ലോണും ഓവര്‍ ഡ്രാഫ്റ്റും തമ്മിലുള്ള വ്യത്യാസമെന്താണ്?

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പലപ്പോഴും നമ്മളെ ആശയക്കുഴപ്പത്തിലാക്കുന്ന വാക്കുകളാണ് ലോണും ഓവര്‍ ഡ്രാഫ്റ്റും. ഇവ തമ്മിലുള്ള വ്യത്യാസം എന്താണ്? പലപ്പോഴും ബിസിനസ് സ്ഥാപനങ്ങളാണ് ഓവര്‍ ഡ്രാഫ്റ്റ് സൗകര്യം ഉപയോഗപ്പെടുത്തുന്നത്. എങ്ങിനെയാണ് ഓവര്‍ ഡ്രാഫ്റ്റ് ലോണുമായി വ്യത്യാസപ്പെട്ടിരിക്കുന്നത്.

എടുക്കുന്ന പണത്തിനു മാത്രം പലിശ

എടുക്കുന്ന പണത്തിനു മാത്രം പലിശ

ഫിക്‌സഡ് ഡിപ്പോസിനെ അടിസ്ഥാനമാക്കിയോ ഇടപാടുകളെ അടിസ്ഥാനമാക്കിയോ ബാങ്കുകള്‍ നല്‍കുന്ന അഡ്വാന്‍സാണ് ഓവര്‍ഡ്രാഫ്റ്റ്. ഈ സൗകര്യപ്രകാരമുള്ളവര്‍ക്ക് ബാങ്ക് ഒരു ലിമിറ്റ് നിശ്ചയിച്ചിട്ടുണ്ടാകും. പക്ഷേ, അതില്‍ നിന്ന് എത്ര പിന്‍വലിക്കുന്നോ അതിനു മാത്രം പലിശ നല്‍കിയാല്‍ മതി. അതേ സമയം വായ്പയെടുക്കുകയാണെങ്കില്‍ ലഭിച്ച തുകയ്ക്ക് മുഴുവന്‍ പലിശ കൊടുക്കണം.

കാലാവധി

കാലാവധി

സാധാരണ ഗതിയ്ക്ക് കുറഞ്ഞ കാലയളവിലേക്കുള്ള ആവശ്യങ്ങള്‍ക്കാണ് ഓവര്‍ ഡ്രാഫ്റ്റ് സൗകര്യം ഉപയോഗപ്പെടുത്തുന്ന.് വായ്പ എപ്പോഴും നീണ്ട കാലത്തേക്കുള്ളതായിരിക്കും.

സൗകര്യം

സൗകര്യം

ബാങ്കില്‍ നിക്ഷേപമുള്ള അല്ലെങ്കില്‍ നല്ല ഇടപാടുകള്‍ നടത്തുന്ന കസ്റ്റമര്‍ക്ക് ഏതാനും മിനിറ്റുകള്‍ക്കുള്ളില്‍ ഓവര്‍ ഡ്രാഫ്റ്റ് സൗകര്യം ലഭിക്കും. അതേ സമയം ലോണ്‍ ലഭിക്കാന്‍ നിരവധി പേപ്പര്‍ വര്‍ക്കുകള്‍ ആവശ്യമായി വരും. കൂടാതെ സെക്യൂരിറ്റിയായി മറ്റു രേഖകളും നല്‍കേണ്ടി വരും.

തിരിച്ചടവ്

തിരിച്ചടവ്

എപ്പോള്‍ വേണമെങ്കിലും ഓവര്‍ ഡ്രാഫ്റ്റ് തുക തിരിച്ചടയ്ക്കാം. അതേ സമയം ലോണ്‍ നിശ്ചിത തുക വെച്ച് നിശ്ചിത കാലാവധിയ്ക്കുള്ളിലാണ് അടച്ചു തീര്‍ക്കേണ്ടത്. ചെറിയ തുകയോ കുറഞ്ഞ കാലാവധിക്കോ ആണ് പണം ആവശ്യമെങ്കില്‍ ഓവര്‍ ഡ്രാഫ്റ്റ് സൗകര്യം പ്രയോജനപ്പെടുത്തുകയാണ് നല്ലത്.

English summary

5 Differences Between Loan And Overdraft

Individuals who are looking for borrowing money from the bank will be more interested in understanding the difference between loan and overdraft (OD) and which one is better to avail.
English summary

5 Differences Between Loan And Overdraft

Individuals who are looking for borrowing money from the bank will be more interested in understanding the difference between loan and overdraft (OD) and which one is better to avail.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X