ഇന്ത്യയുടെ മാറുന്ന മുഖം!! സ്മാ‍ർട്ട്സിറ്റികൾ ഏതൊക്കെയെന്ന് അറിയണ്ടേ??

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

2015 ജൂണിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി സ്മാർട്ട് സിറ്റി മിഷന് തുടക്കം കുറിച്ചത്. രാജ്യത്തെ 100 നഗരങ്ങൾ വികസിപ്പിക്കുകയും അത് വഴി അതത് പ്രദേശത്തെ ജനങ്ങൾക്ക് തൊഴിൽ ഉറപ്പു വരുത്തുകയുമാണ് പദ്ധതിയുടെ ലക്ഷ്യം.

എന്താണ് സ്മാ‍ർട്ട്സിറ്റി മിഷൻ?
 

എന്താണ് സ്മാ‍ർട്ട്സിറ്റി മിഷൻ?

സമീപ നഗരങ്ങൾക്കും പട്ടണങ്ങൾക്കും മാതൃകയായി 100 നഗരങ്ങൾ വികസിപ്പിക്കുകയാണ് സ്മാ‍ർട്ട്സിറ്റി പദ്ധതിയിലൂടെ സർക്കാ‍ർ വിഭാവനം ചെയ്യുന്നത്. എന്നാൽ നഗരവികസനത്തിന് സർക്കാർ ധനസഹായം നൽകുന്ന ഒരു പദ്ധതി മാത്രമല്ല ഇത്.

പങ്കാളികളായ സംസ്ഥാനങ്ങൾ

പശ്ചിമബംഗാൾ ഒഴികെയുള്ള എല്ലാ സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും ഈ ദൗത്യത്തിന്റെ പങ്കാളികളാണ്. പശ്ചിമ ബംഗാൾ സംസ്ഥാന സർക്കാ‍ർ മാത്രമാണ് സ്മാ‍ർട്ട്സിറ്റി പദ്ധതിയിൽ നിന്ന് വിട്ടു നിൽക്കുന്നത്.

സ്മാ‍‍ർട്ട് പ്ലാൻ

അഞ്ച് വർഷമാണ് പദ്ധതി പൂ‍ർത്തീകരിക്കാനെടുക്കുന്ന സമയം. 2022ൽ സ്മാ‍ർട്ട്സിറ്റി പദ്ധതി പൂ‍ർത്തിയാക്കുകയാണ് സർക്കാരിന്റെ ലക്ഷ്യം. തിരഞ്ഞെടുക്കപ്പെട്ട ഓരോ നഗരങ്ങൾക്കും ഓരോ സിഇഒമാരെ തിരഞ്ഞെടുത്ത് ദൗത്യനിർവ്വഹണം നടത്താം.

ചെലവ്

പദ്ധതിക്കായി കേന്ദ്ര-സംസ്ഥാന സർക്കാരുകൾ 500 കോടി രൂപ വീതം ചെലവിടും. അതായത് ആകെ 1000 കോടിയാണ് പദ്ധതിയുടെ ചെലവ്. വിവിധ ഘട്ടങ്ങളിലായാണ് ഓരോ സംസ്ഥാനങ്ങളും പദ്ധതിയുടെ പ്രവ‍ർത്തനം ആരംഭിക്കുന്നത്. സ്മാ‍ർട്ട്സിറ്റി പദ്ധതി നടപ്പിലാക്കുന്ന ന​ഗരങ്ങളുടെ ലിസ്റ്റ് ഇതാ...

ആദ്യ ഘട്ടം
 

ആദ്യ ഘട്ടം

വെല്ലുവിളിയുടെ ആദ്യ റൗണ്ടിൽ 98 പേരുകളിൽ നിന്ന് 20 നഗരങ്ങൾ തിരഞ്ഞെടുത്തു. ഇവ "ലൈറ്റ് ഹൗസുകൾ" എന്നാണ് അറിയപ്പെടുന്നത്. മറ്റു നഗരങ്ങൾക്ക് മാതൃകയായി പ്രവർത്തിക്കുന്നതിന് വേണ്ടിയാണ് ഇങ്ങനെ അറിയപ്പെടുന്നത്.

