കേന്ദ്ര സര്‍ക്കാറിന്റെ അധീനതയിലുള്ള നിക്ഷേപമായതുകൊണ്ടുതന്നെ പ്രോവിഡന്റ് ഫണ്ട് വളരെ സുരക്ഷിതമായ നിക്ഷേപമാണ്. ഏതൊരു വ്യക്തിക്കും പിഎഫ് നിക്ഷേപം ആവശ്യമാണെന്നുള്ളതിന് കുറച്ച് കാരണങ്ങളുണ്ട്.
സാമൂഹികസുരക്ഷാ ഫണ്ട് അല്ലെങ്കില്‍ പിഎഫ് ഗവണ്‍മെന്റ്ിന്റെ മേല്‍നോട്ടത്തിലുള്ള നിക്ഷേപപദ്ധതിയാണ്. ജീവനക്കാരെ സംബന്ധിച്ചെടുത്തോളം ഇതൊരു നിര്‍ബന്ധിത നിക്ഷേപമാണ്. ശമ്പളത്തിന്റെ ഒരു ചെറിയ ഭാഗം ജോലിയില്‍ നിന്ന് വിരമിച്ച ശേഷമുള്ള കാലത്തേക്ക് മാറ്റിവയ്ക്കുന്നതാണ് എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട്. ജീവനക്കാര്‍ നിക്ഷേപിക്കുന്ന തുക ഉപയോഗിച്ച് ഇപിഎഫ്ഒയിലെ നിര്‍ധനരായ തൊഴിലാളികള്‍ക്ക് പെന്ഷന് നല്‍കുന്നുണ്ട്.
അതുകൊണ്ട് തന്നെ അടുത്ത സാമ്പത്തിക വര്‍ഷത്തേക്കുള്ള ഇപിഎഫ്ഒ നിക്ഷേപ പലിശനിരക്കുകള്‍ കുറച്ചത് രാജ്യത്തെ 40 മില്യന്‍ പെന്ഷന് ധാതാക്കള്‍ക്ക് തിരിച്ചടിയാവും. തിങ്കളാഴ്ച്ചയാണ് 8.8 ശതമാനമായിരുന്ന പലിശനിരക്ക് 8.65 ശതമാനമായി താഴ്ത്താന്‍ തീരുമാനിച്ചത്. കേന്ദ്ര തൊഴില്‍ സഹമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഇപിഎഫിന്റെ ഉന്നതാധികാര സമിതിയായ സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ട്രസ്റ്റീസിന്റേതാണ് തീരുമാനം. പിഎഫ് പലിശനിരക്കുകള്‍ കുറച്ചതോടെ അടുത്ത വര്‍ഷം 69.34 കോടിരൂപയുടെ ലാഭമുണ്ടാകുമെന്നാണ് ഗവണ്മെന്റിന്റെ കണക്ക്.
രാജ്യത്തെ കോടിക്കണക്കിന് തൊഴിലാളികളേയും പെന്‍ഷന്‍കാരേയും ഈ പ്രഖ്യാപനം വളരെ മോശമായി ബാധിക്കുമെന്നുറപ്പാണ്. ഇന്ത്യയില്‍ ആകെ 4 കോടി ഇപിഎഫ് അക്കൗണ്ടുകളും 9 കോടി ഇപിഎഫ്ഒ തൊഴിലാളികളുമാണുള്ളത്.
കേന്ദ്ര സര്‍ക്കാറിന്റെ അധീനതയിലുള്ള നിക്ഷേപമായതുകൊണ്ടുതന്നെ പ്രോവിഡന്റ് ഫണ്ട് വളരെ സുരക്ഷിതമായ നിക്ഷേപമാണ്. ഏതൊരു വ്യക്തിക്കും പിഎഫ് നിക്ഷേപം ആവശ്യമാണെന്നുള്ളതിന് കുറച്ച് കാരണങ്ങളുണ്ട്. എന്താണ് ഈ കാരണങ്ങള്‍:-
1. എത്ര തുക നിക്ഷേപിക്കാം?
ഒരു സാമ്പത്തിക വര്‍ഷത്തില്‍ 500 രൂപ മുതല്‍ ഒന്നര ലക്ഷം രൂപവരെ നിങ്ങളുടെ പിപിഎഫ് അക്കൗണ്ടില്‍ നിക്ഷേപിക്കാവിന്നതാണ്. ഈ തുക ഒറ്റത്തവണയായോ 12 മാസങ്ങളായോ വ്യക്തിയുടെ സൗകര്യാനുസരണം അടയ്ക്കാം. ഈ പ്രത്യേകതയാണ് ജനങ്ങളെ പിഎഫ് നിക്ഷേപപദ്ധതിയിലേക്ക് അടുപ്പിക്കുന്നത്.
2. പിപിഎഫ് അക്കൗണ്ട് ആര്‍ക്കെല്ലാം?
