേപിക്കുന്നതെങ്കില്‍ തിരിച്ചുവരവും കൂടുതലായിരിക്കും. നിക്ഷേപത്തോടൊപ്പം ഇന്‍ഷുറന്‍സ് പരിരക്ഷയും ലഭിക്കുമെന്നതാണ് ഏറ്റവും ആകര്‍ഷകമായ കാര്യം.

യൂണിറ്റ് ലിങ്ക്ഡ് ഇന്‍ഷുറന്‍സ് പ്ലാന്‍ എന്താണ് ?

ദോഷങ്ങള്‍
തിരിച്ചുകിട്ടുന്ന തുകയ്ക്ക് യാതൊരുതരത്തിലുളള ഉറപ്പുമില്ലെന്നതാണ് യൂലിപ്പിന്റെ പ്രധാന പോരായ്മ. യൂനിറ്റ് ലിങ്കില്‍ പണം നിക്ഷേപിക്കുമ്പോള്‍ അത് ഓഹരി വിപണിയിലേക്കാണ് പോകുന്നത്. വിപണിയുടെ കയറ്റിറക്കങ്ങള്‍ ഫണ്ടിന്റെ മൂല്യത്തിലും വ്യത്യാസമുണ്ടാക്കും. ചിലപ്പോള്‍ നിക്ഷേപിച്ച പണത്തിനേക്കാള്‍ പണം കുറഞ്ഞു പോകാന്‍ പോലും സാധ്യതയുണ്ട്. കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടയില്‍ ഒട്ടേറെ പേര്‍ക്ക് ഇത്തരത്തില്‍ പണം നഷ്ടപ്പെട്ടിട്ടുമുണ്ട്.

മറ്റ് സവിശേഷതകള്‍

ഭാഗികമായി പണം പിന്‍വലിക്കാനാകും എന്നതാണ് യു.എല്‍.ഐ.പിയുടെ ഒരു സവിശേഷത. നിങ്ങള്‍ 10,000 രൂപയാണ് നിക്ഷേപിച്ചതെങ്കില്‍ 5000 രൂപ പിന്‍വലിക്കാനുളള അവസരമുണ്ടായിരിക്കും. പദ്ധതിയില്‍ നിങ്ങള്‍ക്ക് താത്പര്യം തോന്നാത്തപക്ഷം 15 ദിവസങ്ങള്‍ക്കുളളില്‍ തുക പിന്‍വലിക്കാന്‍ ആവശ്യപ്പെടാവുന്നതാണ്. ഒരു ഫണ്ടില്‍ നിന്ന് മറ്റൊന്നിലേക്ക് മാറാനും അവസരമുണ്ടായിരിക്കും. പണം തിരിച്ചെടുക്കുന്ന സമയം നിര്‍ണായകമാണ്. ഓഹരി സൂചികകള്‍ ഉയര്‍ന്നു നില്‍ക്കുന്ന സമയത്ത് മാത്രം പണം തിരിച്ചെടുത്താല്‍ മതിയാകും.

പണം നിക്ഷേപിക്കാനും പിന്‍വലിക്കാനുമുളള അവസരം യു.എല്‍.ഐ.പി. വാഗ്ദാനം ചെയ്യുന്നുണ്ട്. മൂലധന വിപണി നല്ല രീതിയില്‍ മുന്നോട്ടുപോവുകയാണെങ്കില്‍ നല്ലൊരു തുക തന്നെ തിരിച്ചുപിടിക്കാനാകും. വിപണി നോക്കാതെ ബാങ്ക് നിക്ഷേപം പണമെടുക്കാന്‍ ഓടുന്നവര്‍ക്കാണ് പലപ്പോഴും നഷ്ടങ്ങള്‍ സംഭവിക്കുന്നത്. യൂലിപ്പിലായാലും ഓഹരി വിപണിയിലായാലും അറിഞ്ഞ് നിക്ഷേപിച്ചാല്‍ നന്ന്...

English summary

what is Unit Linked Insurance Plan

Unit Linked Insurance Plan is an investment product that offers you the benefit of investment in the capital markets along with insurance. It's a combination that very few instruments can offer. It can offer you superior returns depending on the fund that you invest in
English summary

what is Unit Linked Insurance Plan

Unit Linked Insurance Plan is an investment product that offers you the benefit of investment in the capital markets along with insurance. It's a combination that very few instruments can offer. It can offer you superior returns depending on the fund that you invest in
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X