സീനിയർ സിറ്റിസൺ സേവിംഗ്സ് സ്കീം അക്കൗണ്ട് തുറക്കുന്നത് എങ്ങനെ?

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മുതിർന്ന പൗരന്മാർക്കുള്ള നിക്ഷേപ പദ്ധതിയാണ് സീനിയർ സിറ്റിസൺ സേവിംഗ്സ് സ്കീം അഥവാ എസ്‍സിഎസ്എസ്. ഇത് സർക്കാ‍ർ അം​ഗീകൃത പദ്ധതി കൂടിയാണ്. നിങ്ങൾക്ക് പോസ്റ്റ് ഓഫീസിലോ അല്ലെങ്കിൽ ഏതെങ്കിലും അംഗീകൃത പൊതുമേഖലാ ബാങ്കുകളിലോ സ്വകാര്യബാങ്കുകളിലോ ഈ സേവിംഗ്സ് സ്കീം തുറക്കാവുന്നതാണ്.

 

എസ്‍സിഎസ്എസ് അക്കൌണ്ട് തുറക്കുന്നത് എങ്ങനെ?

എസ്‍സിഎസ്എസ് അക്കൌണ്ട് തുറക്കുന്നത് എങ്ങനെ?

സീനിയർ സിറ്റിസൺ സേവിംഗ്സ് സ്കീം അക്കൌണ്ട് തുറക്കുന്നതിന് നിക്ഷേപകൻ ഏതെങ്കിലും ഒരു ഡെപ്പോസിറ്റ് ഓഫീസിലെത്തി ഫോം എ എന്ന അപേക്ഷ ഫോം പൂരിപ്പിച്ച് നൽകണം. ഇതിനോടൊപ്പം അപേക്ഷകന്റെ പ്രായം തെളിയിക്കുന്ന രേഖകളും സമർപ്പിക്കണം. തുക അടയ്ക്കേണ്ടത് ആയിരത്തിന്റെ ഗുണിതങ്ങളായാണ്. ഡെപ്പോസിറ്റ് തുക ഒരു ലക്ഷം രൂപയിൽ താഴെയണെങ്കിൽ ക്യാഷ് ആയും ഒരു ലക്ഷം രൂപയിൽ കൂടുതലാണെങ്കിൽ ചെക്കോ ഡിഡിയോ ആയും വേണം നൽകാൻ.

ആവശ്യമായ രേഖകൾ

ആവശ്യമായ രേഖകൾ

അക്കൗണ്ട് ആരംഭിക്കുന്നതിന് രണ്ട് പാസ്പോർട്ട് സൈസ് ഫോട്ടോകൾ ആവശ്യമാണ്. പ്രായം തെളിയിക്കുന്നതിനായി പാസ്പോർട്ട്, പാൻ കാർഡ്, റേഷൻ കാർഡ്, ജനന സർട്ടിഫിക്കറ്റ് തുടങ്ങിയവയിൽ ഏതെങ്കിലും സമർപ്പിക്കണം. വിലാസവും ഐഡന്റിറ്റി പ്രൂഫും തെളിയിക്കുന്നതിനാവശ്യമായ രേഖകളും ആവശ്യമാണ്. കെവൈസി പരിശോധനയ്ക്ക് ആവശ്യമായ രേഖകളും കൈയിൽ കരുതേണ്ടതാണ്.

നിക്ഷേപം

നിക്ഷേപം

സീനിയർ സിറ്റിസൺ സേവിംഗ് സ്കീമിൽ നിക്ഷേപിക്കാൻ ചില പരിധികളുണ്ട്. കുറഞ്ഞത് 1,000 രൂപയും 1000 രൂപയുടെ ഗുണിതങ്ങളുമാണ് നിക്ഷേപിക്കേണ്ടത്. പരമാവധി 15 ലക്ഷം രൂപ. ഒരാൾക്ക് ഒറ്റയ്ക്കോ പങ്കാളിയോടൊപ്പമോ അക്കൗണ്ട് തുറക്കാവുന്നതാണ്.

കാലാവധി

കാലാവധി

5 വർഷമാണ് നിക്ഷേപത്തിന്റെ കാലാവധി. ഇതിന് ശേഷം നിങ്ങൾക്ക് വേണമെങ്കിൽ കാലാവധി മൂന്ന് വർഷത്തേയ്ക്ക് കൂടി നീട്ടാവുന്നതാണ്. ഇതിനായി കാലാവധി പൂർത്തിയാകുന്ന തീയതി മുതൽ ഒരു വർഷത്തിനുള്ളിൽ നിങ്ങൾ ഫോം ബി സമർപ്പിക്കണം. എന്നാൽ ആറാം വർഷം പൂർത്തിയായാൽ പിഴ കൂടാതെ പണം പിൻവലിക്കാവുന്നതാണ്.

malayalam.goodreturns.in

English summary

How To Open Senior Citizen Saving Scheme (SCSS) Account?

Being tax deductible the Senior Citizen Saving Scheme or SCSS is a preferred investment scheme for senior citizens. It is a plan backed by the government. The senior citizen saving scheme is customized to suit the specific requirements of an investment minded senior citizen.
Story first published: Saturday, March 10, 2018, 13:22 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X