നിങ്ങളുടെ പണം സുരക്ഷിതമായി നിക്ഷേപിക്കാം; 1.55 ലക്ഷം പോസ്റ്റ് ഓഫീസുകളിൽ പേയ്മെന്റ്സ് ബാങ്ക് സേവനം

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കേന്ദ്ര തപാല്‍ വകുപ്പിന്റെ സംരംഭമായ ഇന്ത്യാ പോസ്റ്റ് പേയ്മെന്റ്സ് ബാങ്ക് 2018 അവസാനത്തോടെ സാമ്പത്തിക ഇടപാടുകൾ വിപുലീകരിക്കും. 1.55 ലക്ഷം തപാൽ ഓഫീസുകളും 3 ലക്ഷം ജീവനക്കാരുമായും സഹകരിച്ചാകും ബാങ്കിന്റെ പ്രവർത്തനം. ഇന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ പേയ്മെന്റ് ബാങ്കായി മാറാനുള്ള ശ്രമത്തിലാണ് ഇന്ത്യാ പോസ്റ്റ് പേയ്മെന്റ്സ് ബാങ്ക്.

 

എല്ലാ ജില്ലയിലും തപാൽ ബാങ്ക്

എല്ലാ ജില്ലയിലും തപാൽ ബാങ്ക്

2018 മാർച്ചിനകം ഇന്ത്യയിലെ എല്ലാ ജില്ലകളിലും പേയ്മെന്റ്സ് ബാങ്ക് പ്രവർത്തനം ആരംഭിക്കും. കൂടാതെ ഈ വർഷം അവസാനത്തിനു മുമ്പേ 1.55 ലക്ഷം തപാൽ ഓഫീസുകളും 3 ലക്ഷം ജീവനക്കാരും ബാങ്കിന് കീഴിലാകും.

എയർടെൽ പേയ്മെന്റ്സ് ബാങ്ക്

എയർടെൽ പേയ്മെന്റ്സ് ബാങ്ക്

സ്വകാര്യ മേഖലയിൽ ഈ വർഷം ജനുവരിയിൽ ആരംഭിച്ച എയർടെൽ പേയ്മെന്റ്സ് ബാങ്ക് 2.5 ലക്ഷം വ്യാപാരികളുടെ ശൃംഖലയുമായി പ്രവർത്തനം തുടങ്ങി. നിങ്ങളുടെ എയർടെൽ മൊബൈൽ നമ്പരായിരിക്കും ബാങ്ക് അക്കൗണ്ട് നമ്പരാകുക.

സേവനങ്ങള്‍

സേവനങ്ങള്‍

നിക്ഷേപം സ്വീകരിക്കല്‍, പണം ഒരിടത്തുനിന്ന് മറ്റൊരിടത്തേക്ക് അയയ്ക്കല്‍, ഇന്റര്‍നെറ്റ് ബാങ്കിങ് തുടങ്ങിയ സേവനങ്ങള്‍ പേയ്‌മെന്റ്‌സ് ബാങ്കിലൂടെ നടത്താന്‍ കഴിയും. മ്യൂച്ച്വല്‍ ഫണ്ടുകള്‍,ഇന്‍ഷൂറന്‍സ്,പെന്‍ഷന്‍ എന്നീ സേവനങ്ങളും നടത്താം.

ഒരു ലക്ഷം രൂപ നിക്ഷേപം

ഒരു ലക്ഷം രൂപ നിക്ഷേപം

ഒരു ലക്ഷം രൂപ വരെ നിക്ഷേപം സ്വീകരിക്കാനും കറന്റ് അക്കൗണ്ട്, സേവിങ്‌സ് അക്കൗണ്ട് എന്നിവ ലഭ്യമാക്കാനും കഴിയുന്നവയാണ് പേയ്‌മെന്റ് ബാങ്കുകള്‍. ഡെബിറ്റ് കാര്‍ഡുകള്‍, ഇന്റര്‍നെറ്റ് ബാങ്കിങ്, മൊബൈല്‍ ബാങ്കിങ് എന്നിവയും ലഭ്യമാകും.

പലിശ നിരക്ക്

പലിശ നിരക്ക്

ഐപിപിബി 25,000 രൂപ വരെയുള്ള നിക്ഷേപങ്ങൾക്ക് 4.5 ശതമാനവും 25,000 മുതൽ 50,000 രൂപ വരെ 5 ശതമാനവും 50,000 മുതൽ 1,00,000 വരെയുള്ള നിക്ഷേപങ്ങൾക്ക് 5.5 ശതമാനവും പലിശ നൽകും.

malayalam.goodreturns.in

English summary

All 1.55 lakh post offices to offer payments bank service

India Post Payments Bank is gearing up to provide its financial services through all of 1.55 lakh post offices and 3 lakh employees by the end of 2018 -- which will create India’s second-largest payments bank in terms of reach.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X