 • ഭുവനേശ്വ‍ർ - ഒഡീഷ
 • ‌പൂനെ - മഹാരാഷ്ട്ര
 • ജയ്പൂ‍ർ - രാജസ്ഥാൻ
 • സൂററ്റ് - ​ഗുജറാത്ത്
 • കൊച്ചി - കേരളം
 • ‍അഹമ്മദാബാദ് - ​ഗുജറാത്ത്
 • ജബൽപൂ‍ർ - മധ്യപ്രദേശ്
 • വിശാഖപട്ടണം - ആന്ധ്രാപ്രദേശ്
 • സോളാപൂ‍ർ - മഹാരാഷ്ട്ര
 • ധാവൻ​ഗിരെ - ക‍ർണാടക
 • ഇൻഡോ‍ർ - മധ്യപ്രദേശ്
 • ന്യൂഡൽഹി - ന്യൂഡൽഹി
 • കോയമ്പത്തൂ‍ർ - തമിഴ്നാട്
 • കാക്കിനാട - ആന്ധ്രാപ്രദേശ്
 • ബെൽ​ഗാം - കർണാടക
 • ഉദയ്പൂ‍ർ - രാജസ്ഥാൻ
 • ​ഗുവാഹത്തി - ആസാം
 • ചെന്നൈ - തമിഴ്നാട്
 • ലുധിയാന - പഞ്ചാബ്
 • ഭോപ്പാൽ - മധ്യപ്രദേശ്

രണ്ടാം ഘട്ടം

 • ലക്നൗ - ഉത്ത‍ർപ്രദേശ്
 • ബ​ഗൽപൂർ - ബീഹാർ
 • ഫരീദാബാദ് - ഹരിയാന
 • ചണ്ഢീ​ഗഡ് - ചണ്ഢീ​ഗഡ് 
 • റായ്പൂ‍ർ - ചത്തീസ്​ഗഡ്
 • റാഞ്ചി - ജാർഖണ്ഢ്
 • ധർമ്മശാല - ഹിമാചൽ പ്രദേശ്
 • വാറങ്കൽ - തെലുങ്കാന
 • പനജി - ​ഗോവ
 • അ​ഗർത്തല - ത്രിപുര
 • ഇംഫാൽ - മണിപ്പൂ‍ർ
 • പോർട്ട് ബ്ലെയർ - ആന്റമാൻ നിക്കോബാർ

മൂന്നാം ഘട്ടം

 • അമൃത്സർ - പഞ്ചാബ്
 • കല്യാൺ - മഹാരാഷ്ട്ര
 • ഉജ്ജ്വൈൻ - മധ്യപ്രദേശ്
 • തിരുപ്പതി - ആന്ധ്രാപ്രദേശ്
 • നാ​ഗ്പൂർ - മഹാരാഷ്ട്ര
 • മാ​ഗ്ലൂർ - കർണാടക
 • വെല്ലൂർ - തമിഴ്നാട്
 • താനെ - മഹാരാഷ്ട്ര
 • ​ഗ്വാളിയാർ - മധ്യപ്രദേശ്
 • ആ​ഗ്ര - ഉത്തർപ്രദേശ്
 • നാസിക് - മഹാരാഷ്ട്ര
 • റൗർകേല - ഒഡീഷ
 • കാൺപൂർ - ഉത്തർപ്രദേശ്
 • മധുര - തമിഴ്നാട്
 • തുമക്കുരു - കർണാടക
 • കൊട്ട - രാജസ്ഥാൻ
 • തഞ്ചാവൂർ - തമിഴ്നാട്
 • നാംചി - സിക്കിം
 • ജലന്ദർ - പഞ്ചാബ്
 • ഷിമോ​ഗ - കർണാടക
 • സേലം - തമിഴ്നാട്
 • അജ്മേർ - രാജസ്ഥാൻ
 • വാരണാസി - ഉത്തർപ്രദേശ്
 • കൊഹിമ - നാ​ഗാലാൻഡ്
 • ഹൂബ്ലി ധർവാഡ് - കർണാടക
 • ഔറം​ഗബാദ് - മഹാരാഷ്ട്ര
 • വഡോദര - ​ഗുജറാത്ത്

