ബജറ്റ് അച്ചടിക്കുന്നതിന് മുന്‍പ് ധനമന്ത്രി എല്ലാവര്‍ക്കും ഹല്‍വ വിതരണം ചെയ്യുന്നതെന്തിന്!!!

By Shyncy
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ബജറ്റിന്റെ അച്ചടി തുടങ്ങുന്നതിന് മുമ്പ് പതിവുള്ള ചടങ്ങാണ് ഹല്‍വയുണ്ടാക്കി വിതരണം ചെയ്യല്‍. കേന്ദ്ര ധനകാര്യ മന്ത്രാലയത്തിലെ ഉദ്ദ്യോഗസ്ഥരെല്ലാം ഇതില്‍ പങ്കെടുക്കും. ഇത്തവണത്തെ ചടങ്ങില്‍ ധനകാര്യ മന്ത്രി അരുണ്‍ ജെയ്റ്റ്‌ലിക്ക് പുറമെ ധനകാര്യ സെക്രട്ടറി അശോക് ലവാസ, റവന്യൂ സെക്രട്ടറി ഹഷ്മുഖ് അദിയ, സാമ്പത്തികകാര്യ സെക്രട്ടറി ശക്തികാന്തദാസ്, മുഖ്യ ധനകാര്യ ഉപദേഷ്ടാവ് അരവിന്ദ് സുബ്രമണ്യന്‍ തുടങ്ങിയവരും ബജറ്റുമായി ബന്ധപ്പെട്ട ജോലികളില്‍ ഏര്‍പ്പെട്ട ഉദ്ദ്യോഗസ്ഥരും പങ്കെടുത്തു. യൂണിയന്‍ ബജറ്റ് അച്ചടി ആരംഭിക്കുന്നത് മുതല്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് പുറത്തുപോകാന്‍ കഴിയാത്തത് കൊണ്ടാണ് ഇത്തരമൊരു ചടങ്ങ് സംഘടിപ്പിക്കുന്നത്.

 

ബജറ്റ് അച്ചടിക്കുന്നതിന് മുന്‍പ് ഹല്‍വ നല്‍കുന്നതെന്തിന്‌?

ബജറ്റ് രഹസ്യങ്ങള്‍ ചോരാതിരിക്കാനാണ് ഉദ്ദ്യോഗസ്ഥരെ പുറത്ത് പോകാന്‍ അനുവദിക്കാത്തത്. സ്വന്തം കുടുംബവുമായിപ്പോലും സംസാരിക്കാന്‍ ഇവരെ അനുവദിക്കില്ല. ഫോണും ഇ-മെയിലും അടക്കമുള്ള ആശയ വിനിമയ സംവിധാനങ്ങളൊന്നും ഉപയോഗിക്കാനും ഇവര്‍ക്ക് അനുമതി ഉണ്ടാവില്ല. പാര്‍ലമെന്റില്‍ ബജറ്റ് അവതരണം കഴിയുന്നത് വരെ ഇങ്ങനെ തുടരണം. മുതിര്‍ന്ന ഉദ്ദ്യോഗസ്ഥര്‍ക്ക് മാത്രമാണ് വീട്ടില്‍ പോകാന്‍ അനുവാദമുള്ളത്.

ഫെബ്രുവരിയിലെ അവസാന പ്രവൃത്തി ദിവസം ബജറ്റ് അവതരണമെന്ന പതിവിന് ഇത്തവണ മാറ്റമുണ്ട്. സാമ്പത്തിക വര്‍ഷത്തിെന്റ തുടക്കത്തില്‍തന്നെ ബജറ്റ് വിഹിത വിനിയോഗം തുടങ്ങാന്‍ സൗകര്യമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഫെബ്രുവരി 28ന് അവതരിപ്പിക്കേണ്ടിയിരുന്ന യൂണിയന്‍ ബജറ്റ് ഒരു മാസം നേരത്തെ അവതരിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.

യൂണിയന്‍ ബജറ്റിനെ കുറിച്ച് കൂടുതല്‍ മനസ്സിലാക്കാന്‍ ഈ പദങ്ങള്‍ സഹായിക്കും

English summary

Why halwa ceremony before printing union budget?

Why halwa ceremony before printing union budget?
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X