വായ്പകള്‍ എടുത്തില്ലെങ്കില്‍ സിബില്‍ സ്‌കോര്‍ കുറയും!!!സത്യമാണോ?

By Shyncy
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വ്യക്തിഗത വായ്പകള്‍ അത്യാവശ്യത്തിന് പോലും എടുക്കാന്‍ മടിച്ചിരുന്ന ഒരു കാലമുണ്ടായിരുന്നു. പക്ഷേ ഇന്ന് കുട്ടിയുടെ പിറന്നാള്‍ ആഘോഷിക്കാനും വിദേശത്ത് വിനോദയാത്ര പോകാനും ഗൃഹോപകരണം വാങ്ങാനും വീട് മോടിപ്പിടിപ്പിക്കാനുമൊക്കെ പേഴ്സണല്‍ ലോണ്‍ എടുക്കാന്‍ മടിക്കാത്തവരേറെയാണ്. മാത്രമല്ല ഒരു മൗസ് ക്ലിക്കില്‍ ഇന്ന് വായ്പ ലഭിക്കാനുള്ള സാഹചര്യവുമുണ്ട്. ഇനി ഒരു വായ്പയും എടുത്തില്ലെങ്കില്‍ അയാളുടെ ക്രെഡിറ്റ് സ്‌കോര്‍ മോശമാണെന്ന തെറ്റിദ്ധാരണ പോലും വരുന്ന കാലമാണിത്.

 

ആവശ്യക്കാര്‍ കൂടുന്നു

ആവശ്യക്കാര്‍ കൂടുന്നു

ആഗ്രഹിക്കുന്നതെന്തും അപ്പോള്‍ തന്നെ കരസ്ഥമാക്കാന്‍ ഉപഭോക്താക്കള്‍ താല്‍പ്പര്യപ്പെടുമ്പോള്‍ ഇത്തരം വായ്പകള്‍ക്ക് ആവശ്യക്കാര്‍ ഏറുകയാണ്. 2008ലെ സാമ്പത്തിക മാന്ദ്യത്തിന് ശേഷം ബാങ്കുകളും ഇതര ധനകാര്യ സ്ഥാപനങ്ങളും മതിയായ ഈടില്ലാത്ത വായ്പകള്‍ നല്‍കുന്നത് വന്‍ തോതില്‍ കുറച്ചിരുന്നു. എന്നാല്‍ ഇന്ന് സ്ഥിതി വീണ്ടും മാറി. പേഴ്സണല്‍ വായ്പകള്‍ മുതല്‍ ഗൃഹോപകരണ വായ്പകള്‍ വരെ ഇപ്പോള്‍ വര്‍ധിക്കുകയാണ്. ഏതെങ്കിലും വിധത്തിലുള്ള സാമ്പത്തിക പ്രതിസന്ധി ഉടലെടുത്താന്‍ ഇത്തരം വായ്പകളുടെ തിരിച്ചടവ് അവതാളത്തിലാകാനും ബാങ്കുകള്‍ക്കും ധനകാര്യ സ്ഥാപനങ്ങള്‍ക്കും അത് വന്‍ തിരിച്ചടിയാകാനും സാധ്യതയുണ്ട്. ആര്‍ബിഐയുടെ കണക്കുകള്‍ പ്രകാരം കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ മതിയായ ഈടില്ലാത്ത വായ്പകളില്‍ 20 ശതമാനം വര്‍ധനയുണ്ടായിട്ടുണ്ട്. കഴിഞ്ഞ അഞ്ചുവര്‍ഷത്തെ കണക്കെടുത്താല്‍ ഇതിന്റെ വളര്‍ച്ച 70 ശതമാനമാണ്. ബജാജ് ഫിനാന്‍സ്, ഫുള്ളര്‍ട്ടണ്‍ കാപിറ്റല്‍ പോലുള്ള വന്‍കിട ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനങ്ങളുടെ ലോണ്‍ ബുക്കിന്റെ പകുതിയോളം ഇത്തരം വായ്പകള്‍ തന്നെയാണ്.

 ക്രെഡിറ്റ് പ്രൊഫൈല്‍

ക്രെഡിറ്റ് പ്രൊഫൈല്‍

കണ്‍സ്യൂമര്‍ ഡ്യൂറബ്ള്‍ വായ്പാ രംഗത്തുണ്ടായ വലിയൊരു മാറ്റം ഈ രംഗത്തെ രാജ്യാന്തര സ്ഥാപനങ്ങള്‍ വന്‍ റിസ്‌കെടുക്കാന്‍ തയാറായി രംഗത്തുണ്ട് എന്നതാണ്. ഇതിനെ പിന്തുടര്‍ന്ന് വായ്പ ഈ രംഗത്ത് സജീവമാകുന്ന ഇന്ത്യന്‍ എന്‍ബിഎഫ്‌സികള്‍ ക്രെഡിറ്റ് ബ്യൂറോകളുടെ റിപ്പോര്‍ട്ടിനെയാണ് വായ്പ നല്‍കാന്‍ ആസ്പദമാക്കുന്നത്. അതുകൊണ്ടു തന്നെ വായ്പയെടുക്കാന്‍ വരുന്നവരുടെ ക്രെഡിറ്റ് പ്രൊഫൈല്‍ കൃത്യമായി മനസിലാക്കാന്‍ പറ്റുന്നുണ്ടെന്ന് ഇവര്‍ അവകാശപ്പെടുന്നു.

