പറക്കും കൊട്ടാരം; ലോകത്തിലെ ഏറ്റവും മികച്ച 10 ആഡംബര വിമാനങ്ങൾ

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ജീവിതത്തിൽ ഒരിയക്കലെങ്കിലും വിമാനത്തിൽ പറക്കാൻ ആഗ്രഹമില്ലാത്തവർ ചുരുക്കമാണ്. എന്നാൽ ഇതാ ലോകത്തിലെ ഏറ്റവും മികച്ച 10 ആഡംബര വിമാനങ്ങൾ ഇവയാണ്.

 

എത്തിഹാദ്

എത്തിഹാദ്

എത്തിഹാദിന്റെ എ 380 ഏറ്റവും മികച്ച ബിസിനസ് ക്ലാസ് യാത്ര വാഗ്ദാനം ചെയ്യുന്ന വിമാനങ്ങളാണ്. ഒരിയ്ക്കലും മറക്കാനാകാത്ത അനുഭവമായിരിക്കും ഈ യാത്രയിലൂടെ നിങ്ങൾക്ക് ലഭിക്കുക. വിമാനത്തിനുള്ളിലെ ശബ്ദങ്ങൾ കേൾക്കാതിരിക്കാൻ യാത്രക്കാർക്ക് ഹെഡ്സെറ്റുകൾ എയർലൈൻ വാഗ്ദാനം ചെയ്യുന്നുണ്ട്. കൂടാതെ കൃത്യസമയങ്ങളിൽ ഭക്ഷണവും എത്തും. കൂടാതെ ബിസിനസ് ക്ലാസ് യാത്രക്കാരുടെ സീറ്റുകൾക്ക് മുമ്പിൽ 18 ഇഞ്ചുള്ള ഐഎഫ്ഇ സ്ക്രീനുകളും ലഭ്യമാണ്.

വിർജിൻ ആസ്ട്രേലിയ

വിർജിൻ ആസ്ട്രേലിയ

വിർജിൻ ആസ്ട്രേലിയയും തങ്ങളുടെ പുതിയ ബിസിനസ് ക്ലാസ് സർവീസ് ആരംഭിച്ചു കഴിഞ്ഞു. വളരെ മനോഹരമായാണ് ഈ ഫ്ലൈറ്റിൽ ഓരോ ക്യാബിനുകളും സജ്ജീകരിച്ചിരിക്കുന്നത്. കിടക്കാൻ തലയണകളും ഐ ഷെയ്ഡുകൾ, സോക്സ്, ഇയർപ്ലഗ്സ്, ലിപ് ബാം, ക്രീം, ടൂത്ത് ബ്രഷ്, ബോഡി ലോഷൻ എന്നിവ അടങ്ങിയ കിറ്റും യാത്രക്കാർക്ക് ലഭിക്കും. കൂടാതെ യാത്രക്കാർക്ക് ധരിക്കാനുള്ള അയഞ്ഞ വസ്ത്രങ്ങളും എയർലൈൻ തന്നെ നൽകും.

എയർ ന്യൂസിലാൻഡ്

എയർ ന്യൂസിലാൻഡ്

ബിസിനസ് ക്ലാസിലെ ഏറ്റവും മികച്ച സീറ്റുകളാണ് എയർ ന്യൂസിലാൻഡിലേത്. രണ്ടുപേർക്ക് ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കാൻ കഴിയുന്ന തരത്തിലുള്ളതാണ് ഓരോ ക്യാബിനുകളിലെയും മേശ. ടച്ച് സ്ക്രീൻ ടിവി ഉൾപ്പെടുന്ന ഏറ്റവും പുതിയ സംവിധാനങ്ങളാണ് വിനോദത്തിനായി നൽകിയിരിക്കുന്നത്. ഇതുവഴി സിനിമകൾ, ടെലിവിഷൻ പരമ്പരകൾ, വിവിധ സംഗീത ആൽബങ്ങൾ, ഗെയിമുകൾ തുടങ്ങിയ ലഭിക്കും. കൂടാതെ ഏറ്റവും മികച്ച ഭക്ഷണമാണ് ഈ ഫ്ലൈറ്റിൽ നൽകുന്നത്.

സിംഗപ്പൂർ എയർലൈൻസ്

സിംഗപ്പൂർ എയർലൈൻസ്

42 ബിസിനസ് ക്ലാസ് സീറ്റുകളാണ് സിംഗപ്പൂർ എയർലൈൻസിനുള്ളത്. വിൻഡോ സീറ്റുകൾ സ്റ്റോറേജ് കംപാർട്ട്മെൻറ് ഏരിയ, റീഡിംഗ് ലൈറ്റ്, ഹെഡ്ഫോൺ ജാക്ക്, പവർ ഔട്ട്ലെറ്റുകൾ എന്നിവ ലഭ്യമാണ്. ടേബിൾ ട്രേ വിവിധ സ്ഥാനങ്ങളിൽ ക്രമീകരിക്കാം. ഉയരവും ക്രമീകരിക്കാൻ സാധിക്കും.