നാലാം ഘട്ടം

 • തിരുവന്തപുരം - കേരളം
 • നയാ റായ്പൂർ - ചത്തീസ്​ഗഡ്
 • രാജ്കോട്ട് - ​ഗുജറാത്ത്
 • അമരാവതി - മഹാരാഷ്ട്ര
 • പാട്ന - ബീ‍ഹാർ
 • കരീംന​ഗർ - തെലുങ്കാന
 • മുസാഫർപൂർ - ബീഹാർ
 • പുതുച്ചേരി - പോണ്ടിച്ചേരി
 • ​ഗാന്ധിന​ഗർ - ​ഗുജറാത്ത്
 • ശ്രീന​ഗർ - ജമ്മു കാശ്മീർ
 • സാ​ഗർ - മധ്യപ്രദേശ്
 • കർനാൽ - ഹരിയാന
 • സാത്ന - മധ്യപ്രദേശ്
 • ബാം​ഗ്ളൂർ - കർണാടക
 • സിംല - ഹിമാചൽപ്രദേശ്
 • ഡെറാഡൂൺ - ഉത്തരാഖണ്ഡ്
 • തിരുപ്പൂർ - തമിഴ്നാട്
 • പിംപ്രി ചിഞ്ച്വാഡ് - മഹാരാഷ്ട്ര
 • ബിലാസ്പൂർ - ചത്തീസ്​ഗഡ്
 • പസി​ഗത്ത് - അരുണാചൽപ്രദേശ്
 • ജമ്മു - ജമ്മു കാശ്മീർ
 • ധാഹോദ് - ​ഗുജറാത്ത്
 • തിരുന്നൽവേലി - തമിഴ്നാട്
 • തൂത്തുക്കുടി - തമിഴ്നാട്
 • തിരുച്ചിറപ്പള്ളി - തമിഴ്നാട്
 • ഝാൻസി - ഉത്തർപ്രദേശ്
 • ഐസ്വാൾ - മിസോറാം
 • അലഹബാദ് - ഉത്തർപ്രദേശ്
 • അലി​ഖട്ട് - ഉത്തർപ്രദേശ്
 • ​ഗാംങ്ടോക്ക് - സിക്കിം

അഞ്ചാം ഘട്ടം

ബരേലി - ഉത്തർപ്രദേശ്
മൊറാദാബാദ് - ഉത്തർപ്രദേശ്
സഹരാൺപൂർ - ഉത്തർപ്രദേശ്
ഈറോഡ് - തമിഴ്നാട്
ബീഹാർ ഷരീഫ് - ബീഹാർ
സിൽവാസ - ദാദ്രാ ആൻഡ് ന​ഗർഹവേലി
ദിയു - ദാമൻ ദിയു
കവരത്തി - ലക്ഷദ്വീപ്
ഇറ്റാന​ഗർ - അരുണാചൽ പ്രദേശ്

malayalam.goodreturns.in

English summary

India's Smart City List Here

In June 2015, the 'Smart City' Mission was launched by our Prime Minister Narendra Modi with a vision to develop 100 cities across the country to make them citizen friendly and sustainable.
Story first published: Saturday, March 24, 2018, 10:56 [IST]
Company Search
Enter the first few characters of the company's name or the NSE symbol or BSE code and click 'Go'
Thousands of Goodreturn readers receive our evening newsletter.
Have you subscribed?

Find IFSC

Get Latest News alerts from Malayalam Goodreturns

Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Goodreturns sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Goodreturns website. However, you can change your cookie settings at any time. Learn more