സിബില്‍ സ്‌കോര്‍ നിര്‍ണ്ണയിക്കുന്ന ഘടകങ്ങള്‍ എന്തൊക്കെയാണ്?

ബാങ്ക് ഇതര സ്ഥാപനങ്ങള്‍

ബാങ്ക് ഇതര സ്ഥാപനങ്ങള്‍

ഒരു വര്‍ഷം മുമ്പ് വരെ പോലും കേട്ടുകേള്‍വിയില്ലാതിരുന്ന വായ്പ ഉല്‍പ്പന്നങ്ങളുമായാണ് പല എന്‍ബിഎഫ്‌സികളും രംഗത്തുള്ളത്. ഉദാഹരണത്തിന് ടാറ്റ കാപ്പിറ്റല്‍ വിവാഹാവശ്യത്തിനുള്ള വായ്പകള്‍ നല്‍കുമ്പോള്‍ ബജാജ് ഫിനാന്‍സ് ട്രാവല്‍ ലോണുകള്‍ നല്‍കുന്നുണ്ട്. പൂജ്യം ശതമാനം പലിശ നിരക്കില്‍ കണ്‍സ്യൂമര്‍ ഡ്യൂറബ്ള്‍ വായ്പ നല്‍കുന്നുണ്ട്. ഇത്തരം വായ്പകളുടെ പലിശ നല്‍കുന്നത് ഉപകരണ നിര്‍മ്മതാവോ റീറ്റെയ്ലറോ ആയിരിക്കും. കണ്‍സ്യൂമര്‍ ഡ്യൂറബ്ള്‍സില്‍ തന്നെ മൊബൈല്‍ ഫോണ്‍ വാങ്ങുന്നതിനുള്ള വായ്പയാണ് കൂടുതലായും ഹോം ക്രെഡിറ്റ് നല്‍കുന്നത്.

പലിശ

പലിശ

കണ്‍സ്യൂമര്‍ ഡ്യൂറബ്ള്‍ വായ്പാ രംഗത്ത് ലാഭവും നഷ്ടവുമില്ലാത്ത അവസ്ഥയില്‍ വായ്പ നല്‍കണമെങ്കില്‍ കുറഞ്ഞത് 22 ശതമാനം പലിശയെങ്കിലും കമ്പനികള്‍ക്ക് ഈടാക്കേണ്ടി വരും. ഇത്തരം വായ്പകളുടെ കാലാവധി ആറുമുതല്‍ എട്ട് മാസം വരെയാണ്. ഓപ്പറേറ്റിംഗ് കോസ്റ്റ് 12-13 ശതമാനം വരും. ഫണ്ടിന്റെ കോസ്റ്റ് 9-10 ശതമാനത്തോളമെങ്കിലുമാകും. 2-3 ശതമാനം നിഷ്‌ക്രിയാസ്തിയും ഈ രംഗത്ത് പ്രതീക്ഷിക്കാം. ഇതെല്ലാം കണക്കിലെടുക്കുമ്പോള്‍ കുറഞ്ഞത് 22 ശതമാനം പലിശയെങ്കിലും വായ്പകള്‍ക്ക് ഏര്‍പ്പെടുത്തേണ്ടി വരും.

വായ്പ തിരിച്ചടവില്‍ വീഴ്ച വരുത്തുന്നവരെ കുടുക്കാന്‍ വായ്പാദാതാക്കള്‍ പുതിയ രീതികളും സ്വീകരിക്കുന്നുണ്ട്. ആദ്യമാദ്യം നല്‍കുന്ന വായ്പകള്‍ വീഴ്ച വരുത്താതെ തിരിച്ചടയ്ക്കുന്നവര്‍ക്കേ പിന്നീട് വായ്പ അവര്‍ നല്‍കാറുള്ളൂ.

റിസ്‌ക്ക്?

റിസ്‌ക്ക്?

നിലവില്‍ ഇത്തരം വായ്പ രംഗത്ത് ഇരട്ട അക്കത്തിലുള്ള വളര്‍ച്ചാ ശതമാനമാണുള്ളത്. വന്‍തോതിലുള്ള വളര്‍ച്ചാ ശതമാനം ആസന്നമായൊരു തകര്‍ച്ചയുടെ സൂചനയാണെന്ന നിരീക്ഷണവും ഉയരുന്നുണ്ട്. ഇ-കോമേഴ്സ് കമ്പനികളുടെ കാര്യത്തില്‍ സംഭവിച്ചതു പോലെ സമാനമായ പ്രതിസന്ധി റീറ്റെയ്ല്‍ വായ്പാ രംഗത്ത് ഉടലെടുത്തേക്കാമെന്ന ആശങ്ക പങ്കുവെയ്ക്കുന്നവരുമുണ്ട്.

പേഴ്‌സണല്‍ ലോണെടുക്കുമ്പോള്‍ അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെ?

English summary

Loans given by private financing companies

Loans given by private financing companies
Story first published: Tuesday, February 28, 2017, 11:33 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X