ഓണ്‍ലൈനായി എസ് ബി ഐ ഡിഡി എടുക്കുന്നതെങ്ങനെ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഇന്നത്തെ തിരക്കേറിയ ജീവിതത്തില്‍ ബാങ്കില്‍ പോകുന്നതും ഡിമാന്റ് ഡ്രാഫ്റ്റ് എടുക്കുന്നതുമെല്ലാം ഒരുപാട് സമയം നഷ്ടപ്പെടുത്തും.ഇടക്കിടക്ക് ഡി ഡി എടുക്കേണ്ടി വരുന്ന ആളാണ് നിങ്ങളെങ്കില്‍ ഓണ്‍ലൈന്‍ ആയി ഡി ഡി എടുത്താല്‍ സമയം ലാഭിക്കാം.

 
 ഓണ്‍ലൈനായി എസ് ബി ഐ ഡിഡി എടുക്കുന്നതെങ്ങനെ

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
1. എസ് ബി ഐ ഉപയോക്താവിന് നെറ്റ് ബാങ്കിംഗ് ഉണ്ടായിരിക്കണം
2. പണം ഓണ്‍ലൈന്‍ ആയി അയക്കുന്നത് പോലെ എളുപ്പമാണ് ഡി ഡി എടുക്കുന്നതും
3. അക്കൗണ്ടില്‍ വേണ്ടത്ര പണം ഉണ്ടെന്നു ഉറപ്പുവരുത്തുക
4. ഡിഡി ഇഷ്യു ചെയ്യുന്നതിന് ബാങ്ക് ചെറിയ തുക കമ്മീഷന്‍ ഈടാക്കും
5. ബ്രാഞ്ച് കോഡ് അറിയണം
6. ഡി ഡിയുടെ കാലാവധി 3 മാസമാണ്

 

ഓണ്‍ലൈന്‍ ആയി ഡി ഡി അപേക്ഷിക്കാന്‍

1. എസ്ബിഐ നെറ്റ് ബാങ്കിംഗ് ലോഗിന്‍് ചെയ്യുക
2. പെയ്‌മെന്റ് അല്ലെങ്കില്‍ ട്രാന്‍സ്ഫര്‍ ടാബ് ഓപ്പണ്‍ ചെയ്യുക
3. ഇഷ്യു ഡിമാന്റ് ഡ്രാഫ്റ്റ് സെലക്ട് ചെയ്യുക
4. പാസ്‌വേഡ് അടിക്കുക
5. ഡിഡി ഫോം ശരിയായി പൂരിപ്പിക്കുക
6. ഡെലിവറി രീതി തിരഞ്ഞെടുക്കുക (a).കൊറിയര്‍ വഴി (b).നേരിട്ട്
നേരിട്ടാണെങ്കില്‍ നിങ്ങള്‍ക്ക് ബാങ്കിന്റെ ബ്രാഞ്ചില്‍ നിന്നും ഡി ഡി വാങ്ങാം
കൊറിയര്‍ വഴിയാണെങ്കില്‍ 51 രൂപ ചാര്‍ജ് ആയി നല്‍കിയാല്‍ ഡിഡി ലഭിക്കും.

7. സബ് മിറ്റ് ബട്ടന്‍ ക്ലിക്ക് ചെയ്യുക
8. ഫോണിലേക്ക് അയക്കുന്ന പാസ് വേര്‍ഡ് ഉറപ്പുവരുത്തുക
നിങ്ങള്‍ക്ക് ലഭിക്കുന്ന റഫറന്‍സ് നമ്പര്‍ ഓര്‍ത്ത് വെക്കണം.ഡിഡി വിവരങ്ങള്‍ ലഭിച്ചുകഴിഞ്ഞാല്‍ ആ ഫോം പ്രിന്റ് എടുത്ത് ബാങ്കില്‍ സമര്‍പ്പിച്ചാല്‍ നേരിട്ട് ഡിഡി വാങ്ങാന്‍ കഴിയും.

ഡിഡി യ്ക്ക് അപേക്ഷിക്കുമ്പോള്‍ വിവരങ്ങള്‍ കൃത്യമായി നല്‍കാന്‍ ശ്രമിക്കണം കാരണം ക്യാന്‍സല്‍ ഓപ്ഷന്‍ ഓണ്‍ലൈനില്‍ ഡിഡിയ്ക്ക് അപേക്ഷിക്കുമ്പോള്‍ ലഭ്യമല്ല.

 ഡിഡിയെപ്പറ്റി രസകരമായ 10 കാര്യങ്ങള്‍ ഡിഡിയെപ്പറ്റി രസകരമായ 10 കാര്യങ്ങള്‍

English summary

How To Make SBI Demand Draft Online?

If you are bank customer who often issue demand draft, there is an online way through which you can issue a demand draft by simple steps.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X