ജോലിയില്ലാത്ത യുവാക്കൾക്ക് സർക്കാർ വായ്പ നൽകും; അപേക്ഷിക്കേണ്ടത് എങ്ങനെ?

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മികച്ച ശമ്പളമുള്ള ജോലിയുള്ളവർക്ക് പോലും വായ്പ ലഭിക്കുന്നത് അൽപ്പം സങ്കീർണ്ണമായ പ്രക്രിയയാണ്. നിങ്ങളുടെ ക്രെഡിറ്റ് സ്കോർ, ജോലി ചെയ്യുന്ന കമ്പനിയുടെ ചരിത്രം, പേ സ്ലിപ് തുടങ്ങി പലതും പരിശോധിച്ച ശേഷം മാത്രമേ ബാങ്കുകൾ ലോൺ നൽകൂ. ഈ സാഹചര്യം നിലനിൽക്കുമ്പോഴാണ് തൊഴിലില്ലാത്ത ചെറുപ്പക്കാർക്ക് വായ്പ പദ്ധതിയുമായി കേന്ദ്ര സർക്കാർ രംഗത്തെത്തിയിരിക്കുന്നത്. പ്രധാനമന്ത്രി റോസ്ഗാർ യോജന എന്ന പദ്ധതി വഴിയാണ് ലോൺ ലഭിക്കുക. വിദ്യാസമ്പന്നരും തൊഴിൽരഹിതരുമായ ചെറുപ്പക്കാർക്കാണ് ഈ പദ്ധതി വഴി ലോൺ ലഭിക്കുക.

 

വിദ്യാസമ്പന്നരായ യുവാക്കൾക്ക്

വിദ്യാസമ്പന്നരായ യുവാക്കൾക്ക്

തൊഴിൽ, ബിസിനസ്, സേവനം, വ്യാപാരം എന്നീ മേഖലകളിൽ സ്വന്തം സംരംഭം ആരംഭിക്കാൻ താത്പര്യമുള്ള വിദ്യാ സമ്പന്നരായ യുവാക്കൾക്കാണ് വായ്പ ലഭിക്കുക. സബ്സിഡിയുള്ള ധനസഹായം നൽകുന്നു എന്നതാണ് ഈ പദ്ധതിയുടെ പ്രധാന പ്രത്യേകത.

പ്രായ പരിധി

പ്രായ പരിധി

വായ്പയ്ക്ക് അപേക്ഷിക്കുന്നവർ 18നും 40നും ഇടയിൽ പ്രായമുള്ളവരായിരിക്കണം. എസ്സി / എസ്ടി വിഭാഗക്കാർ, വിമുക്തഭടന്മാർ, ശാരീരിക വൈകല്യമുള്ളവർ, സ്ത്രീകൾ എന്നിവർക്ക് 10 വർഷത്തെ വരെ ഇളവ് ലഭിക്കും.

വിദ്യാഭ്യാസ യോഗ്യത

വിദ്യാഭ്യാസ യോഗ്യത

നിങ്ങൾ മെട്രിക് പരീക്ഷ പാസ്സായവരോ പരാജയപ്പെട്ടവരോ അല്ലെങ്കിൽ ഐടിഐ പാസ് അല്ലെങ്കിൽ ഗവൺമെൻറ് അംഗീകൃതമായ ഏതെങ്കിലും കുറഞ്ഞത് ആറുമാസ കാലാവധിയുള്ള ടെക്നിക്കൽ കോഴ്സ് പാസായവരോ ആയിരിക്കണം.

വരുമാനം

വരുമാനം

 • കൂട്ടായ കുടുംബ വരുമാനം 40000 രൂപയിൽ കവിയരുത്.
 • നിലവിൽ താമസിക്കുന്ന സ്ഥലത്ത് കുറഞ്ഞത് 3 വർഷം ആയെങ്കിലും താമസിക്കുന്നവരായിരിക്കണം.
 • വായ്പ കുടിശ്ശിക ഉള്ളവരായിരിക്കരുത്.
 • വായ്പ തുക

  വായ്പ തുക

  വിവിധ മേഖലകളിൽ നിങ്ങൾക്ക് വായ്പയായി പരമാവധി ലഭിക്കുന്ന തുക താഴെ കൊടുക്കുന്നു:

  • ബിസിനസ്സ് മേഖല: രണ്ടു ലക്ഷം
  • സേവനമേഖല: അഞ്ച് ലക്ഷം
  • വ്യവസായം: അഞ്ച് ലക്ഷം
  • പാർട്ണർഷിപ്പ് ബിസിനസ്: 10 ലക്ഷം
  തിരിച്ചടവ് കാലാവധി

  തിരിച്ചടവ് കാലാവധി

  ലളിതവും അയവുള്ളതുമാണ് ഈ പദ്ധതി വഴി ലഭിക്കുന്ന വായ്പയുടെ തിരിച്ചടവ്. മൂന്ന് മുതൽ ഏഴ് വർഷം വരെയാണ് വായ്പയുടെ തിരിച്ചടവ് കാലാവധി.

  പരിശീലനം

  പരിശീലനം

  വായ്പ അനുവദിച്ച് കഴിഞ്ഞാൽ അപേക്ഷകർ നിർബന്ധമായും സംരംഭക പരിശീലന കോഴ്സിന് വിധേയമാകണം. ഇതിനായുള്ള ചെലവുകൾ ഡിസ്ട്രിക്ട് ഇൻഡസ്ട്രീസ് സെന്ററാണ് (ഡിഐസി) നൽകുന്നത്.

  റോസ്ഗാർ യോജനയ്ക്ക് എങ്ങനെ അപേക്ഷിക്കാം?

  റോസ്ഗാർ യോജനയ്ക്ക് എങ്ങനെ അപേക്ഷിക്കാം?

  റോസ്ഗാർ യോജന പദ്ധതിയിൽ അപേക്ഷിക്കാൻ താത്പര്യമുള്ളവർ നിങ്ങളുടെ സമീപത്തുള്ള ഡിഐസി ജനറൽ മാനേജരുമായി ബന്ധപ്പെടുക.

malayalam.goodreturns.in

English summary

Government Loan Scheme for Unemployed Youth

The Government of India has come up with the Prime Minister Rozgar Yojana, the sole focus of which is the educated unemployed youth of the country. The basic premise of this scheme is that self-employment in rural areas is considered as the best means to solve growing unemployment.
Story first published: Tuesday, July 17, 2018, 11:53 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X