സ്ഥിരം ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിക്കുന്നവര്‍ ക്രെഡിറ്റ് കാര്‍ഡ് സ്റ്റേറ്റ്മെന്റ് എപ്പോഴും വിലയിരുത്തണം.
ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് ഇടപാടുകള്‍ നടത്തുന്ന വ്യക്തികള്‍ക്ക് എപ്പോഴും ക്രെഡിറ്റ് കാര്‍ഡ് സ്റ്റേറ്റ്മെന്റ് ലഭിക്കാറുണ്ട്. ബില്ല് അടക്കാന്‍ 45 ദിവസത്തെ സമയം ലഭിക്കുന്നു എന്നതാണ് ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് പണമടക്കുമ്പോഴുള്ള ഗുണം. കാഷ് ബാക്ക് പോയിന്റ്കളും ആകര്‍ഷണീയമാണ്. സ്ഥിരം ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിക്കുന്നവര്‍ ക്രെഡിറ്റ് കാര്‍ഡ് സ്റ്റേറ്റ്മെന്റ് എപ്പോഴും വിലയിരുത്തണം. ക്രെഡിറ്റ് കാര്‍ഡ് സ്റ്റേറ്റ്മെന്റില്‍ നോക്കേണ്ട 8 കാര്യങ്ങള്‍ ഇതാ...
ലഭ്യമായ ക്രെഡിറ്റ് ലിമിറ്റ്
അടക്കാനുള്ള തുകയും ക്രെഡിറ്റ് ലിമിറ്റും തമ്മിലുള്ള വ്യതാസമാണ് ലഭ്യമായ ക്രെഡിറ്റ് ലിമിറ്റ് എന്ന് പറയുന്നത്. ഉദാഹരണത്തിന് നിങ്ങളുടെ ക്രെഡിറ്റ് ലിമിറ്റ് 50000 രൂപയാണെന്ന് വയ്ക്കുക. നിങ്ങള്‍ 2000 രൂപയുടെ ഒരു ഇടപാട് നടത്തി. അപ്പോള്‍ നിങ്ങള്‍ക്ക് ലഭ്യമായ ക്രെഡിറ്റ് ലിമിറ്റ് എന്ന് പറയുന്നത് 48000 രൂപയാണ്.
കാഷ് ലിമിറ്റ്
കാര്‍ഡില്‍ നിന്നും പിന്‍വലിക്കാന്‍ കഴിയുന്ന പരമാവധി തുകയാണ് കാഷ് ലിമിറ്റ്. ഇതിനു ശേഷം പണം പിന്‍വലിക്കാന്‍ കഴിയില്ല.
ടോട്ടല്‍ എമൌണ്ട് ഡ്യൂ
പലിശയും മറ്റു ചാര്‍ജുകളുമടക്കം ആകെ അടക്കാനുള്ള തുകയാണ് ടോട്ടല്‍ എമൌണ്ട് ഡ്യൂ.
മിനിമം എമൌണ്ട് ഡ്യൂ
മുഴുവന്‍ തുക അടക്കാനാവാത്ത സാഹചര്യത്തില്‍ കുറേശ്ശെ പൈസ അടക്കാനാവും. 5 മുതൽ 20 ശതമാനം തുക വരെ ഇങ്ങനെ അടക്കാം. ഈ ശതമാനം കാര്ഡിനനുസരിച് വ്യത്യാസപ്പെടും.
റിവാര്‍ഡ് പോയിന്റ്സ്
ലഭിച്ചതും വീണ്ടെടുത്തതുമായ ക്രെഡിറ്റ് പോയിന്റ്കളെയാണ് റിവാര്‍ഡ് പോയിന്റ്സ് എന്ന് പറയുന്നത്.
ട്രാന്സാക്ഷന് വിവരങ്ങള്‍
ഇടപാടുകളെ സംബന്ധിച്ച മുഴുവന്‍ വിവരങ്ങളും അതായത് കാര്‍ഡ് സൈ്വപ്പ് ചെയ്ത സ്ഥലം സമയം തീയതി അധിക ചാര്‍ജുകള്‍ എന്നിവയെല്ലാം പരിശോധിക്കണം.
സ്റ്റേറ്റ്മെന്റ് തീയതി
സ്റ്റേറ്റ്മെന്റ് എടുത്ത തീയതി നോക്കിയാല്‍ അടക്കാനുള്ള തുക എത്രയെന്നും ഏത് ദിവസത്തിനുള്ളില്‍ അടക്കണമെന്നും അറിയാം.
പേയ്മെന്റ് തീയതി
ക്രെഡിറ്റ് കാര്‍ഡ് ബില്ലടക്കാനുള്ള അവസാന തീയതിയാണ് പെയ്മെന്റ് തീയതി. ഈ ദിവസത്തിനകം പണമടച്ചില്ലെങ്കില്‍ കനത്ത പലിശയും ലേറ്റ്പെയ്മെന്റ് ചാര്‍ജുകളും നല്‍കണം.
malayalam.goodreturns.in
More From GoodReturns

കാനറ ബാങ്ക് ഒന്നാം പാദ ഫലം: നിക്ഷേപകർക്ക് വൻ നേട്ടം നൽകുമോ ഈ ഓഹരി?

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭം ഇത്രയോ? ഇന്ത്യയുമായുള്ള വില വ്യത്യാസം ഞെട്ടിക്കും!

മുംബൈ-അഹമ്മദാബാദ് യാത്ര പ്ലാൻ ചെയ്തവർ ശ്രദ്ധിക്കുക; ട്രെയിൻ വൈകിയാൽ റീഫണ്ട് ലഭിക്കാൻ ഈ വഴികൾ നോക്കൂ



Click it and Unblock the Notifications