രാജ്യത്തെ ഏതൊരു സാധാരണ പൗരനും പിപിഎഫ് അക്കൗണ്ട് തുടങ്ങാം. അതിന് നിങ്ങളേതെങ്കിലും സ്ഥാപനത്തില്‍ ജോലി ചെയ്യണമെന്നില്ല. സ്വന്തമായി എന്തെങ്കിലും വരുമാനമുണ്ടാവണമെന്നുമാത്രം. കുട്ടികളുടെ പേരില്‍ പോലും എളുപ്പത്തില്‍ തുടങ്ങാനാവുന്ന അക്കൗണ്ടാണ് പിപിഎഫ്. പക്ഷെ എന്‍ആര്‍ഐകള്‍ക്ക് പിഎഫ് അക്കൗണ്ട് ആരംഭിക്കാന്‍ സാധിക്കില്ല. എന്നാല്‍ പിപിഎഫ് തുടങ്ങിയ ശേഷമാണ് വിദേശത്തേക്ക് പോയതെങ്കില്‍ ആ അക്കൗണ്ട് തുടര്‍ന്നും ഉപയോഗിക്കാവുന്നതാണ്.
3. ജോലി രാജിവച്ചാല്‍ പിഎഫ് നിക്ഷേപം ലഭിക്കുമോ?
ജോലി രാജിവയ്ക്കുമ്പോള്‍ തീര്‍ച്ചയായും പിഎഫ് വിഹിതവും തൊഴില്‍ സ്ഥാപന വിഹിതവും അതിന്റെ പലിശയും പൂര്‍ണ്ണമായും ജീവനക്കാരന് ലഭിക്കും. രാജിവയ്ക്കുമ്പോള്‍ പിഎഫ് തീര്‍ക്കണം.
4. ഇപിഎഫ് അക്കൗണ്ടില്‍ നിന്ന് ലോണ്‍?
ഇപിഎഫ് അക്കൗണ്ടിന്റെ ജാമ്യത്തില്‍ വളരെ കുറഞ്ഞ പലിശനിരക്കില്‍ കമ്പനികള്‍ ലോണുകള്‍ നല്‍കുന്നുണ്ട്. പിഎഫ് അക്കൗണ്ട് ആരംഭിച്ച് ഏഴ് വര്‍ഷത്തിനു മുമ്പ് മാത്രമേ ഇതുപയോഗിച്ച് ലോണെടുക്കാന്‍ സാധിക്കു. ഇപിഎഫ് നിക്ഷേപത്തുക എത്ര ഉയര്‍ന്നതാണോ അത്രയും കൂടുതല്‍ ലോണ്‍ ലഭിക്കും.
5. ദീര്‍ഘകാല നിക്ഷേപം
പിഎഫ് ഒരു ദീര്‍ഘകാല നിക്ഷേപ പദ്ധതിയാണ്. 15 വര്‍ഷങ്ങളുടെ നീണ്ട നിക്ഷേപ അക്കൗണ്ട്, ആ കാലയളവുകഴിഞ്ഞാലും വീണ്ടും 5 വര്‍ഷം കൂടുമ്പോള്‍ പുതുക്കാവുന്നതാണ്.
6. കുടുംബാഗത്തെ നോമിനിയായി നിര്‍ദ്ദേശിക്കാം.
പ്രോവിഡന്റ് ഫണ്ട് അംഗത്തിന് കുടുംബത്തിലെ ഒരംഗത്തിനെ നോമിനിയായി നിര്‍ദ്ദേശിക്കാം. പിഎഫ് അംഗത്തിന് മരണമോ മറ്റോ സംഭവിച്ചാല്‍ നോമിനിക്കാവും നിക്ഷേപത്തുക ലഭിക്കുക.
7. നികുതി ആനുകൂല്യങ്ങള്‍
ഒരു ലക്ഷം രൂപവരെയുള്ള പിപിഎഫ് നിക്ഷേപങ്ങള്‍ നികുതി നിമുക്തമാണെന്നുള്ളതും ഇതിന്റെ പ്രത്യേകതയാണ്. സെക്ഷന്‍ 80cയനുസരിച്ചാണ് പിപിഎഫിന് ഈ ആനുകൂല്യം ലഭിക്കുന്നത്.
More From GoodReturns

കാനറ ബാങ്ക് ഒന്നാം പാദ ഫലം: നിക്ഷേപകർക്ക് വൻ നേട്ടം നൽകുമോ ഈ ഓഹരി?

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികളുടെ കുതിപ്പ്; നിക്ഷേപകർ അറിയേണ്ട സുപ്രധാന കാര്യങ്ങൾ

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭമാണോ? കേരളത്തിലെ വിലയുമായി താരതമ്യം ചെയ്യാം

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം



Click it and Unblock the Notifications