മ്യൂച്വൽ ഫണ്ട് നിക്ഷേപം നടത്താൻ പലർക്കും ആഗ്രഹമുണ്ടെങ്കിലും എവിടെ തുടങ്ങണം എങ്ങനെ തുടങ്ങണം എന്ന് പലർക്കും അറിയില്ല.
മ്യൂച്വൽ ഫണ്ട് നിക്ഷേപം നടത്താൻ പലർക്കും ആഗ്രഹമുണ്ടെങ്കിലും എവിടെ തുടങ്ങണം എങ്ങനെ തുടങ്ങണം എന്ന് പലർക്കും അറിയില്ല. കൃത്യമായ അറിവില്ലാതെ നിക്ഷേപം ആരംഭിച്ചാൽ നഷ്ട്ടം ഉറപ്പാണ്. പലവിധ തട്ടിപ്പുകളിൽ ചെന്ന് ചാടാനും കാരണമാകും. മ്യൂച്വൽ ഫണ്ട് നിക്ഷേപം നടത്തുന്നതിന് മുമ്പ് ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ ഇതാ..
ഓൺലൈനായി നിക്ഷേപം നടത്താം
നിങ്ങൾക്ക് ഗൈഡൻസ് നൽകാൻ ആരുമില്ലെങ്കിൽ ഓൺലൈനായും നിക്ഷേപം നടത്താം. ഇത് എങ്ങനെയാണ്, നിക്ഷേപം നടത്താൻ നിങ്ങളെ സഹായിക്കുന്ന വെബ്സൈറ്റുകൾ ഏതൊക്കെയാണ് തുടങ്ങിയ കാര്യങ്ങളാണ് ചുവടെ ചേർക്കുന്നത്.
എഎംസി വെബ്സൈറ്റ്
മ്യൂച്വൽ ഫണ്ട് നിക്ഷേപം നടത്താൻ മികച്ച വെബ്സൈറ്റുകളിലൊന്നാണ് എഎംസി വെബ്സൈറ്റ്. സാമ്പത്തികമായും ഈ വെബ്സൈറ്റ് തിരഞ്ഞെടുക്കുന്നത് ലാഭമാണ്. കാരണം വെബ്സൈറ്റിന്റെ സേവനത്തിന് നിക്ഷേപകൻ അധിക തുക നൽകേണ്ടതില്ല.
നടപടികൾ
ഈ വെബ്സൈറ്റുകളിലൂടെ നിക്ഷേപിക്കുന്നതിന്, ആദ്യം കളക്ഷൻ സെന്ററിലോ ഫണ്ടിംഗ് കമ്പനിയിലോ അപേക്ഷാ ഫോം സമർപ്പിക്കുന്നതിനുള്ള ചില അധിക നടപടികളുണ്ട്. ബന്ധപ്പെട്ട ഫണ്ട് ഹൗസുകളുടെ വെബ്സൈറ്റിൽ നിന്ന് ഈ ഫോം ഡൗൺലോഡ് ചെയ്യുക. വിശദാംശങ്ങൾ പൂരിപ്പിക്കുക
ആവശ്യമായ മറ്റ് രേഖകൾ
- പാൻ കാർഡിന്റെ കോപ്പി
- കെവൈസി രേഖകൾ
മുകളിൽ പറഞ്ഞിരിക്കുന്ന രേഖകളും പൂരിപ്പിച്ച അപേക്ഷയ്ക്കൊപ്പം സമർപ്പിക്കണം
ഫോളിയോ നമ്പറും പിന്നും
നിങ്ങളുടെ അപേക്ഷ ലഭിച്ചു കഴിഞ്ഞാൽ നിങ്ങൾക്ക് ഒരു ഫോളിയോ നമ്പറും പിന്നും ലഭിക്കും. ഈ നമ്പറുകൾ ഉപയോഗിച്ച് ഇനി നിങ്ങൾക്ക് ഓൺലൈനിലെ എല്ലാ ഇടപാടുകളും നടത്താം. ഏതെങ്കിലും പുതിയ കമ്പനിയിലോ ഫണ്ട് ഹൗസിലോ നിക്ഷേപം നടത്താൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ വീണ്ടും നിക്ഷേപകർ ഇതേ നടപടികൾ തുടരേണ്ടതുണ്ട്.
ഇൻഡിപെൻഡന്റ് പോർട്ടൽസ്
നിക്ഷേപകർക്ക് ആശ്വാസം നൽകുന്ന മറ്റൊരു ഓൺലൈൻ സംവിധാനമാണ് ഫണ്ട്സൂപ്പർമാർട്ട്, ഫണ്ട്സ്ഇന്ത്യ തുടങ്ങിയ ഇൻഡിപെൻഡന്റ് പോർട്ടൽസ്. ഈ പോർട്ടലുകളും മ്യൂച്ച്വൽ ഫണ്ടുകൾ വിൽക്കുന്നതിനും വാങ്ങുന്നതിനും നിക്ഷേപകരെ സഹായിക്കും. എന്നാൽ അധിക തുക ഈടാക്കില്ല. ഇവിടെ അക്കൗണ്ട് തുറക്കുന്നതും സൗജന്യമായി തന്നെയാണ്.
ബ്രോക്കർമാർ
ബിഎസ്ഇ, എൻഎസ്ഇ എക്സ്ചേഞ്ച് പ്ലാറ്റ്ഫോമുകളുമായി ബന്ധമുള്ള ബ്രോക്കർമാർ വഴിയും നിങ്ങൾക്ക് മ്യൂച്വൽ ഫണ്ട് നിക്ഷേപം നടത്താം. ഈ സേവനം പ്രയോജനപ്പെടുത്താൻ നിങ്ങൾ അവരുടെ ഓൺലൈൻ പ്ലാറ്റ്ഫോമുകളിൽ പ്രവേശിക്കണം. കൂടുതൽ ബ്രോക്കർമാരും സൗജന്യമായാണ് ഈ സേവനം നൽകുന്നത്.
malayalam.goodreturns.in
More From GoodReturns

ആർബിഐയുടെ 30 വർഷത്തെ ഗ്രീൻ ബോണ്ട് ലേലം ഇന്ന്: ഉയർന്ന വരുമാനം ഉറപ്പാക്കാൻ നിക്ഷേപകർ അറിയേണ്ടതെന്ത്?

ബാങ്ക് എഫ്ഡിയേക്കാൾ സുരക്ഷിതം; ആർബിഐ ട്രഷറി ബില്ലുകളിൽ നിക്ഷേപിക്കുന്നത് എങ്ങനെ?

എസ്ബിഐ മഗ്നം ഇക്വിറ്റി എക്സ്-ടോപ് 100 NFO: ഇന്ന് അവസാനിക്കുന്നു; നിക്ഷേപകർക്ക് ഈ അവസരം നഷ്ടപ്പെടുത്താമോ?

സ്വർണ്ണവിലയിലെ മാറ്റങ്ങൾ: ഇന്ന് സ്വർണ്ണം വാങ്ങും മുൻപ് അറിയേണ്ട പ്രധാന കാര്യങ്ങൾ

ഐടിആർ ഫയലിംഗ്: ഓഗസ്റ്റ് 31-ന് മുൻപ് പൂർത്തിയാക്കി പിഴ ഒഴിവാക്കാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ



Click it and Unblock the Notifications