ഇന്ത്യയിലെ മികച്ച അഞ്ച് പേയ്മെന്റ് ബാങ്കുകൾ ഏതൊക്കെയാണെന്ന് അറിയാമോ?
ദൈനംദിന ജീവിതത്തിൽ പേയ്മെന്റ്സ് ബാങ്കുകളുടെ സേവനം ഉപയോഗിക്കാത്തവർ ഇന്ന് വളരെ കുറവാണ്. ഇന്ത്യയിലെ മികച്ച അഞ്ച് പേയ്മെന്റ് ബാങ്കുകൾ ഏതൊക്കെയാണെന്ന് അറിയാമോ?
എന്താണ് പേയ്മെന്റ് ബാങ്ക്?
കൂടുതല്‍ ജനങ്ങളിലേക്ക് ബാങ്കിങ് സേവനം എത്തിക്കുക എന്ന ലക്ഷ്യവുമായാണ് രാജ്യത്ത് പേയ്മെന്റ് ബാങ്കുകൾക്ക് അനുമതി നൽകിയത്. പേയ്മെന്റ് ബാങ്കുകളും മറ്റ് ബാങ്കുകളും തമ്മിൽ വ്യത്യാസങ്ങൾ ഉണ്ട്. മറ്റ് ബാങ്കുകളെ പോലെ ക്രെഡിറ്റ് കാർഡുകൾ പേയ്മെന്റ് ബാങ്ക് നൽകില്ല. എന്നാൽ എടിഎം കാർഡ്, ഡെബിറ്റ് കാർഡ്, ഓൺലൈൻ ബാങ്കിങ് സേവനങ്ങൾ, മൊബൈൽ ബാങ്കിംഗ് സേവനങ്ങൾ എന്നിവ വാഗ്ദാനം ചെയ്യുന്നു. സേവിംഗ്സ് അക്കൗണ്ടുകളും ഉപഭോക്താക്കൾക്ക് ആരംഭിക്കാവുന്നതാണ്.
എയർടെൽ പേയ്മെന്റ് ബാങ്ക്
രാജ്യത്തെ ആദ്യ പേയ്മെന്റ് ബാങ്കാണ് എയർടെൽ പേയ്മെന്റ് ബാങ്ക്. സേവിംഗ് ബാങ്ക് അക്കൗണ്ടുകള്‍ക്ക് 7.25 ശതമാനം പലിശ വാഗ്ദാനം ചെയ്തുകൊണ്ടാണ് രാജസ്ഥാനില്‍ ആദ്യ ബാങ്ക് ആരംഭിച്ചത്. ഇപ്പോൾ 5.5 ശതമാനമാണ് പലിശ.
ഇന്ത്യാ പോസ്റ്റ് പേയ്മെന്റ്സ് ബാങ്ക്
കേന്ദ്ര തപാല്‍ വകുപ്പിന്റെ സംരംഭമാണ് ഇന്ത്യാ പോസ്റ്റ് പേയ്മെന്റ്സ് ബാങ്ക്. ഇന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ പേയ്മെന്റ് ബാങ്കായി മാറാനുള്ള ശ്രമത്തിലാണ് ഇന്ത്യാ പോസ്റ്റ് പേയ്മെന്റ്സ് ബാങ്ക്. നിക്ഷേപം സ്വീകരിക്കല്‍, പണം ഒരിടത്തുനിന്ന് മറ്റൊരിടത്തേക്ക് അയയ്ക്കല്‍, ഇന്റര്‍നെറ്റ് ബാങ്കിങ് തുടങ്ങിയ സേവനങ്ങള്‍ ഈ പേയ്മെന്റ്സ് ബാങ്കിലൂടെ നടത്താന്‍ കഴിയും. മ്യൂച്ച്വല്‍ ഫണ്ടുകള്‍, ഇന്‍ഷുറന്‍സ്, പെന്ഷന് എന്നീ സേവനങ്ങളും നടത്താം.
പേടിഎം പേയ്മെന്റ് ബാങ്ക്
നാല് ശതമാനം പലിശ നിരക്കുമായാണ് പേടിഎമ്മിന്റെ പേയ്മെന്റ് ബാങ്ക് പ്രവർത്തനമാരംഭിച്ചത്. പേടിഎമ്മിന്റെ ഉടമസ്ഥനായ വിജയ് ശേഖർ ശർമയുടെ പേരിലാണ് ലൈസൻസ് ലഭിച്ചിട്ടുള്ളത്. എയർടെല്ലിനും ഇന്ത്യാ പോസ്റ്റിനും ശേഷം രാജ്യത്ത് പ്രവർത്തനമാരംഭിക്കുന്ന മൂന്നാമത്തെ പേയ്മെന്റ് ബാങ്കാണ് പേടിഎമ്മിന്റേത്.
ഫിനോ പേയ്മെന്റ് ബാങ്ക്
ഇന്ത്യയിലെ നാലാമത്തെ പേയ്മെന്റ് ബാങ്കാണ് ഫിനോ പേയ്മെന്റ് ബാങ്ക്. സേവിംഗ്സ് അക്കൗണ്ടിൽ നിന്ന് പണം നൽകുന്നത് കൂടാതെ, കസ്റ്റമർമാർക്ക് കറന്റ് അക്കൗണ്ടും ചെറിയ ക്രെഡിറ്റും ഫിനോ വാഗ്ദാനം ചെയ്യുന്നുണ്ട്. നാല് ശതമാനമാണ് പലിശ.
ജിയോ പേയ്മെന്റ് ബാങ്ക്
രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖല ബാങ്കായ എസ്ബിഐയുമായി ചേർന്ന് റിലയൻസ് ജിയോ പേയ്മെന്റ് ബാങ്കിന് തുടക്കം കുറിക്കുന്നുവെന്നാണ് അടുത്തിടെ പുറത്തു വന്ന വാർത്തകൾ. പേയ്മെന്റ് ബാങ്ക് ആരംഭിക്കുന്നതിന് റിസർവ് ബാങ്കിന്റെ അനുമതി ലഭിച്ചു കഴിഞ്ഞു. പേയ്മെന്റ് ബാങ്കിൽ 70 ശതമാനം ഒാഹരികൾ റിലയൻസിനും 30 ശതമാനം എസ്ബിഐക്കും ആയിരിക്കും.
malayalam.goodreturns.in
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications