എന്‍.ആര്‍.ഇ. അക്കൗണ്ട്: അറിഞ്ഞിരിക്കേണ്ട 10 കാര്യങ്ങള്‍

By Kavitha Murthy
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS
For Daily Alerts

എന്‍.ആര്‍.ഇ. അക്കൗണ്ടും (നോണ്‍ റസിഡന്റ് എക്‌സ്‌റ്റേണല്‍ റൂപ്പീ അക്കൗണ്ട്) എന്‍.ആര്‍.ഒ. അക്കൗണ്ടും (നോണ്‍ റസിഡന്റ് ഓര്‍ഡിനറി റൂപ്പീ അക്കൗണ്ട്) തമ്മില്‍ വ്യത്യാസങ്ങളുണ്ട്.
എന്‍.ആര്‍.ഇ. അക്കൗണ്ട് സേവിങ്‌സ്, കറന്റ്, റിക്കറിങ്, ഫിക്‌സഡ് എന്നിവയൊക്കെയാകാം. കുറഞ്ഞത് ഒരു വര്‍ഷമാണ് മച്ചുരിറ്റി കാലം. എന്‍.ആര്‍.ഐ. വ്യക്തിക്കു നേരിട്ടു മാത്രമേ ഈ അക്കൗണ്ട് തുറക്കാന്‍ കഴിയൂ; പവര്‍ ഓഫ് അറ്റോണി ഉള്ളയാള്‍ക്കു കഴിയില്ല.
എന്നാല്‍ നാട്ടില്‍ താമസിക്കുന്ന അടുത്ത ബന്ധുവിനെക്കൂടി ചേര്‍ത്ത് എന്‍.ആര്‍.ഇ. അക്കൗണ്ട് തുടങ്ങാനാവും. പവര്‍ ഓഫ് അറ്റോണിയുണ്ടെങ്കില്‍ ആ ബന്ധുവിന് അക്കൗണ്ട് ഓപ്പറേറ്റ് ചെയ്യാനും കഴിയും.

അറിഞ്ഞിരിക്കേണ്ട 10 സുപ്രധാന കാര്യങ്ങള്‍
1. ഇന്ത്യന്‍ രൂപയിലായിരിക്കും കണക്കുകള്‍
2. അക്കൗണ്ടിലെ തുക സ്വന്തം സ്ഥലത്തേക്കു സ്വതന്ത്രമായി കൊണ്ടുപോകാം
3. അക്കൗണ്ടിലെ തുകയ്ക്കും പലിശയ്ക്കും നികുതിയൊഴിവുണ്ട് (ഇന്‍കം ടാക്‌സും വെല്‍ത്ത് ടാക്‌സും അടയ്‌ക്കേണ്ട)
4. രണ്ടാഴ്ച വരെയുള്ള ചെറിയ കാലയളവുകളിലേയ്ക്ക് 50,000 രൂപ വരെ ഓവര്‍ഡ്രോയിങ് അനുവദിക്കാറുണ്ട് മിക്ക ബാങ്കുകളും. അത്യാവശ്യ സന്ദര്‍ഭങ്ങളില്‍ അക്കൗണ്ടിലുള്ളതിനെക്കാള്‍ 50,000 രൂപ കൂടുതലായി ഉപയോഗിക്കാന്‍ കഴിയുമെന്നു സാരം. രണ്ടാഴ്ചയ്ക്കുള്ളില്‍ ഈ തുക തിരികെയടയ്ക്കണം.
5. സേവിങ്‌സ് -പലിശനിരക്ക് ബാങ്കുകള്‍ക്കു തീരുമാനിക്കാം.

എന്‍.ആര്‍.ഇ. അക്കൗണ്ട്: അറിഞ്ഞിരിക്കേണ്ട 10 കാര്യങ്ങള്‍

6. ടേം ഡെപ്പോസിറ്റ്- ഒരു വര്‍ഷത്തിനു മേല്‍ കാലാവധിയുള്ള അക്കൗണ്ടുകളുടെ പലിശനിരക്ക് ബാങ്കുകള്‍ക്കു തീരുമാനിക്കാം.
7. സ്വീകാര്യമായ നിക്ഷേപരീതികള്‍: അക്കൗണ്ട് പേയീ ചെക്ക്, ഡി.ഡി., ബാങ്കേഴ്‌സ് ചെക്ക്, എഫ്.ഡി.ഐ. നിക്ഷേപങ്ങള്‍ വിറ്റുകിട്ടുന്ന ലാഭം, ഗവണ്‍മെന്റ് സെക്യൂരിറ്റികളുടെ പലിശ, മ്യൂച്വല്‍ ഫണ്ട് ഡിവിഡന്‍ഡുകള്‍ മുതലായവ ഈ അക്കൗണ്ടില്‍ നിക്ഷേപിക്കാം.
8. സ്വീകാര്യമായ വിനിമയരീതികള്‍: തദ്ദേശീയ വിനിമയങ്ങള്‍, മറ്റ് എന്‍.ആര്‍.ഇ./എഫ്.സി.എന്‍.ആര്‍. അക്കൗണ്ടുകളിലേക്കുള്ള ട്രാന്‍സ്ഫറുകള്‍, വിദേശത്തേക്കുള്ള പണമടയ്ക്കലുകള്‍, ഇന്ത്യന്‍ കമ്പനികളുടെ ഷെയര്‍/ സെക്യൂരിറ്റി/ കൊമേഴ്‌സ്യല്‍ പേപ്പര്‍ മുതലായവയിലുള്ള നിക്ഷേപങ്ങള്‍.
9. എന്‍.ആര്‍.ഇ. അക്കൗണ്ടിലെ പണം ജാമ്യമായി കണക്കാക്കി വായ്പകള്‍ നല്‍കാം.
10. പവര്‍ ഓഫ് അറ്റോണി വഴി നാട്ടിലുള്ളവര്‍ക്ക് അക്കൗണ്ട് ഉടമയ്ക്ക് തന്നെയുള്ള പണം കൈമാറലുകള്‍ നടത്താം.

English summary

Non-Resident External Account: 10 Must Know Facts About NRE Account

A Non-Resident External Rupee Account (NRE Account) account may be in the form of savings, current, recurring or fixed deposit accounts with maturity of minimum one year. Such accounts can be opened only by the NRI himself and not through the holder of the power of attorney.
English summary

Non-Resident External Account: 10 Must Know Facts About NRE Account

A Non-Resident External Rupee Account (NRE Account) account may be in the form of savings, current, recurring or fixed deposit accounts with maturity of minimum one year. Such accounts can be opened only by the NRI himself and not through the holder of the power of attorney.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X