ബജറ്റ് പെട്ടിയ്ക്ക് പിന്നിലെ ചരിത്രം.
ബജറ്റ് അവതരിപ്പിക്കാനെത്തുന്ന ധനമന്ത്രിമാർ കൈയിൽ ഒരു തുകൽ പെട്ടി കരുതുന്നത് പതിവാണ്. എന്നാൽ ഈ തുകൽ പെട്ടിയിക്ക് പിന്നിലുമുണ്ട് ചില കഥകൾ. ഒന്നര നൂറ്റാണ്ട് പഴക്കമുള്ള ആ ചരിത്രം എന്തെന്ന് അറിയണ്ടേ?
ബഗറ്റിൽ നിന്നും ബജറ്റ്
ഫ്രഞ്ച് വാക്കായ ബഗറ്റിൽ (Bougette) നിന്നുമാണ് ബജറ്റ് എന്ന വാക്ക് പിറവിയെടുത്തത്. ബഗറ്റിന്റെ അർത്ഥം ലെതർ ബാഗ് എന്നാണ്. അതുകൊണ്ട് തന്നെയാകാം വർഷങ്ങളായി ഇന്ത്യയിലെയും ബ്രിട്ടനിലെയും ധനമന്ത്രിമാർ ബജറ്റ് അവതരിപ്പിക്കാനെത്തുമ്പോൾ ഈ ബാഗ് കൈയിൽ കരുതുന്നത്.
തുടക്കക്കാരൻ
ബജറ്റിന് തുകൽ പെട്ടിയുമായെത്തി തുടക്കം കുറിച്ചത് 1860ൽ ബ്രിട്ടന്റെ ധനകാര്യ വകുപ്പ് തലവനായിരുന്നു വില്യം എവാർട്ട് ഗ്ലാഡ്സ്റ്റോൺ ആണ്. ചുവന്ന തുകൽ പെട്ടിയുമായായിരുന്നു അദ്ദേഹം ബജറ്റ് അവതരിപ്പിക്കാൻ എത്തിയിരുന്നത്.
റെഡ് ഗ്ലാഡ്സ്റ്റോൺ
അന്നത്തെ ബ്രിട്ടനിലെ രാഞ്ജിയാണ് ഗ്ലാഡ്സ്റ്റോണിന് രേഖകൾ സൂക്ഷിക്കാനായി ആ ചുവന്ന തുകൽ പെട്ടി നൽകിയത്. ഈ പെട്ടി പിന്നീട് ‘റെഡ് ഗ്ലാസ്സ്റ്റോൺ' എന്നറിയപ്പെട്ടു.
ബ്രിട്ടന് പിന്നാലെ ഇന്ത്യ
ബ്രിട്ടന്റെ അധീനതയിലായിരുന്ന ഇന്ത്യയും പിന്നീട് ഈ സംസ്കാരം അനുകരിക്കാൻ തുടങ്ങി. ഇന്ത്യയുടെ ആദ്യത്തെ ധനമന്ത്രിയായിരുന്ന ആർ.കെ ഷൺമുഖ ചെട്ടിയും ലെതർ പെട്ടിയുമായാണ് ബജറ്റ് അവതരിപ്പിക്കാൻ എത്തിയത്.
ലെതർ പെട്ടി സംസ്കാരം ഉപയോഗിക്കുന്ന മറ്റ് രാജ്യങ്ങൾ
- ഉഗാണ്ട
- സിംബാബ്വെ
- മലേഷ്യ
malayalam.goodreturns.in
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