ക്വാന്തസ് എയർവെയ്സ്

ക്വാന്തസ് എയർവെയ്സ്

ഒരു ക്വാൻസ് എയർബസ് എ 380 വിമാനത്തിലെ ബിസിനസ് ക്ലാസ് വളരെ സൗകര്യപ്രദമാണ്. നൂറുകണക്കിന് സിനിമകളും ടിവി ഷോകളും റേഡിയോ ചാനലുകളും അടങ്ങുന്നതാണ് അവരുടെ വിനോദ സംവിധാനങ്ങൾ. ഇതിൽ സംഗീത ആൽബങ്ങളും ഗെയിമുകളും ഉൾപ്പെടുന്നു. ഓരോ സീറ്റിലും ഒരു പിസി പവർ ഔട്ട്ലെറ്റ്, രണ്ട് യുഎസ്ബി പോർട്ടുകൾ, ഒരു ഇന്റർ പോർട്ട് എന്നിവയുണ്ട്. വിമാനത്തിലെ ഭക്ഷണ പാനീയങ്ങളും വളരെ മികച്ചതാണ്. പ്രശസ്ത ആസ്ട്രേലിയൻ ഷെഫ് നീൽ പെറി ഒരുക്കുന്ന ഭക്ഷണമാണ് വിമാനത്തിൽ വിളമ്പുന്നത്.

എമിറേറ്റ്സ്

എമിറേറ്റ്സ്

എമിറേറ്റ് എയർലൈൻസ് ഏറ്റവും ജനപ്രീതിയുള്ള വിമാനങ്ങളിലൊന്നാണ്. ബിസിനസ് ക്ലാസ് യാത്രക്കാരാണ് എമിറേറ്റ്സ് പ്രധാനമായും ഉപയോ​ഗിക്കുന്നത്. 76 ബിസിനസ് ക്ലാസ് സീറ്റുകളാണ് ഈ വിമാനത്തിലുള്ളത്. ഓരോ യാത്രക്കാരനും 20MB സൗജന്യ ഡാറ്റയും ലഭിക്കും.

ക്യാതി പസഫിക്

ക്യാതി പസഫിക്

ഈ വിമാനത്തിന്റെ ക്യാബിൻ ഡിസൈനും സീറ്റുകളും മികച്ച രീതിയിലാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഓരോ സീറ്റിലും ഹെഡ്ഫോണുകളും മിററും ലഭിക്കും. ലൈറ്റുകൾ, IFE എന്നിവയെല്ലാം റിമോട്ട് കൊണ്ട് തന്നെ നിയന്ത്രിക്കാം.

വിർജിൻ അറ്റ്ലാൻറിക്

വിർജിൻ അറ്റ്ലാൻറിക്

വിർജിൻ അറ്റ്ലാൻറിക് അവരുടെ പരസ്യങ്ങളിലൂടെ വളരെ പ്രശസ്തമാണ്. പരസ്യങ്ങൾ പോലെ തന്നെ വിമാനവും യാത്രക്കാരെ നിരാശപ്പെടുത്തില്ല. ഒറ്റയ്ക്ക് യാത്ര ചെയ്യാൻ വളരെ സുഖകരമാണ് ഈ വിമാനം. സുന്ദരമായ ലൈറ്റിംഗും സൗകര്യപ്രദമായ സീറ്റുകളും, ഫാൻസി ഡിസൈനുമാണ് ഈ വിമാനത്തിന്റെ ആക‍ർഷക ഘടകങ്ങൾ.

ഓൾ നിപ്പോൺ എയർവേയ്സ്

ഓൾ നിപ്പോൺ എയർവേയ്സ്

ജപ്പാനിലെ ഏറ്റവും വലിയ വിമാനക്കമ്പനിയാണ് ഓൾ നിപ്പൺ എയർവെയ്സ്. കൂടാതെ ലോകത്തിലെ തന്നെ ഏറ്റവും മികച്ച വിമാനക്കമ്പനികളിലൊന്നാണിത്. ഓൺബോർഡ് വൈഫൈ വിമാനത്തിൽ ലഭ്യമാണ്. കൂടാതെ ഗുണമേന്മയുള്ള ഭക്ഷണമാണ് ഇവിടെ നിന്ന് ലഭിക്കുക.

ജപ്പാൻ എയ‍‍ർലൈൻസ്

ജപ്പാൻ എയ‍‍ർലൈൻസ്

തലയിണകൾ, പുതപ്പ്, അമിറ്റി കിറ്റ്, സ്ലിപ്പറുകൾ, സോണി ഹെഡ്ഫോണുകൾ എന്നിവ എയർലൈൻസ് തന്നെ യാത്രക്കാർക്ക് നൽകും. ഓരോ സീറ്റിനും 23 ഇഞ്ച് സ്ക്രീൻ ആണ് ഉള്ളത്. ഭക്ഷണവും പാനീയങ്ങളും ഓർഡർ ചെയ്യാനും ഈ ടച്ച് സ്കീനുകൾ ഉപയോഗിക്കാവുന്നതാണ്.

malayalam.goodreturns.in

English summary

Best Cabins To Fly Business When You Got Money to Blow

Traveling to different destinations comes with some health risks. It’s difficult for some people to feel fresh, relaxed and rejuvenated when flying long distances. It is ideal to prepare as much as you can for the trip. For instance, getting a good night’s sleep and eating a light meal before your flight will help you cope well with the demands of your journey. Doing some gentle exercise also helps if it’s done before the flight.
Story first published: Monday, June 18, 2018, 10:56 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X