യുവാക്കള്‍ക്കായി യൂണിയന്‍ ബജറ്റില്‍ എന്താവും കരുതിയിരിക്കുന്നത്

ഫെബ്രുവരി ഒന്നിന് അവതരിപ്പിക്കുന്ന യൂണിയന്‍ ബജറ്റില്‍ യുവാക്കള്‍ക്കായി എന്തായിരിക്കും കരുതിവയ്ക്കുക?പ്രത്യേകിച്ചും, അഭ്യസ്തവിദ്യരരടേയും തൊഴില്‍ രഹിതരുടേയും എണ്ണം വര്‍ദ്ധിച്ച് വരുന്ന ഈ സാഹചര്യത്തില്‍.

By Shyncy
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഫെബ്രുവരി ഒന്നിന് അവതരിപ്പിക്കുന്ന യൂണിയന്‍ ബജറ്റില്‍ യുവാക്കള്‍ക്കായി എന്തായിരിക്കും കരുതിവയ്ക്കുക?പ്രത്യേകിച്ചും, അഭ്യസ്തവിദ്യരരടേയും തൊഴില്‍ രഹിതരുടേയും എണ്ണം വര്‍ദ്ധിച്ച് വരുന്ന ഈ സാഹചര്യത്തില്‍. ബജറ്റില്‍ യുവജനങ്ങള്‍ക്കായുള്ള പ്രതീക്ഷകള്‍

രാജ്യത്തെ തൊഴില്ലിലായ്മ ഇനിയും വര്‍ദ്ധിക്കും

രാജ്യത്തെ തൊഴില്ലിലായ്മ ഇനിയും വര്‍ദ്ധിക്കും

ഐക്യരാഷ്ട്ര സംഘടനയുടെ(യുഎന്‍) റിപ്പോര്‍ട്ടനുസരിച്ച് 2017-18 രാജ്യത്തു തൊഴിലില്ലായ്മ വര്‍ദ്ധിക്കുമെന്നാണ് കണക്കുകള്‍. അടുത്ത വര്‍ഷം, അതായത് 2018ല്‍ ഇന്ത്യയിലെ അഭ്യസ്തവിദ്യരായ തൊഴില്‍രഹിതരുടെ എണ്ണം 180 ലക്ഷം കവിയുമെന്നാണ് ഐക്യരാഷ്ട്ര സംഘടനയ്ക്കു കീഴിലുള്ള ഇന്റര്‍നാഷണല്‍ ലേബര്‍ ഓര്‍ഗനൈസേഷന്റെ (ഐഎല്‍ഒ) റിപ്പോര്‍ട്ട്. 2017ല്‍ ഇത് നില് 177 ലക്ഷത്തില്‍ നിന്ന് 178 ലക്ഷമായി ഉയരുമെന്നാണു വിലയിരുത്തല്‍.

 

 

2016ലെ കണക്കുകള്‍

2016ലെ കണക്കുകള്‍

പോയ വര്‍ഷം2016ല്‍ തൊഴില്‍ലഭ്യതയില്‍ ഇന്ത്യയുടെ സ്ഥിതി താരതമ്യേന മെച്ചമായിരുന്നു. ദക്ഷിണേഷ്യയില്‍ സൃഷ്ടിക്കപ്പെട്ട
134 ലക്ഷം തൊഴിലുകളില്‍ സിംഹഭാഗവും ഇന്ത്യയിലായിരുന്നു. സമ്പദ്ഘടന 7.6 ശതമാനം വളര്‍ച്ച നേടിയതാണു കാരണം. പക്ഷേ, 2017ല്‍ അതേ വളര്‍ച്ച പ്രവചിക്കപ്പെടുന്നില്ല. പകരം, വളര്‍ച്ചാനിരക്കു കുറയുമെന്ന ആശങ്കയ്ക്കാണ് പ്രബലത. അതുകൊണ്ടു തന്നെ വരുന്ന കേന്ദ്ര ബജറ്റില്‍ യുവാക്കള്‍ക്കായി കൂടുതല്‍ പ്രഖ്യാപനങ്ങള്‍ക്കു സാധ്യത കൂടുതലാണ്.

 

 

പ്രതീക്ഷകള്‍

പ്രതീക്ഷകള്‍

രാജ്യത്തെ 90 ശതമാനം യുവാക്കളും ജോലിചെയ്യുന്നത് ചെറുകിട-ഇടത്തര വ്യവസായ സ്ഥാപനങ്ങളിലാണ്. സ്വാഭാവികമായും, ഈ മേഖലയ്ക്കു പ്രോത്സാഹനം നല്‍കുന്നത് തൊഴിലവസരങ്ങള്‍ വര്‍ദ്ധിക്കാന്‍ സഹായിക്കും. തൊഴില്‍ നൈപുണ്യ വികസനത്തിനായി കഴിഞ്ഞ ബജറ്റില്‍ ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി 1804 കോടി രൂപയാണു വകയിരുത്തിയത്.
ഇക്കുറി അതിലേറെ തുക നീക്കിവച്ചേക്കുമെന്നാണ് പ്രതീക്ഷ.

 

 

കേന്ദ്ര സര്‍ക്കാറിന്റെ സ്വപ്‌ന പദ്ധതികള്‍

കേന്ദ്ര സര്‍ക്കാറിന്റെ സ്വപ്‌ന പദ്ധതികള്‍

സ്റ്റാര്‍ട്ടപ്പുകളിലും ഇന്ത്യയ്ക്കു പ്രതീക്ഷയേറെയാണ്. കേന്ദ്ര സര്‍ക്കാറിന്റെ സ്വപ്‌ന പദ്ധതികളായ സ്റ്റാര്‍ട്ടപ് ഇന്ത്യ, ഡിജിറ്റല്‍ ഇന്ത്യ, മേക്ക് ഇന്‍ ഇന്ത്യ പദ്ധതികള്‍ക്കും മുന്‍ ബജറ്റുകളില്‍ നല്‍കിയതോ അതിലേറെയോ പരിഗണന ഇക്കുറിയും ലഭിച്ചേക്കും. സംരംഭകത്വം വര്‍ധിപ്പിക്കുകയും കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയും തന്നെ ലക്ഷ്യം. അതേസമയം, ഉന്നത വിദ്യാഭ്യാസമില്ലാത്ത ജനകോടികള്‍ക്കായും പദ്ധതികളുണ്ടാകും.

 

കേന്ദ്ര ബജറ്റില്‍ നികുതി ഘടനയില്‍ വന്‍ ആനുകൂല്യങ്ങള്‍ പ്രതീക്ഷിക്കാം!!!കേന്ദ്ര ബജറ്റില്‍ നികുതി ഘടനയില്‍ വന്‍ ആനുകൂല്യങ്ങള്‍ പ്രതീക്ഷിക്കാം!!!

 

English summary

Expectations for youth from union budget

Expectations for youth from union budget
Story first published: Monday, January 30, 2017, 11:19 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X