ആഡ് ഓണ്‍ ക്രെഡിറ്റ് കാര്‍ഡുകളെകുറിച്ച് അറിയേണ്ടതെല്ലാം

നിലവില്‍ ഒരു ക്രെഡിറ്റ് കാര്‍ഡ് എടുത്തിട്ടുള്ള ഉപഭോക്താക്കള്‍ക്കാണ് ബാങ്കുകള്‍ ആഡ് ഓണ്‍ ക്രഡിറ്റ് കാര്‍ഡ് നല്‍കുന്നത്.

By Staff
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നിലവില്‍ ഒരു ക്രെഡിറ്റ് കാര്‍ഡ് എടുത്തിട്ടുള്ള ഉപഭോക്താക്കള്‍ക്കാണ് ബാങ്കുകള്‍ ആഡ് ഓണ്‍ ക്രഡിറ്റ് കാര്‍ഡ് നല്‍കുന്നത്. അതായത്, പ്രാഥമിക ക്രെഡിറ്റ് കാര്‍ഡ് ഉളളവര്‍ക്ക് കൊടുക്കുന്നതാണിത്. ഇതൊരു സപ്ലിമെന്ററി കാര്‍ഡാണ്. ആഡ് ഓണ്‍ ക്രെഡിറ്റ് കാര്‍ഡ്, കാര്‍ഡ് ഹോള്‍ഡറുടെ മാതാപിതാക്കള്‍ക്കോ പങ്കാളിക്കോ 18 വയസ്സ് പൂര്‍ത്തിയായ കുട്ടികള്‍ക്കോ നല്‍കുന്നതാണ്.

ആഡ് ഓണ്‍ കാര്‍ഡുകളെപ്പറ്റി അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍

ആഡ് ഓണ്‍ കാര്‍ഡുകളെപ്പറ്റി അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍

ചില ബാങ്കുകള്‍ ഫ്രീ ആയി ആഡ്-ഓണ്‍-ക്രഡിറ്റ് കാര്‍ഡ് നല്‍കുന്നുണ്ട്. എന്നാല്‍ മറ്റു ചില ബാങ്കുകള്‍ കാര്‍ഡുകളേയും സ്ഥാപനങ്ങളേയും അടിസ്ഥാനമാക്കി 125 രൂപ മുതല്‍ 1000 രൂപ വരെയുള്ള ഒരു നിശ്ചിത തുക ഇതിനായി ഈടാക്കുന്നതാണ്. ആഡ് ഓണ്‍ ക്രെഡിറ്റ് കാര്‍ഡിന് പ്രാഥമിക ക്രെഡിറ്റ് കാര്‍ഡ് വഴി നടത്തുന്ന എല്ലാ ഇടപാടുകളും നടത്താന്‍ കഴിയുന്നതാണ്. ക്രെഡിറ്റ് കാര്‍ഡ് പരിധിയും ഒരു പോലെയാണ്. ആഡ് ഓണ്‍ കാര്‍ഡിന് എപ്പോഴും ഒരു പരിധി വയ്ക്കുന്നത് നല്ലതാണ്. ട്രാന്‍സാക്ഷന് എസ്എംഎസ് അലര്‍ട്ട് രജിസ്റ്റര്‍ ചെയ്യുകയും ചെയ്യാം. എന്നാല്‍ മൊത്തത്തിലുളള ക്രെഡിറ്റ് കാര്‍ഡിന്റെ ട്രാന്‍സാക്ഷന്‍ ഉത്തരവാദിത്വം തീര്‍ച്ചയായും പ്രാഥമിക അക്കൗണ്ട് ഉടമക്കാണ്.

 

 

 

ആഡ് ഓണ്‍ കാര്‍ഡിന്റെ മേന്‍മകള്‍

ആഡ് ഓണ്‍ കാര്‍ഡിന്റെ മേന്‍മകള്‍

ഈ കാര്‍ഡുപയോഗിച്ച് നിങ്ങളുടെ അത്യാവശ്യ ഘട്ടങ്ങളില്‍ എടിഎമ്മില്‍ നിന്ന് പണം പിന്‍വലിക്കാന്‍ സാധിക്കും. ചില ബാങ്കുകള്‍ ക്രെഡിറ്റ് കാര്‍ഡ് സൈ്വപ്പ് ചെയ്യുമ്പോള്‍ റിവാര്‍ഡ് പോയിന്റ്സ്സും വാഗ്ദാനം ചെയ്യുന്നുണ്ട്. ആഡ് ഓണ്‍ കാര്‍ഡിന് ഇത് ബാധകമാണ്. നിങ്ങളുടെ പ്രിയപ്പെട്ടവര്‍ക്ക് ഫിനാന്‍ഷ്യല്‍ ഫ്രീഡം നല്‍കുന്നതിന് ആഡ് ഓണ്‍ കാര്‍ഡ് നല്ലൊരു ഓപ്ഷനാണ്.

 

 

ഇനി ക്രെഡിറ്റ് കാര്‍ഡ് ഇഎംഐ എങ്ങനെ പ്രവര്‍ത്തിക്കുന്നുയെന്ന് നോക്കാം

ഇനി ക്രെഡിറ്റ് കാര്‍ഡ് ഇഎംഐ എങ്ങനെ പ്രവര്‍ത്തിക്കുന്നുയെന്ന് നോക്കാം

ചിലവേറിയ സാധനങ്ങള്‍ വാങ്ങുമ്പോള്‍ ക്രെഡിറ്റ് കാര്‍ഡുകള്‍ വഴി വാങ്ങുന്നത് വളരെ ഉപയോഗമുളള കാര്യമാണ്. അതാകുമ്പോള്‍ മുഴുവന്‍ തുകയും ഒരുമിച്ച് നല്‍കേണ്ടി വരില്ല. സീറോ ഇഎംഐ തിരഞ്ഞെടുക്കുക ആണെങ്കില്‍ പലിശ കൊടുക്കാതെമാസംതോറും പണം അടയ്ക്കാവുന്നതാണ്. ക്രെഡിറ്റ് കാര്‍ഡ് ഇഎംഐ സ്‌കീമുകള്‍ക്കനുസരിച്ച് നിങ്ങള്‍ക്ക് മൂന്നു മാസം, ആറു മാസം, 24 മാസം കാലാവധിക്കുളളില്‍ പലിശ സഹിതം തിരിച്ചടയ്ക്കാന്‍ സഹായിക്കുന്നു. ഇതിന്റെ പലിശ നിരക്ക് നിങ്ങള്‍ തിരഞ്ഞെടുക്കുന്ന സ്‌കീമുകളെ അനുസരിച്ചായിരിക്കും. അതൈയത്, 1.25% മുതല്‍ 2% വരെ ആകും പലിശ നിരക്കുകള്‍.

 

ക്രെഡിറ്റ് കാര്‍ഡ് ഉടമയ്ക്ക് മരണം സംഭവിച്ചാല്‍!!!!ബില്‍ തുക ആരാണ് അടക്കേണ്ടത്ക്രെഡിറ്റ് കാര്‍ഡ് ഉടമയ്ക്ക് മരണം സംഭവിച്ചാല്‍!!!!ബില്‍ തുക ആരാണ് അടക്കേണ്ടത്

malayalam.goodreturns.in

English summary

What you know about addon credit cards

What you know about addon credit cards
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X